scorecardresearch

രൺബീറിന്റെയും ആലിയയുടെയും 250 കോടിയുടെ പുതിയ ബംഗ്ലാവ്; ചിത്രങ്ങൾ പുറത്ത്

രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും  250 കോടി രൂപയുടെ പുതിയ ബംഗ്ലാവ് വീടിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ഈ ആറുനില വീടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. 

രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും  250 കോടി രൂപയുടെ പുതിയ ബംഗ്ലാവ് വീടിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ഈ ആറുനില വീടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. 

author-image
Entertainment Desk
New Update
Ranbir Kapoor  Alia Bhatt new bungalow

രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും  250 കോടി രൂപയുടെ  ബംഗ്ലാവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. രൺബീറിന്റെ മുത്തശ്ശിയും പ്രശസ്ത സംവിധായകൻ രാജ് കപൂറിന്റെ ഭാര്യയുമായ കൃഷ്ണ കപൂറിന്റെ പേരാണ് ഈ ബംഗ്ലാവിന് നൽകിയിരിക്കുന്നത്. ആറുനിലകളുള്ള ഈ വീടിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. 

Advertisment

Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?

2022 ഏപ്രിലിൽ ഇരുവരും വിവാഹിതരാവുന്നതിനു മുൻപു തന്നെ ബംഗ്ലാവിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വർഷങ്ങളായി രൺബീറും ആലിയയും ഈ ബംഗ്ലാവിന്റെ മേൽനോട്ടവുമായി തിരക്കിലായിരുന്നു. തിരക്കുകൾക്കിടയിലും ഇരുവരും നിരന്തരം സൈറ്റ് സന്ദർശിച്ച് നിർമാണ പുരോഗതി പരിശോധിക്കാറുണ്ടായിരുന്നു.  ഇപ്പോഴിതാ, ആലിയയുടെയും രൺബീറിന്റയും ആ വലിയ സ്വപ്നം സഫലമാവുകയാണ്. 

ബാന്ദ്രയിലാണ് ആറുനിലകളുള്ള കൃഷ്ണരാജ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.   ഏകദേശം 250 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ ഓരോ ബാൽക്കണികളിലും പച്ചപ്പിന്റെ സാന്നിധ്യം കാണാം. അകത്തായി വലിയതും സുന്ദരവുമായ ഷാൻഡ്ലിയേഴ്‌സും കാണാം. 

Advertisment

Also Read:  അന്ന് ആൾക്കൂട്ടത്തിലൊരുവൾ, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയവൾ;  ഇന്ന് 5 കോടി പ്രതിഫലം വാങ്ങുന്ന സൂപ്പർനായിക

റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം ഒരു മാസംകൊണ്ട് ഇന്റീരിയർ ജോലികൾ പൂർത്തിയാക്കി, വീട് താമസത്തിനൊരുങ്ങും. ഒക്ടോബർ അവസാനം ദീപാവലി സമയത്ത്  ആലിയയും റൺബീറും പുതിയ വീട്ടിലേക്ക് താമസം മാറുമെന്നാണ് റിപ്പോർട്ട്.  നവംബർ 8ന് മകൾ റാഹ കപൂറിന്റെ മൂന്നാം പിറന്നാൾ പുതിയ വീട്ടിൽ ആഘോഷിക്കാനുമെന്ന പ്രതീക്ഷയിലാണ് താരദമ്പതികൾ. 

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് കൃഷ്ണരാജ് ബംഗ്ലാവ്. ഈ ബംഗ്ലാവ് ആദ്യം രാജ് കപൂറിന്റെ ഭാര്യ കൃഷ്ണയുടേതായിരുന്നു. തുടർന്ന്, 1980ൽ അത് മകൻ ഋഷി കപൂറിനും ഭാര്യ നീതു കപൂറിനുമായി കൈമാറ്റം ചെയ്യപ്പെട്ടു. 

ഇപ്പോൾ, റൺബീറും ആലിയയും ബാന്ദ്രയിലെ വാസ്തു അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. 2022ൽ വിവാഹം നടന്നതും ഈ വീട്ടിലാണ്. 

Also Read:  ഡ്രൈവർക്കും ജോലിക്കാരിയ്ക്കും വീടുവയ്ക്കാനായി ആലിയ നൽകിയത് 1 കോടി രൂപ

പുതിയ പ്രൊജക്റ്റുകൾ
2022ൽ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്ര: പാർട്ട് വൺ – ശിവയ്ക്ക് ശേഷം, നാല് വർഷത്തിനുശേഷം, റൺബീറും ആലിയയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത് സഞ്ജയ് ലീല ഭൻസാലിയുടെ ലവ് & വാർ എന്ന ചിത്രത്തിലാണ്. വിക്കി കൗശലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 

ബൻസാലിയുമായി അടുത്ത സൗഹൃദം പുലർത്തുന്നവരാണ് ആലിയയും രൺബീറും. ഇരുവരുടെയും കരിയറിലും സഞ്ജയ് ലീല ഭൻസാലി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.  ആലിയയ്ക്ക് ഭൻസാലി ചിത്രം ഗംഗുഭായ് കത്യവാടിയിലൂടെ ആദ്യ ദേശീയ അവാർഡ് ലഭിച്ചു.  രൺബീർ ആവട്ടെ, 2005ൽ ഭൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് തന്റെ കരിയർ ആരംഭിച്ചത്. 2007ൽ ഭൻസാലിയുടെ സാവരിയയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

ലവ് & വാറിനു പുറമെ, നിതേഷ് തിവാരിയുടെ രാമായണ എന്ന  ചിത്രത്തിൽ രൺബീർ ശ്രീരാമനായി എത്തുന്നുണ്ട്. രണ്ടുഭാഗങ്ങളായി ഇറങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യഭാഗം അടുത്ത വർഷം ദീപാവലിക്ക്  റിലീസ് ചെയ്യും. അതേസമയം, ആലിയ ആദിത്യ ചോപ്രയുടെ വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ അടുത്ത ചിത്രമായ ശിവ് റാവെയിലിന്റെ ആൽഫയിൽ നായികയായി എത്തുന്നു.ഈ വർഷം ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. 

Also Read: ബിഗ് ബോസിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികൾ ഇവർ: Bigg Bossmalayalam

Alia Bhatt Ranbir Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: