scorecardresearch

എത്ര മനോഹരമായാണ് ദൈവം അവളെ എന്നിലേയ്ക്ക് ചേർത്തത്; വിവാഹത്തെ കുറിച്ച് റോബിൻ

''അവൾ നൽകുന്ന ഈ സ്നേഹത്തിനു എനിക്ക് പകരം നൽകാൻ അവളെക്കാൾ കൂടുതൽ ഞാൻ അവളെ സ്നേഹിക്കും. ഒരു കുഞ്ഞിനെ സ്നേഹിക്കുന്നത് പോലെ'' ആരതി പൊടിയെ കുറിച്ച് റോബിൻ.

''അവൾ നൽകുന്ന ഈ സ്നേഹത്തിനു എനിക്ക് പകരം നൽകാൻ അവളെക്കാൾ കൂടുതൽ ഞാൻ അവളെ സ്നേഹിക്കും. ഒരു കുഞ്ഞിനെ സ്നേഹിക്കുന്നത് പോലെ'' ആരതി പൊടിയെ കുറിച്ച് റോബിൻ.

author-image
Television Desk
New Update
Robin Radhakrishnan

റോബിനും ആരതി പൊടിയും | ചിത്രം: ഇൻസ്റ്റഗ്രാം

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനറും സംരംഭകയുമായ ആരതി പൊടിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്. 

Advertisment

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങളും വധൂവരന്മാർ അണിഞ്ഞ വസ്ത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. ബിഗ് ബോസ് ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ റോബിനു കഴിഞ്ഞിരുന്നു. ഒരു അഭിമുഖത്തിലൂടെയാണ് റോബിനും ആരതിയും പരിചയപ്പെടുന്നത്. പൊടി റോബ് എന്നാണ് ആരാധകർ ഇവരെ സ്നേഹത്തോടെ വിളിക്കുന്നത്.

ഇപ്പോഴിതാ പ്രണയം പൂവണിഞ്ഞ സന്തോഷത്തിൽ ഭാര്യ ആരതി പൊടിയെ കുറിച്ച് റോബിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പൊടി കൂടെയുള്ളത് താൻ ചെയ്ത പുണ്യത്തിൻ്റെ ഫലം ആയിരിക്കും എന്ന് റോബിൻ പറയുന്നു. കുറിപ്പിനൊപ്പം വിവാഹ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment

''വളരെ യാദൃച്ഛികമായി പൊടിയെ കണ്ടുമുട്ടുമ്പോൾ എൻ്റെ മനസ്സിൽ ആ നിമിഷം തന്നെ തോന്നിയിരുന്നു ഇവൾ എൻ്റെ ജീവിതസഖി ആകുമെന്ന്. ആ കണ്ണുകളിലെ തിളക്കം, നിഷ്ക്ളങ്കമായ നോട്,ടം ഇതൊക്കെ എന്തോ എൻ്റെ മനസ്സിൽ ഇവൾ എൻ്റേതാണെന്നു ഒന്നും കൂടി ഊട്ടി  ഉറപ്പിച്ചു. ദൈവനിശ്ചയം പോലെ പൊടി എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ഇന്ന് അവൾ എൻ്റെ ജീവിതത്തെ വർണ്ണാഭമാക്കുന്നു. എൻ്റെ എല്ലാ വശങ്ങളും മനസ്സിലാക്കി എൻ്റെ കൂടെ താങ്ങും തണലുമായി പൊടി കൂടെ ഉള്ളത് ഞാൻ ചെയ്ത ഏതോ പുണ്യത്തിൻ്റെ ഫലം ആകും.'' എന്നാണ് കുറിപ്പിൻ്റെ ആദ്യ ഭാഗം.

 ''ഇന്ന് ഞാൻ എൻ്റെ ജീവിതത്തിൽ ഒരുപാട് അവളോട് കടപ്പെട്ടിരിക്കുന്നു, അത് അവൾ തരുന്ന സ്നേഹം ആണെങ്കിലും കരുതൽ ആണെങ്കിലും. അവൾ നൽകുന്ന ഈ സ്നേഹത്തിനു എനിക്ക് പകരം നൽകാൻ അവളെക്കാൾ കൂടുതൽ ഞാൻ അവളെ സ്നേഹിക്കും. ഒരു കുഞ്ഞിനെ സ്നേഹിക്കുന്നത് പോലെ. എത്ര മനോഹരമായാണ് ദൈവം പൊടിയെ എന്നിലേക്ക് ചേർത്തത്, എത്ര മനോഹരമായാണ് അവൾ എന്നിലേക്ക് വന്നു ചേർന്നതും.''- റോബിൻ പറുന്നു.

വിവാഹത്തിനുശേഷം ഇരുവരും രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 26ന് അസർബൈജാനിലേക്കാണ് ആദ്യ യാത്ര. 

Read More

Television Relationship Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: