/indian-express-malayalam/media/media_files/2025/08/25/vijay-madhav-devika-nambiar-old-photo-2025-08-25-12-55-05.jpg)
നടിയും അവതാരകയുമായ ദേവിക നമ്പ്യാരും സംഗീത സംവിധായകന്‍ വിജയ് മാധവും സമൂഹമാധ്യമങ്ങൾക്ക് ഏറെ സുപരിചിതരാണ്. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും.
Also Read: രൺബീറിന്റെയും ആലിയയുടെയും 250 കോടിയുടെ പുതിയ ബംഗ്ലാവ്; ചിത്രങ്ങൾ പുറത്ത്
വിജയ് മാധവ് പങ്കുവച്ച ഒരു ത്രോബാക്ക് ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇണങ്ങിയും പിണങ്ങിയും വേർപിരിയലിന്റെ വക്കിലെത്തിയ തങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് എത്താൻ നിമിത്തമായൊരു ചിത്രമാണ് വിജയ് മാധവ് പങ്കിട്ടിരിക്കുന്നത്.
Also Read: ഒന്നും ഒന്നും മൂന്ന്; അമ്മയാവാൻ പോവുന്ന സന്തോഷം പങ്കിട്ട് പരിനീതി ചോപ്ര
" മേയ് 5, 2016. ഉച്ചക്ക് 1.42 ന് എന്റെ അനിയത്തിയുടെ കല്യാണത്തിന് ഈ പടം എടുത്ത ഒറ്റ കാരണം കൊണ്ടാണോ ഞാനും ദേവികയും ഒരുമിച്ചത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഞങ്ങൾ അടിച്ച് പിരിഞ്ഞ് ഇനി ഈ ബന്ധം ശരിയാവില്ല എന്ന് ഉറപ്പിച്ച് ദേവികയെ ഞാൻ ഫോണിൽ ബ്ലോക്ക് ചെയ്തു സമാധാനമായിട്ട് വീട്ടിൽ ടിവി കണ്ടു കിടന്നപ്പോൾ ആണ് എന്റെ അനിയത്തി നന്ദു, ഈ പടം അയച്ച് തന്നിട്ട് 'വെറുതെ അഹങ്കാരം കാണിക്കാതെ ഈ കൊച്ചിനെ കെട്ടാൻ നോക്ക്. കണ്ടില്ലേ നിങ്ങൾ ബെസ്റ്റ് ജോഡി ആണ്… ഇതിലും നല്ലതൊന്നും ഇനി നിനക്ക് കിട്ടാൻ പോണില്ല…' എന്നൊക്കെ അവളുടെ ഭാഷയിൽ പറഞ്ഞത് എന്നെ ചിന്തിപ്പിച്ചു.
അങ്ങനെയാണ് ഞങ്ങൾ വീണ്ടും ഒരുമിക്കാൻ കാരണമായത്,
ഓരോരോ ജീവിതങ്ങൾ …
വന്നവഴികൾ ഇടക്ക് തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ആരോ നിശ്ചയിച്ചത് നമ്മൾ വെറുതെ ജീവിക്കുകയല്ലേ എന്ന് തോന്നിപോകും! ഞങ്ങൾക്ക് എൻഗേജ്മെന്റ് ആനിവേഴ്സറി ആശംസകൾ," എന്നാണ് വിജയ് മാധവ് കുറിച്ചത്.
Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?
2022 ജനുവരി 22-ന് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ചായിരുന്നു ദേവിക നമ്പ്യാരും വിജയ് മാധവും വിവാഹിതരായത്.
എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.
Also Read: ബിഗ് ബോസിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികൾ ഇവർ: Bigg Bossmalayalam
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.