scorecardresearch

New Malayalam OTT Releases: പോയ വാരം ഒടിടിയിലെത്തിയ 5 മലയാളചിത്രങ്ങൾ

New Malayalam OTT Releases This Week: വാരാന്ത്യം കളറാക്കാൻ ഇന്നലെയും ഇന്നുമായി ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച ഏറ്റവും പുതിയ 5 മലയാള ചിത്രങ്ങളിതാ

New Malayalam OTT Releases This Week: വാരാന്ത്യം കളറാക്കാൻ ഇന്നലെയും ഇന്നുമായി ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച ഏറ്റവും പുതിയ 5 മലയാള ചിത്രങ്ങളിതാ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
New Malayalam OTT Releases This Week Dheeran  Perumani Soothravakyam

New Malayalam OTT Releases This Week

New malayalam OTT Releases This Week: ഒടിടിയിൽ പുത്തൻ മലയാളചിത്രങ്ങൾ തിരയുന്നവരാണോ നിങ്ങൾ? ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിച്ച അഞ്ചു മലയാളചിത്രങ്ങൾ പരിചയപ്പെടാം. 

Advertisment

Dheeran OTT: ധീരൻ 

ഭീഷ്മപർവം എന്ന ചിത്രത്തിന്റെ രചയിതാവായി ശ്രദ്ധനേടിയ ദേവദത്ത് ആദ്യമായി സംവിധാനം ചെയ്ത ധീരൻ ഒടിടിയിലെത്തി. ജഗദീഷ്, സുധീഷ്, മനോജ് കെ. ജയൻ, അശോകൻ, രാജേഷ് മാധവൻ, വിനീത്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി  എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സണ്‍ നെക്സ്റ്റിൽ ആണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. 

Also Read: New OTT Releases: 5 മലയാളചിത്രങ്ങളും, 2 തമിഴും; ഈ ആഴ്ച ഒടിടിയിലെത്തിയ പുത്തൻ ചിത്രങ്ങളിതാ

Perumani OTT: പെരുമാനി 

'അപ്പൻ' എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്ത 'പെരുമാനി' ഒടിടിയിൽ എത്തി. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ, അനാർക്കലി മരയ്ക്കാർ എന്നിവരും ചിത്രത്തിലുണ്ട്. സൈന പ്ലേയിൽ ആണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.  

Advertisment

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season 7

Soothravakyam OTT: സൂത്രവാക്യം

ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്ത 'സൂത്രവാക്യം' ഒടിടിയിലെത്തി. സസ്പെൻസ് ത്രില്ലർ ജോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. റെജിന്‍ എസ് ബാബുവിന്റെ കഥയ്ക്ക് സംവിധായകനായ യൂജിന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലയൺസ്ഗേറ്റ് പ്ലേയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.  

Also Read: ഇനി വയ്യ, എന്നെ പുറത്തുവിടണം; ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് രേണു സുധി: Bigg Boss Malayalam Season 7

Shanthamee Rathriyil OTT: ശാന്തമീ രാത്രിയില്‍  

ജയരാജ് സംവിധാനം ചെയ്​ത 'ശാന്തമീ രാത്രിയില്‍'  മനോരമ മാക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. രണ്ട് കാലങ്ങളില്‍ രണ്ട് സ്ഥലങ്ങളില്‍ നടക്കുന്ന പ്രണയങ്ങളാണ് ചിത്രം പറയുന്നത്. കെ.ആര്‍.ഗോകുല്‍ എസ്തര്‍ എനില്‍, സിദ്ധാര്‍ഥ് ഭരതന്‍, കൈലാഷ്, മാല പാര്‍വതി, വിജി വെങ്കടേഷ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ജാസി ഗിഫ്റ്റാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ന്യൂ ജനറേഷൻ സിനിമയുടെ ബാനറിൽ ജയരാജ്, റോൾഡ് തോമസ് ജെയിംസ് വലിയപറമ്പിൽ, സുനിൽ സക്കറിയ, ജോർജ് കുരുവിള, ജോബി ജോസ്, സാവിയോ ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 

Also Read: അഭിക്ക് നേരെ ചെരുപ്പെറിഞ്ഞു; റംസാന് കൊടുത്തത് പോലെ പണി ആര്യനും കിട്ടിയേക്കും: Bigg Boss Malayalam Season 7

Kolahalam OTT: കോലാഹലം

റഷീദ് പറമ്പിൽ സംവിധാനം ചെയ്ത 'കോലാഹലം' ഒടിടിയിലെത്തി. സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ്‌ പിള്ളത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സൺനെസ്റ്റിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. 

Also Read: ബിഗ് ബോസിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികൾ ഇവർ: Bigg Boss Malayalam

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: