/indian-express-malayalam/media/media_files/2025/06/04/L10z5ruEimtX9BXuN7Oe.jpg)
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയവരാണ് സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണനും അലൻ ജോസ് പേരേരയും. സിനിമ റിവ്യൂ പറഞ്ഞ് ആറാട്ടണ്ണനൊപ്പം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു പെരേര. ഇരുവരും ഇന്ന് പല പരിപാടികളിലും ഗസ്റ്റായും പങ്കെടുക്കാറുണ്ട്.
കല്യാണവീടുകളിലും മറ്റും അതിഥിയായി എത്തുന്ന അലൻ ജോസ് പേരേരയുടെ ഡാൻസ് വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ, ഇങ്ങനെ കല്യാണവീടുകളിൽ ഗസ്റ്റായി ചെന്ന് ഡാൻസ് ചെയ്യുന്നതിലൂടെ പെരേര പ്രതിമാസം സമ്പാദിക്കുന്നത് എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.
Also Read: വിട, സമാധാനമായി ഉറങ്ങൂ കുഞ്ഞേ; ഉറ്റസുഹൃത്തിന്റെ വിയോഗത്തിൽ വേദനയോടെ ശോഭന
"പെരേര ആളുകളുടെ ഒരു സ്ട്രെസ്സ് റിലീവറാണ് ഇപ്പോൾ.ഇപ്പോൾ നല്ല റീച്ചാണ് ആൾക്ക്, വലിയ തിരക്കിലാണ് ആളിപ്പോൾ. ഞങ്ങളുടെ റൂട്ട് വ്യത്യസ്തമാണ്. പെരേര എന്നേക്കാൾ ഡാൻസ് കളിക്കും, പാട്ട് പാടും. ഞാൻ അറിയാതെ വൈറലായതാണ്. പെരേര ഓരോ കാര്യങ്ങളും പ്ലാൻ ചെയ്ത് വൈറലായതാണ്. എന്നേക്കാൾ മാർക്കറ്റ് പെരേരയ്ക്ക് ആണിപ്പോൾ."
"കല്യാണ ഫംഗ്ഷനുകൾക്ക് പോവുന്ന പരിപാടി തുടങ്ങിയത് പെരേരയാണ്. അടുത്തമാസത്തേക്ക് ഇതിനകം തന്നെ പത്തു പ്രോഗ്രാമുകൾ പെരേരയ്ക്ക് ബുക്കായിട്ടുണ്ട്. 10000 രൂപയാണ് അതിന് പ്രതിഫലമായി ഈടാക്കുന്നത്. ഇപ്പോൾ തന്നെ ഒരു ലക്ഷത്തിന്റെ ബുക്കിംഗ് ആയി എന്നാണ് ഞാൻ അറിഞ്ഞത്," എന്നാണ് സന്തോഷ് വർക്കി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
നിരവധി സിനിമകളിലും ഷോർട്ട് ഫിലിമുകളിലും അലൻ മുഖം കാണിച്ചിട്ടുണ്ട്. അടുത്തിടെ സീരിയൽ രംഗത്തും അലൻ അരങ്ങേറ്റം കുറിച്ചിരുന്നു. മഴവില്‍ മനോരമയിലെ സൂപ്പര്‍ ഹിറ്റ് സീരിയലായ മീനൂസ് കിച്ചണിലൂടെയാണ് അലൻ ജോസിന്റെ സീരിയൽ അരങ്ങേറ്റം. കല്യാണ ബ്രോക്കറായ റാം എന്ന കഥാപാത്രത്തെയാണ് അലൻ അവതരിപ്പിക്കുന്നത്.
Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, 4600 കോടിയുടെ ആസ്തി; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us