scorecardresearch

ഒരു ടെലിവിഷൻ ഷോ കാരണം തകരുന്നത് അല്ല കുടുംബം: വിവാഹമോചനത്തെക്കുറിച്ച് വീണ നായർ

കഴിഞ്ഞ ദിവസമായിരുന്നു വീണയും ആർജെ അമനും ഔദ്യോഗികമായി വിവാഹമോചിതരായത്

കഴിഞ്ഞ ദിവസമായിരുന്നു വീണയും ആർജെ അമനും ഔദ്യോഗികമായി വിവാഹമോചിതരായത്

author-image
Television Desk
New Update
Fibromyalgia| Veena Nair| ഫൈബ്രോമയാൾജിയ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വീണാ നായർ. ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായും വീണ എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വീണയും സ്വാതി സുരേഷും (ആർജെ അമൻ)  ഔദ്യോഗികമായി വിവാഹമോചിതരായത്. കുടുംബ കോടതിയിൽ എത്തിയാണ് വിവാഹ മോചനത്തിൻറെ അവസാന നടപടികൾ ഇരുവരും പൂർത്തിയാക്കിയത്.

Advertisment

2014ൽ ആയിരുന്നു വീണ നായരും ആർജെ അമനും വിവാഹിതരായത്. ഇരുവർക്കും ഒരു മകനുണ്ട്.

2022 മുതൽ വീണ നായരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.  ബിഗ് ബോസ് ഷോയിൽ പങ്കെടുത്തതിനു ശേഷമാണ് വീണയും ഭർത്താവും തമ്മിലുള്ള ബന്ധം വഷളായത് എന്ന ഗോസിപ്പുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആ ഗോസിപ്പുകളോട് പ്രതികരിച്ച് വീണ നായർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

"ഒരു ടെലിവിഷൻ ഷോ കാരണം തകരുന്നത് അല്ല ഒരു കുടുംബം. അത് കുറേ നാളുകളായുള്ള യാത്രകൾ കൊണ്ട് സംഭവിക്കുന്നതാണ്. ഈ പരിപാടി കാരണമാണ് എൻറെയും മഞ്ജു പത്രോസിന്റെയും ജീവിതം തകർന്നത് എന്ന വാർത്തകൾ ഒക്കെ കണ്ടിരുന്നു. അതിൽ ഒരു സത്യവുമില്ല," എന്നായിരുന്നു വീണയുടെ വാക്കുകൾ.

Advertisment

"കയ്യിൽ കുറേ കാശുണ്ടെങ്കിൽ എല്ലാം ആയെന്നാണ്. പക്ഷേ ഒരിക്കലും അല്ല. സമാധാനമാണ് ജീവിതത്തിൽ വേണ്ടത്. സമാധാനമായി ഉറങ്ങണം. എന്റെ സന്തോഷം എന്നത് സമാധാനമാണ്. എല്ലാത്തിനും ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടാവുമല്ലോ. അതുപോലൊരു ഫുൾ സ്റ്റോപ് വിവാഹ ജീവിതത്തിനും ഉണ്ടാവും. മുന്നോട്ടുള്ള അദ്ദേഹത്തിന്റെ ജീവിതത്തിൽ പുള്ളിക്കാരിയാണ് കൺഫർട്ട് എങ്കിൽ ഞാൻ എന്നാ പറയാനാ. എനിക്ക് മകനുണ്ട്. ഒത്തിരി ദൂരം മുന്നോട്ട് പോകാനുണ്ട്. എന്റെ ഉള്ളിൽ എന്റെ കുറച്ച് കാര്യങ്ങളുണ്ടാവും. അത് ലോകത്തുള്ള ഒരാൾക്കും അറിയില്ല. എനിക്ക് മാത്രമെ അറിയൂ. അതിൽ സുഖമാണെങ്കിലും ദുഖം ആണെങ്കിലും ഞാൻ ഹാപ്പിയാണ്. അല്ലെങ്കിലും ആർക്കാണ് നമ്മുടെ വിഷമം കാണാൻ ആ​ഗ്രഹം," വിവാഹമോചനത്തെ കുറിച്ച് ഓണ്‍ലൈന്‍ മലയാളി എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിനോട് വീണ നായർ നടത്തിയ പ്രതികരണമിങ്ങനെ. 

Read More

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: