scorecardresearch

പറ്റിയ ആൾ കൂടെയുണ്ടെങ്കിൽ സന്തോഷം കിട്ടാൻ കഷ്ടപ്പെടേണ്ടതില്ല; പോസ്റ്റ് പങ്കിട്ട് സാന്ത്വനത്തിലെ അപ്പു

സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ അമരാവതിയിലെ രാജശേഖരന്‍ തമ്പിയുടെ മകളും ഹരികൃഷ്ണന്റെ ഭാര്യയുമായ അപര്‍ണ എന്ന അപ്പുവിനെയും പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല

സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ അമരാവതിയിലെ രാജശേഖരന്‍ തമ്പിയുടെ മകളും ഹരികൃഷ്ണന്റെ ഭാര്യയുമായ അപര്‍ണ എന്ന അപ്പുവിനെയും പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല

author-image
Television Desk
New Update
raksha dellu

ഇൻസ്റ്റഗ്രാമിൽ ഭർത്താവുമൊന്നിച്ചുള്ളൊരു ഫൊട്ടോ ഷെയർ ചെയ്തിരിക്കുകയാണ് താരം

സാന്ത്വനം സീരിയൽ അവസാനിച്ചത് പല മിനിസ്ക്രീൻ പ്രേക്ഷകരെയും നിരാശരാക്കിയിട്ടുണ്ട്. ബാലനും ദേവിയും, ശിവനും അഞ്ജലിയും, ഹരിയും അപ്പുവും ലക്ഷ്മിയമ്മയും ശങ്കരന്‍മാമയും ദേവൂട്ടിയും കണ്ണനുമെല്ലാം ഇപ്പോഴും അവരുടെ മനസിലുണ്ട്. 

Advertisment

സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ അമരാവതിയിലെ രാജശേഖരന്‍ തമ്പിയുടെ മകളും ഹരികൃഷ്ണന്റെ ഭാര്യയുമായ അപര്‍ണ എന്ന  അപ്പുവിനെയും പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. രക്ഷ ദല്ലുവാണ് അപ്പു എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഇൻസ്റ്റഗ്രാമിൽ ഭർത്താവുമൊന്നിച്ചുള്ളൊരു ഫൊട്ടോ ഷെയർ ചെയ്തിരിക്കുകയാണ് താരം.

'പറ്റിയ ആള്‍ കൂടെയുള്ളപ്പോൾ സന്തോഷത്തോടെ ഇരിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടതില്ല. താനെ അത് സംഭവിച്ചോളും' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് രക്ഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഗോപികയുടെ വിവാഹത്തിന് പോകാൻ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങൾക്കൊപ്പമാണ് രക്ഷ ഈ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുള്ളത്. 

Advertisment

അപ്പുവിനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നാണ് പലരും ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്തത്. 2022 ൽ ആയിരുന്നു രക്ഷയുടെ വിവാഹം. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ അര്‍ക്കജ് ആണ് നടിയുടെ ഭര്‍ത്താവ്. 

Read More

Television

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: