/indian-express-malayalam/media/media_files/3eU5yt74oMZrjPZFZAo3.jpg)
ഏഷ്യാനെറ്റിലെ പരമ്പരകൾക്കിടയിൽ ഏറെ പ്രേക്ഷകരുള്ള ഒന്നാണ് സാന്ത്വനം. ചിപ്പി രഞ്ജിത്ത്, രാജീവ്, സജിൻ, രക്ഷ, ഗോപിക, ഗിരീഷ്, അച്ചു എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ഈ പരമ്പരയിലെ താരങ്ങൾ ഓരോരുത്തരും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. തമിഴിൽ വൻഹിറ്റായി മാറിയ 'പാണ്ടിയൻ സോഴ്സ്' എന്ന സീരിയലിന്റെ മലയാളം പതിപ്പായിരുന്നു സാന്ത്വനം. 2020 സെപ്റ്റംബറിൽ ആരംഭിച്ച സാന്ത്വനം മികച്ച റേറ്റിംഗുള്ള പരമ്പരകളിൽ ഒന്നായിരുന്നു. ഇപ്പോൾ 1002 എപ്പിസോഡുകളുമായി സാന്ത്വനം അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വനത്തിന്റെ ക്ലൈമാക്സ് എപ്പിസോഡ് സംവിധാനം ചെയ്തത്.
സാന്ത്വനം ബ്രദേഴ്സ് വർഷങ്ങൾക്കു ശേഷം എവിടെ എത്തിനിൽക്കുന്നു എന്ന അപ്ഡേറ്റ് നൽകിയാണ് പരമ്പര അവസാനിച്ചത്. ഹരി ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനായി എത്തുമ്പോൾ ശിവൻ തന്റെ റെസ്റ്റോറന്റ് ബിസിനസ് വിജയകരമായി നോക്കി നടത്തുകയാണ്. കണ്ണൻ കൃഷ്ണ സ്റ്റോഴ്സ് നടത്തുന്നു. ശുചീന്ദ്രത്തിൽ പൂക്കച്ചവടം നടത്തുന്ന ബാലനെയും ദേവിയേയും ശിവൻ കണ്ടെത്തുന്നതോടെയാണ് പരമ്പര അവസാനിച്ചത്. തങ്ങളെ തേടിയെത്തിയ സഹോദരങ്ങളെ ബാലനും ദേവിയും സ്നേഹത്തോടെ സ്വീകരിക്കുന്ന നിമിഷങ്ങൾ വൈകാരികമായി പ്രേക്ഷകരെ സ്പർശിക്കുന്നതായിരുന്നു. ബാലനും ദേവിയ്ക്കുമൊപ്പം മകൾ ലക്ഷ്മിയേയും ശിവനും ഹരിയും കണ്ണനും കാണുന്നു. മരിച്ചുപോയ അമ്മയുടെ പേരാണ് ബാലൻ മകൾക്കു നൽകിയത്.
സാന്ത്വനം കുടുംബത്തിലെ ഏറ്റവും ഇളയ മകനെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധ് പങ്കുവച്ചൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പരമ്പര അവസാനിക്കും മുൻപ് ലൊക്കേഷനിലേക്ക് എല്ലാവരെയും കാണാനെത്തിയ ഗിരിജ പ്രേമനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് വീഡിയോയിൽ കാണാനാവുക.
കഴിഞ്ഞ ഒക്ടോബറിൽ സീരിയലിൽ നിന്നും ഗിരിജാ പ്രേമൻ വിട വാങ്ങിയിരുന്നു. ഗിരിജാ പ്രേമൻ അവതരിപ്പിച്ച ലക്ഷ്മിയമ്മയുടെ മരണവുമായി ബന്ധപ്പെട്ട എപ്പിസോഡുകൾ ഒക്ടോബറിലായിരുന്നു സംപ്രേക്ഷണം ചെയ്തത്. എന്നാൽ പരമ്പരയുടെ ക്ലൈമാക്സിനു മുന്നോടിയായി തന്റെ ഓൺസ്ക്രീൻ മക്കളെ കാണാൻ ലോക്കേഷനിൽ എത്തിയതായിരുന്നു ഗിരിജാ പ്രേമൻ.
Read more Television Related Articles:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.