scorecardresearch

Thambachi OTT: തമ്പാച്ചി ഒടിടിയിൽ എത്തി; എവിടെ കാണാം?

Thambachi Now Streaming on OTT: രാഹുൽ മാധവ്, അപ്പാനി ശരത്, ആലിയ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ തമ്പാച്ചി ഒടിടിയിലെത്തി. എവിടെ കാണാം?

Thambachi Now Streaming on OTT: രാഹുൽ മാധവ്, അപ്പാനി ശരത്, ആലിയ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ തമ്പാച്ചി ഒടിടിയിലെത്തി. എവിടെ കാണാം?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thambachi Now Streaming on OTT

Thambachi Now Streaming on OTT

Thambachi OTT Release Date & Platform: രാഹുൽ മാധവ്, അപ്പാനി ശരത്, ആലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് ടി. യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'തമ്പാച്ചി' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രം തിയേറ്ററിലെത്തി മൂന്നുവർഷം കഴിഞ്ഞതിനു ശേഷമാണ് ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുന്നത്. 

Advertisment

Also Read: New OTT Release: വാരാന്ത്യം ആഘോഷമാക്കാം; ഈ ആഴ്ച ഒടിടിയിലെത്തിയ 12 ചിത്രങ്ങൾക്കൊപ്പം

സുധീർ കരമന, ചെമ്പിൽ അശോകൻ, വിജയ സി. സേനൻ, സതീഷ് വെട്ടിക്കവല, ജോബി പാല, റാണ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അഭിനേതാക്കൾ.

Also Read: ഒരമ്മ പെറ്റ അളിയൻമാരാണെന്നേ പറയൂ; വൈറലായി ചിത്രങ്ങൾ

ട്രൂ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുനീഷ് സാമുവൽ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം റിജു ആർ. അമ്പാടി നിർവ്വഹിച്ചു. സുമേഷ് സദാനന്ദ് എഴുതിയ വരികൾക്ക് ജോബി ജോൺ സംഗീതം പകർന്നു.

Advertisment

Also Read: October OTT Release: ഒക്ടോബറിൽ ഒടിടിയിലെത്തുന്ന പ്രധാന സിനിമകളും സീരീസുകളും

എഡിറ്റർ- അയൂബ് ഖാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ലൂമിനാർ ഫിലിം അക്കാദമി, പ്രൊജക്റ്റ് ഡിസൈനർ- എൻ.എസ്. രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബാലചന്ദ്രൻ മഞ്ചാടി, കല- ശില അനിൽ, മേക്കപ്പ്- സിനി ലാൽ, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ് വെൽ, സ്റ്റിൽസ്- റംസീൻ ബാവ, ഡിസൈൻ-അനുലാൽ, അസോസിയേറ്റ് ഡയറക്ടർ- സലീഷ് ദേവ പണിക്കർ, രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷജീർ അഴീക്കോട്, പി.ആർ.ഒ. - എ.എസ്. ദിനേശ്. 

Also Read: യെ ദോസ്തി… ഹം നഹീ തോഡേങ്കെ; ജപ്പാനിൽ ചുറ്റികറങ്ങി ചാക്കോച്ചനും മഞ്ജു വാര്യരും, ചിത്രങ്ങൾ

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇപ്പോൾ  മനോരമ മാക്സിൽ കാണാം. 

Also Read: ആ പ്രണയം ഒടുവിൽ പരസ്യം; വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാവുന്നു

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: