/indian-express-malayalam/media/media_files/56tb2ksBoOh3vEKv3eE0.jpg)
ഒരു കാലത്ത് ശ്രീരാമന്റെയും സീതയുടെയും വേഷങ്ങൾ ചെയ്ത അരുൺ ഗോവിലിനെയും ദീപികയേയും ആളുകൾ ആരാധിക്കാനും തുടങ്ങിയിരുന്നു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
Ramayan Serial, Doordarshan: രാജ്യത്താകമാനം ഏറെ പ്രേക്ഷകപ്രീതി നേടിയ ഭക്തി സീരിയലായ രാമായണം പുനഃസംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ. എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് രാമായണം സീരിയൽ സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദർശൻ അറിയിച്ചിരിക്കുന്നത്. ഈ എപ്പിസോഡിന്റെ പുനഃസംപ്രേഷണം പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിക്കും കാണാം.
നേരത്തെ കൊവിഡ് സമയത്താണ് രാമായണം സീരിയൽ ദൂരദർശൻ വീണ്ടും കാണിച്ചിരുന്നു. ആ സമയത്ത് രാജ്യമെങ്ങും വലിയ വരവേൽപ്പാണ് സീരിയലിന് ലഭിച്ചത്. ജനങ്ങളുടെ ആത്മസംഘർഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് സീരിയൽ പ്രദർശിപ്പിച്ചത്.
जा पर कृपा राम की होई।
— Doordarshan National दूरदर्शन नेशनल (@DDNational) April 6, 2024
ता पर कृपा करहिं सब कोई॥
देखें पूरे भारत का सबसे लोकप्रिय शो 'रामायण'। रामानंद सागर की रामायण एक बार फिर #DDNational पर देखिए प्रतिदिन शाम 6:00 बजे और पुनः प्रसारण दोपहर 12:00 बजे। #Ramayan | @ChikhliaDipika | @LahriSunilpic.twitter.com/076sCH9Y9S
രാമാനന്ദ് സാഗറിന്റെ പുരാണ സീരിയലായ രാമായണവുമായി മത്സരിക്കാൻ ഇന്നുവരെ ഒരു ഷോയും ഉണ്ടായിട്ടില്ല. 1980കളിലെ പോലെ ഇന്നും ആളുകൾ ഈ സീരിയൽ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഒരു കാലത്ത് ശ്രീരാമന്റെയും സീതയുടെയും വേഷങ്ങൾ ചെയ്ത അരുൺ ഗോവിലിനെയും ദീപികയേയും ആളുകൾ ആരാധിക്കാനും തുടങ്ങിയിരുന്നു. രാമായണം സീരിയലിൽ രാമനായി അഭിനയിച്ച അരുൺ ഗോവിൽ ഉത്തർ പ്രദേശിലെ മീററ്റിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അയോദ്ധ്യ ക്ഷേത്രവും രാമായണവും ഉയർത്തിക്കാട്ടി വോട്ട് നേടാനുള്ള ശ്രമമാണിതെന്ന വിമർശനവും ഉയരുന്നുണ്ട്. ഇതിന് ദൂരദർശനെ കൂട്ടുപിടിക്കുകയാണെന്നും പ്രതിപക്ഷം വിമർശിക്കുന്നു.
जा पर कृपा राम की होई।
— Doordarshan National दूरदर्शन नेशनल (@DDNational) April 6, 2024
ता पर कृपा करहिं सब कोई॥
देखें पूरे भारत का सबसे लोकप्रिय शो 'रामायण'। रामानंद सागर की रामायण एक बार फिर #DDNational पर देखिए प्रतिदिन शाम 6:00 बजे और पुनः प्रसारण दोपहर 12:00 बजे। #Ramayan | @ChikhliaDipika | @LahriSunilpic.twitter.com/4Bp0TI3MPr
കഴിഞ്ഞ ദിവസം കേരളത്തെ അപകീർത്തിപ്പെടുത്തുന്ന പ്രൊപ്പഗാണ്ട ചിത്രമായ 'ദി കേരള സ്റ്റോറി' ദൂരദർശൻ പ്രദർശിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഇടതുപക്ഷവും യുഡിഎഫും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സിനിമ പ്രദർശിപ്പിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി ദൂരദർശൻ ചിത്രം പ്രദർശിപ്പിച്ചു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.