/indian-express-malayalam/media/media_files/2025/09/04/sreevidya-mullachery-rahul-ramachandran-2025-09-04-11-29-09.jpg)
മലയാളികൾക്ക് സുപരിചിതരാണ് നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും. തനിക്ക് കൃത്യമായ വരുമാനം ഇല്ലാതിരുന്ന സമയത്ത് തന്നെ പൊന്നു പോലെ നോക്കിയത് ഭാര്യ ശ്രീദേവിയാണെന്ന് തുറന്നു പറയുകയാണ് രാഹുൽ. മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് രാഹുൽ മനസ് തുറന്നത്.
Also Read: കയാദുവിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
"അധികം സിനിമകളൊന്നും ഞാൻ സംവിധാനം ചെയ്തിട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി വെറുതേ ഇരിക്കുകയായിരുന്നു. ഒരു സിനിമ ചെയ്യാനുണ്ട്. അത് വൈകുന്നതിന്റെ ഡിപ്രഷൻ. അങ്ങനെ വല്ലാത്തൊരവസ്ഥ. ഈ സമയത്ത് ഒന്നുചെയ്യാനില്ല. അങ്ങനെയാണ് വെറുതേ ഒരു വീഡിയോ ചെയ്യാമെന്ന് കരുതിയത്. വെറുതേ കുറച്ച് വീഡിയോ എടുത്തു. വീട്ടിൽ വന്ന് വോയിസ് ചെയ്ത് അപ്ലോഡ് ചെയ്‌തു. ഒട്ടും പ്രതീക്ഷിച്ചില്ല. ആ വീഡിയോ ഒരു മില്യണിലധികം ആളുകൾ കണ്ടു. ചേട്ടന്റെ ശബ്ദം നല്ലതാണെന്ന് പറഞ്ഞ് നിരവധിപേർ മെസേജയച്ചു. ഒരു സിനിമ ഹിറ്റാകുന്നതിനേക്കാൾ സന്തോഷമായിരുന്നു അന്നെനിക്ക്."
Also Read: Onam OTT Releases: ഓണം കളറാക്കാൻ ഇന്ന് ഒടിടിയിൽ എത്തിയ 4 മലയാള ചിത്രങ്ങൾ
"കഴിഞ്ഞ എട്ട് വർഷമായി എന്നെ ഒരു കുറവും ഇല്ലാതെ നോക്കുന്നത് ശ്രീവിദ്യയാണ്. സിനിമ ഇല്ലാതെ നിൽക്കുന്ന ഒരു സംവിധായകൻ്റെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാമല്ലോ. അവളുടെ പിറന്നാളിന് പോലും സമ്മാനം വാങ്ങിക്കൊടുക്കാൻ എന്റെ കയ്യിൽ കാശില്ലായിരുന്നു. ശ്രീവിദ്യ എന്റെ അക്കൗണ്ടിലേക്ക് കാശയക്കുമായിരുന്നു അവൾക്ക് ഗിഫ്റ്റ് വാങ്ങിക്കൊടുക്കാൻ. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. ആർക്കും ദോഷമില്ലാത്ത പ്രമോഷനുകൾ ഞാൻ ചെയ്യുന്നുണ്ട്. അതിൽ നിന്ന് കിട്ടുന്ന കാശിന് അവൾക്ക് സർപ്രൈസായി ഓരോന്ന് വാങ്ങിക്കൊടുക്കാറുണ്ട്. ഇത്രയും നാൾ എന്നെ നോക്കിയ ഭാര്യയെ എനിക്ക് തിരിച്ച് നോക്കാൻ പറ്റുന്നുണ്ട്."
Also Read: 'എന്നെ പുറത്തുവിടൂ ബിഗ് ബോസ്'; വീണ്ടും കരഞ്ഞ് രേണു സുധി ; Bigg Bossmalayalam Season 7
"ഞാനെന്റെ സ്വന്തം ഭാര്യയുടെ ചെലവിനാണ് ജീവിച്ചത്. അങ്ങനെ പറയുന്നവർ പറയട്ടെ. അതിൽ തെറ്റൊന്നുമില്ല. എനിക്ക് അഭിമാനമേയുള്ളൂ. അവളെന്നെ നോക്കിയെങ്കിൽ അതിന്റെ പത്തിരട്ടി നന്നായി ഇനിയുള്ള കാലത്ത് അവളെ നോക്കാൻ എനിക്കും കഴിയും. അല്ലാതെ എല്ലാം ഭാര്യയുടെ തലയിൽക്കൊണ്ട് വയ്ക്കുകയല്ല. മാസവാടക കൊടുക്കാൻ പോലും ഞങ്ങൾക്ക് പണമില്ലായിരുന്നു. ഇപ്പോൾ എല്ലാം മാറി," രാഹുലിന്റെ വാക്കുകളിങ്ങനെ.
Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.