/indian-express-malayalam/media/media_files/2025/09/25/salman-khan-twinkle-khanna-2025-09-25-17-23-32.jpg)
ട്വിങ്കിൾ ഖന്നയുടെ പുതിയ പ്രൈം വീഡിയോ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് സൽമാൻ ഖാൻ വ്യക്തിജീവിതത്തിലെ ഈ ആഗ്രഹം പങ്കുവെച്ചത്. ഏതാനും വർഷം മുമ്പ് 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ താൻ എന്നും അവിവാഹിതനായി തുടരുമെന്ന് അവകാശപ്പെട്ട സൽമാൻ, തനിക്ക് കുട്ടികൾ വേണമെന്ന ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.
Also Read: നീയില്ലാതെ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു നിം; നിമിഷിനെ പ്രശംസിച്ച് അഹാന കൃഷ്ണ
ട്വിങ്കിൾ ഖന്നയും കാജോളും ആമിർ ഖാനും ഒത്തുചേർന്ന 'ടൂ മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ' എന്ന പരിപാടിയ്ക്കിടെയായിരുന്നു സൽമാൻ കുട്ടികൾ വേണമെന്ന ആഗ്രഹം തുറന്നു പറഞ്ഞത്.
സൽമാനെ 'eternal virgin' എന്നാണ് ട്വിങ്കിൾ വിശേഷിപ്പിച്ചത്. "സൽമാന് ചിലപ്പോൾ ഇതിനകം തന്നെ 12 കുട്ടികൾ ഉണ്ടാവാം, നമുക്കത് അറിയാത്തതായിരിക്കും, ഒരുപക്ഷേ നിങ്ങൾക്കും അത് അറിയുന്നുണ്ടാവില്ല," എന്നായിരുന്നു ട്വിങ്കിൾ തമാശയായി പറഞ്ഞത്.
Also Read: Karam Review: ത്രിൽ ഇല്ല, തിരക്കഥയ്ക്ക് കെട്ടുറപ്പും; ഒരു തണുപ്പൻ ചിത്രം, 'കരം' റിവ്യൂ
"എനിക്ക് കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ അത് അറിയുമായിരുന്നു," എന്നായിരുന്നു ചിരിയോടെ സൽമാന്റെ മറുപടി. "ഞാൻ തന്നെയാകും ആദ്യം അറിയുക. അവർ എൻ്റെ അടുത്തേക്ക് വരുമല്ലോ," സൽമാൻ കൂട്ടിച്ചേർത്തു.
കുട്ടികളെക്കുറിച്ച് സംസാരിച്ചപ്പോൾ, ഒരു കുട്ടിയെ ദത്തെടുക്കാൻ പദ്ധതിയുണ്ടോ എന്ന് ട്വിങ്കിൾ ചോദിച്ചു. ഇതിന് 'ഇല്ല' എന്ന് ഒറ്റവാക്കിൽ മറുപടി നൽകിയെങ്കിലും, തനിക്ക് കുട്ടികൾ വേണമെന്ന് ഉടൻതന്നെ സൽമാൻ കൂട്ടിച്ചേർത്തു.
"കുട്ടികൾ, എനിക്കൊരു ദിവസം തീർച്ചയായും ഉണ്ടാവും. ഉടൻ തന്നെ..." അദ്ദേഹം പറഞ്ഞു. എപ്പോഴാണ് അതിനുള്ള സമയമെന്ന് ട്വിങ്കിൾ ചോദിച്ചപ്പോൾ, "എപ്പോഴാണെങ്കിലും... ഒടുവിൽ ഒരാൾക്ക് കുട്ടികൾ ഉണ്ടാകുമല്ലോ... നമുക്ക് നോക്കാം, ദൈവം അനുഗ്രഹിക്കട്ടെ," എന്നും സൽമാൻ പ്രതികരിച്ചു.
Also Read: ശത്രുവിന് പോലും ഈ വേദന വരരുത്: രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് സൽമാൻ ഖാൻ
നാല് സഹോദരങ്ങളും നിരവധി മരുമക്കളുമടങ്ങുന്ന വലിയൊരു കുടുംബമാണ് സൽമാൻ ഖാന്‍റേത്. തൻ്റെ കുട്ടികളെ വളർത്തുന്നതിനായി താൻ കുടുംബത്തെ ആശ്രയിക്കുമെന്നും സൽമാൻ പറഞ്ഞു. "എൻ്റെ കുട്ടികളെ പരിപാലിക്കാൻ ഒരു ഗ്രാമം മുഴുവനുണ്ട്, ഒരു ജില്ല മുഴുവനുണ്ട്. കുടുംബത്തിൽ സ്ത്രീകളുണ്ട്. ഇപ്പോൾ അലീസയും അയാനും വളർന്നു, ഇപ്പോൾ നമുക്ക് ആയത്ത് ഉണ്ട്. എനിക്ക് കുട്ടികൾ ഉണ്ടാകുമ്പോഴേക്കും ആയത്തിനും കുട്ടികളെ നോക്കാൻ സാധിക്കും," സൽമാൻ പറഞ്ഞു.
വിവാഹം കഴിക്കാനോ കുട്ടികളുണ്ടാകാനോ മാതാപിതാക്കളിൽ നിന്ന് സൽമാന് എപ്പോഴെങ്കിലും സമ്മർദ്ദമുണ്ടായിരുന്നോ എന്ന് കാജോൾ ചോദിച്ചു. എന്നാൽ, അച്ഛൻ സലീം ഖാനും അമ്മ സൽമാ ഖാനും ഒരിക്കലും അത്തരം കാര്യങ്ങൾ നിർബന്ധിച്ചിട്ടില്ലെന്നായിരുന്നു സൽമാന്റെ മറുപടി. "വിവാഹം കഴിക്കാനോ കുട്ടികളുണ്ടാകാനോ അച്ഛൻ, അമ്മ, അല്ലെങ്കിൽ മറ്റാരെങ്കിലും ഒരിക്കലും സമ്മർദ്ദം ചെലുത്തിയിട്ടില്ല."
Also Read: ഇന്ന് അർദ്ധരാത്രിയോടെ ഈ മലയാള ചിത്രങ്ങൾ ഒടിടിയിലെത്തും: New malayalam OTT Releases
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.