/indian-express-malayalam/media/media_files/2025/09/30/thaal-now-streaming-on-ott-2025-09-30-15-06-09.jpg)
Thaal Movie Now Streaming on OTT: നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത് ആൻസൺ പോൾ നായകനായ 'താൾ' എന്ന ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
Also Read: വൃത്തികേട് പറയരുത് സാർ; തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പതറി ബേസിൽ, വീഡിയോ
മാധ്യമപ്രവർത്തകനായ ഡോ. ജി. കിഷോർ തന്റെ ക്യാമ്പസ് ജീവിതത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് 'താളി'ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രം നിർമ്മിച്ചത്.
Also Read: അന്ന് ജോബ് ആയിരുന്നു കോളേജിലെ ഹീറോ; കൂട്ടുകാരനെ കുറിച്ച് പൃഥ്വിരാജ്
ആൻസൺ പോളിനൊപ്പം രാഹുൽ മാധവ്, ആരാധ്യ ആൻ., രൺജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ മറീന മൈക്കിൾ, വൽസാ കൃഷ്ണാ, അലീന സിദ്ധാർഥ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also Read: ഞങ്ങൾ പിരിയുന്നു, ചിലർക്ക് സന്തോഷമാവും, അത് നിലനിൽക്കട്ടെ; വിവാഹമോചനം പ്രഖ്യാപിച്ച് റോഷ്ന
സിനു സിദ്ധാർഥ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം നൽകിയിരിക്കുന്നു.
2023-ൽ തിയേറ്ററുകളിൽ എത്തിയ 'താൾ', രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ ഒടിടി റിലീസ് ചെയ്തിരിക്കുന്നത്.
Also Read: നീതികേടിന്റെ എവിക്ഷനുകൾ; പി ആർ ടീമിന് ആര് മൂക്കുകയർ ഇടും? Bigg Bossmalayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.