scorecardresearch

Onam OTT Releases: ഓണം കളറാക്കാൻ ഇന്ന് ഒടിടിയിൽ എത്തിയ 4 മലയാള ചിത്രങ്ങൾ

New Malayalam OTT Release Onam 2025: ഉത്രാട ദിനത്തിൽ മനോരമ മാക്സിലൂടെ നാലു മലയാള ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്, ചിത്രങ്ങൾ ഏതൊക്കെ എന്നറിയാം 

New Malayalam OTT Release Onam 2025: ഉത്രാട ദിനത്തിൽ മനോരമ മാക്സിലൂടെ നാലു മലയാള ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്, ചിത്രങ്ങൾ ഏതൊക്കെ എന്നറിയാം 

author-image
Entertainment Desk
New Update
Fresh Malayalam OTT Releases Drop  on ManoramaMAX

Fresh malayalam OTT Releases Drop Today on ManoramaMAX: ഉത്രാടദിനത്തിൽ ഓണം കളറക്കാൻ നാലു മലയാള ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.  മനോരമ മാക്സിലൂടെ ഇന്ന് ഒടിടിയിലെത്തിയ ആ ചിത്രങ്ങൾ ഏതൊക്കെ എന്നു നോക്കാം.

Advertisment

Also Read: ലോകയിലും ഓടും കുതിരയിലും കല്യാണിയ്ക്ക് ഡബ്ബ് ചെയ്തത് ആ ഗായിക; ആരെന്ന് ഊഹിക്കാമോ?

Flask OTT:ഫ്ലാസ്ക് 

സൈജു കുറുപ്പിനെ നായകനാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഫ്ലാസ്ക്'.  സൈജു കുറുപ്പിനൊപ്പം സുരേഷ് കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സിദ്ധാർത്ഥ് ഭരതൻ, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രൻ ചുള്ളിക്കാട് , രഞ്ജിത് ശേഖർ, സിൻസ് ഷാൻ, ശ്രീജിത്ത് ഗംഗാധരൻ, അജേഷ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം - ജയകൃഷ്ണൻ വിജയൻ, സംഗീതം - സിദ്ധാർത്ഥ പ്രദീപ്, എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്യൻ എന്നിവർ നിർവഹിക്കുന്നു.  മനോരമ മാക്സിൽ ചിത്രം  സ്ട്രീമിങ് ആരംഭിച്ചു. 

Also Read: Onam 2025 OTT Releases: ഒടിടിയിൽ കാണാം പുത്തൻ റിലീസുകൾ

Kadhikan OTT: കാഥികൻ 

Advertisment

ഉണ്ണി മുകുന്ദനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനുമായ ജയരാജ്   സംവിധാനം ചെയ്ത ചിത്രമാണ്  കാഥികൻ.   ഉണ്ണി മുകുന്ദൻ,  മുകേഷ് എന്നിവരെ  കൂടാതെ ബാലതാരമായ കൃഷ്‌ണാനന്ദ്, ഗോപു കൃഷ്‌ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.  അനശ്വരനായ സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. സലിൽ ചൗധരിയുടെ മകൾ ആന്ദ്രാ ചൗധരി ഇതിൽ ഒരു ബംഗാളി ഗാനം ആലപിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജയരാജ് ആണ്. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്‌ടര്‍ മനോജ് ഗോവിന്ദും സംവിധായകന്‍ ജയരാജും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.  ഷാജി കുമാര്‍ ഛായാഗ്രഹണവും വിപിൻ വിശ്വകർമ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.   മനോരമ മാക്സിൽ ചിത്രം  സ്ട്രീമിങ് ആരംഭിച്ചു.

Also Read: ഏതു മൂഡ്? ഓണം മൂഡ്! കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളുമായി സുചിത്ര

Najass OTT: നജസ്സ്

കേനൈന്‍ സ്റ്റാര്‍ കുവി എന്ന നായ കേന്ദ്രകഥാപാത്രമായ ചിത്രമാണ് 'നജസ്സ്'.  പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ക്ക് ഒപ്പമാണ് കുവി എന്ന പേര് മലയാളികളുടെ മനസ്സിൽ പതിഞ്ഞത്. തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാന്‍ ദുരിതഭൂമിയില്‍ പോലീസിന് വഴിയൊരുക്കി, വാര്‍ത്തകളില്‍ നിറഞ്ഞ കുവിയാണ് നജസ്സിലെ താരം. ശ്രീജിത്ത് പൊയില്‍ക്കാവ് ആണ് ചിത്രത്തിന്റെ രചനയും, സംവിധാനവും നിര്‍വഹിച്ചത്. കൈലാഷ്, ഡോ. മനോജ് ഗോവിന്ദന്‍, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, സജിത മഠത്തില്‍, ടിറ്റോ വില്‍സണ്‍, അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവരും ചിത്രത്തലുണ്ട്. നിരവധി ദേശീയ- അന്തര്‍ ദേശീയ അംഗീകാരങ്ങള്‍ നേടിയ 'നജസ്സ്' കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സിന്റ ഏറ്റവും നല്ല ദേശിയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.  മനോരമ മാക്സിൽ ചിത്രം  സ്ട്രീമിങ് ആരംഭിച്ചു. 

Police Day OTT: പോലീസ് ഡേ

ടിനി ടോമിനെ നായകനാക്കി സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്ത ചിത്രമാണ്   'പോലീസ് ഡേ'. നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യ എന്നിവരും  ചിത്രത്തിലുണ്ട്. സദാനന്ദ സിനിമയുടെ ബാനറിൽ സജു വൈദ്യർ, ഷാജി മാറഞ്ചൽ, ലീലാകുമാരി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് മനോജ് ഐ.ജി ആണ്.  ഛായാഗ്രഹണം - ഇന്ദ്രജിത്ത് എസും എഡിറ്റിംഗ് രാകേഷ് അശോകനും നിർവഹിക്കുന്നു. മനോരമ മാക്സിൽ ചിത്രം  സ്ട്രീമിങ് ആരംഭിച്ചു. 

Also Read: ഉത്രാട ആശംസകളുമായി സകുടുംബം ഗിന്നസ് പക്രു; ചിത്രങ്ങൾ

Onam OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: