/indian-express-malayalam/media/media_files/2025/09/04/manju-warrier-kayadu-lohar-dance-2025-09-04-11-03-59.jpg)
മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജു വാര്യർ. ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തിനും മഞ്ജു ഏറെ സുപരിചിതയാണ്. അടുത്തിടെ ഗലാട്ട ഗോൾഡൻ സ്റ്റാർസ് 2025 വേദിയിലും മഞ്ജു അതിഥിയായി എത്തിയിരുന്നു.
Also Read: ഏതു മൂഡ്? ഓണം മൂഡ്! കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളുമായി സുചിത്ര
ഗലാട്ട അവാർഡിനിടെ തെന്നിന്ത്യൻ താരസുന്ദരി കയാദു ലോഹറിനൊപ്പം ചുവടുവയ്ക്കുന്ന മഞ്ജുവിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഗലാട്ട ഗോൾഡൻ സ്റ്റാർസ് 2025 വേദിയിൽ കയാദുവിന് അവാർഡ് നൽകാൻ വേദിയിൽ എത്തിയതായിരുന്നു മഞ്ജുവാര്യർ. "കയാദുവിന്റെ ഡ്രാഗണിലെ പെർഫോമൻസ് എനിക്ക് ഏറെയിഷ്ടമായി. ആ ചിത്രവും എനിക്കേറെയിഷ്ടമാണ്. നല്ല സുന്ദരിയാണ് കയാദു," എന്നു മഞ്ജു പറഞ്ഞു. പിന്നാലെയാണ് ഹിറ്റ് നമ്പറായ 'മനസ്സിലായോ' പാട്ടിനു അനുസരിച്ച് മഞ്ജുവും കയാദുവും വേദിയിൽ ചുവടുവച്ചത്.
Also Read: 'എടാ, സൂപ്പർ സ്റ്റാർ...;' നസ്‍ലിന്റെ പോസ്റ്റിൽ ദുൽഖറിന്റെ കമന്റ്; ഒപ്പം കല്യാണിയും ടൊവിനോയും
നാഷണൽ ക്രഷ് എന്നാണ് കയാദു ലോഹർ ഇപ്പോൾ അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ട്, ഒരു ജാതി ജാതകം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് കയാദു. പ്രദീപ് രംഗനാഥനൊപ്പം കയാദു അഭിനയിച്ച ഡ്രാഗൺ സൂപ്പർ ഹിറ്റായിരുന്നു. 2021ൽ മുഗിൽപേട്ടെ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു കയാദുവിന്റെ തുടക്കം. അല്ലൂരി എന്ന തെലുങ്കു ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Also Read: ലോകയിലും ഓടും കുതിരയിലും കല്യാണിയ്ക്ക് ഡബ്ബ് ചെയ്തത് ആ ഗായിക; ആരെന്ന് ഊഹിക്കാമോ?
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പളളിച്ചട്ടമ്പി’യിലെ നായികയും കയാദുവാണ്. വിജയരാഘവൻ, തെലുങ്ക് നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സുരേഷ് ബാബുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. വേൾഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറിൽ നൗഫൽ ,ബ്രജേഷ് എന്നിവർ ഈ ചിത്രം നിർമിക്കുന്നു. തൻസീർ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ -പ്രൊഡ്യൂസേർസ്.
Also Read: Onam OTT Releases: ഓണം കളറാക്കാൻ ഇന്ന് ഒടിടിയിൽ എത്തിയ 4 മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.