scorecardresearch

ഗർഭിണിയായ വീണയ്ക്ക് സർപ്രൈസ്  സമ്മാനവുമായി പേളി മാണി; വീഡിയോ

പ്രെഗ്നനൻസി സമയത്ത് തീർത്തും അപ്രതീക്ഷിതമായാണ് വീണ മുകുന്ദനെ തേടി പേളിയുടെ സമ്മാനമെത്തിയത്

പ്രെഗ്നനൻസി സമയത്ത് തീർത്തും അപ്രതീക്ഷിതമായാണ് വീണ മുകുന്ദനെ തേടി പേളിയുടെ സമ്മാനമെത്തിയത്

author-image
Television Desk
New Update
Pearle Maaney Veena Mukundan

പേളി മാണിയും വീണ മുകുന്ദനും

സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് വീണ മുകുന്ദൻ. ഒരു ഓൺലൈൻ മാധ്യമത്തിൽ അവതാരകയായി ശ്രദ്ധ നേടിയ വീണ ഇപ്പോൾ സ്വന്തം ചാനൽ ആരംഭിച്ച് സെലിബ്രിറ്റി അഭിമുഖങ്ങൾ നടത്തിവരികയാണ്. അടുത്തിടെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisment

ഏതാനും മാസങ്ങൾക്കു മുൻപാണ്, താൻ അമ്മയാവാൻ പോവുന്ന സന്തോഷവാർത്ത വീണ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ, അമ്മയാവാൻ പോവുന്ന വീണയ്ക്ക് വേണ്ടി നടിയും അവതാരകയും യൂട്യൂബറുമായ പേളി മാണി ഒരുക്കിയ സർപ്രൈസാണ് ഇരുവരുടെയും ഫോളോവേഴ്സിനെ ഒന്നാകെ അമ്പരപ്പിക്കുന്നത്. 

പ്രെഗ്നനൻസി സമയത്ത് തീർത്തും അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ സർപ്രൈസിന്റെ കഥ വെളിപ്പെടുത്തിയിരിക്കുന്നത്  വീണ മുകുന്ദൻ തന്നെയാണ്. അപ്രതീക്ഷിതമായി വലിയൊരു കൊറിയർ വന്നപ്പോൾ ഞെട്ടിയെന്നും തുറന്നു നോക്കിയപ്പോഴാണ് അത് പേളി മാണി അയച്ച സർപ്രൈസ് ഗിഫ്റ്റാണെന്ന് മനസ്സിലായതെന്നും വീണ പറയുന്നു.

Also Read: സുരേഷ് ഗോപി എന്നത് വെറുമൊരു പേരല്ല, ഒരു വികാരമായിരുന്നു: പേളി മാണി

Advertisment

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് എത്തിയ ആ സമ്മാനം തന്നെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചെന്നും അപ്പോഴാണ് അമ്മായാവാൻ പോവുന്ന എന്ന യാഥാർത്ഥ്യം താൻ മറ്റൊരർത്ഥത്തിൽ ഉൾകൊണ്ടു തുടങ്ങിയതെന്നും വീണ കൂട്ടിച്ചേർത്തു. കസ്റ്റമൈസ്ഡായ ഗിഫ്റ്റാണ് പേളി നൽകിയത്.

Also Read: 'പ്രായം കുറയ്ക്കുന്ന മെഷീൻ കൈയ്യിലുണ്ടോ'; നവ്യയുടെ ലണ്ടൻ ചിത്രങ്ങൾക്ക് കമൻ്റുമായി ആരാധിക

യൂട്യൂബർമാർ എന്ന രീതിയിൽ കോമ്പറ്റീറ്റർ ആയിരിക്കുമ്പോഴും അതിനപ്പുറം കരുതലോടെയും സ്നേഹത്തോടെയും വീണയെ ചേർത്തുപിടിച്ച പേളിയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം. 

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. പിന്നീടങ്ങോട് നടിയായും അവതാരകയായും വ്ളോഗറായും മോട്ടിവേഷണൽ സ്പീക്കറായുമൊക്കെ പേളി തന്റേതായൊരു ഇടം കണ്ടെത്തുകയായിരുന്നു.

Also Read: വിശേഷമുണ്ടോ? കമന്റുകൾക്കു മറുപടിയുമായി വീണ മുകുന്ദൻ

നടൻ ശ്രീനിഷ് അരവിന്ദിനെയാണ് പേളി വിവാഹം ചെയ്തിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.  നില,  നിതാര എന്നിങ്ങനെ രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്. 

Also Read: കണ്ണാടിയിൽ നോക്കാൻ പോലും പേടിയായിരുന്നു ആ ദിവസങ്ങളിൽ: വീണ മുകുന്ദൻ

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: