scorecardresearch

Sarkeet OTT: സർക്കീട്ട് ഒടിടിയിലെത്തി, എവിടെ കാണാം?

Sarkeet OTT Release Date & Platform: ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സർക്കീട്ട് ഒടിടിയിലേക്ക് എത്തി. ചിത്രം എവിടെ കാണാം? 

Sarkeet OTT Release Date & Platform: ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സർക്കീട്ട് ഒടിടിയിലേക്ക് എത്തി. ചിത്രം എവിടെ കാണാം? 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sarkeet Teaser

Sarkeet Drops on OTT: ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സർക്കീട്ട് ഒടിടിയിലെത്തി. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. 

Advertisment

Also Read: കരീന കപൂറിനെ ചോദ്യം ചെയ്ത് പൃഥ്വിരാജ്; ബിടിഎസ് വീഡിയോ  വൈറൽ

ആസിഫ് അലി, ബാലതാരം ഓർസാൻ, ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  എഡിഎച്ച്ഡിയുള്ള ജെപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഓർഹാൻ എന്ന കൊച്ചുമിടുക്കന്റെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. 

ADHD (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഏഴ് വയസ്സുകാരനായ ജെപ്പു (ജെഫ്രിൻ) ആണ് സർക്കീട്ടിലെ കേന്ദ്രകഥാപാത്രം. പ്രവാസികളായ ബാലുവിന്റെയും സ്റ്റെഫിയുടെയും ഏകമകനാണ് ജെപ്പു. മകന്റെ പ്രശ്നം ബാലുവും സ്റ്റെഫിയും മനസ്സിലാക്കുന്നുണ്ടെങ്കിലും, അത് എങ്ങനെ ശാസ്ത്രീയമായി പരിഹരിക്കണമെന്ന് അവർക്ക് അറിയില്ല. 

Also Read:  ശത്രുവിന് പോലും ഈ വേദന വരരുത്: രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് സൽമാൻ ഖാൻ

Advertisment

സമാന്തരമായി, ജീവിതം കരുപ്പിടിപ്പിക്കാൻ വലിയ സ്വപ്നങ്ങളുമായി യു.എ.ഇയിൽ എത്തിച്ചേരുന്ന ആമിറിന്റെ (ആസിഫ്) കഥയും നടക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഒരു ജോലി നേടുക എന്നതു മാത്രമാണ് അയാളുടെ ലക്ഷ്യം. ജോലി കിട്ടുന്നതുവരെ പിടിച്ചുനിൽക്കാൻ ആമിർ പല വഴികൾ തേടുന്നു. അങ്ങനെയിരിക്കെ, ഒരു നിർണ്ണായക വഴിത്തിരിവിൽ, ജെപ്പുവും ആമിറും കണ്ടുമുട്ടുന്നതും, അവരുടെ ജീവിതം ഒരുമിച്ച് മുന്നോട്ട് പോകേണ്ടി വരികയും ചെയ്യുന്നു. ആ കഥയാണ് സർക്കീട്ട് പറയുന്നത്.

Also Read:  ശത്രുവിന് പോലും ഈ വേദന വരരുത്: രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് സൽമാൻ ഖാൻ

അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും, ഫ്റാങ്ക്ളിൻ ഡൊമിനികും ചേർന്നാണ് ചിത്രം നിർമിച്ചത്. സംഗീതം-ഗോവിന്ദ് വസന്ത. ഛായാഗ്രഹണം -അയാസ് ഹസൻ. എഡിറ്റിങ് - സംഗീത് പ്രതാപ് എന്നിവരും നിർവ്വഹിച്ചിരിക്കുന്നത്. മനോരമ മാക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Also Read: Karam Review: ത്രിൽ ഇല്ല, തിരക്കഥയ്ക്ക് കെട്ടുറപ്പും; ഒരു തണുപ്പൻ ചിത്രം, 'കരം' റിവ്യൂ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: