/indian-express-malayalam/media/media_files/2025/08/21/bigg-boss-malayalam-season-7-abhilash-against-aryan-2025-08-21-21-40-49.jpg)
Bigg Boss Malayalam Season 7; Abhilash against Aryan: (Screengrab)
Bigg Boss malayalam Season 7: ശൈത്യയുടെ കഥപറച്ചിൽ ടാസ്കിന് ഇടയിൽ ചെരുപ്പേറ്. അഭിലാഷും ആര്യനും തമ്മിലാണ് കഥപറച്ചിൽ ടാസ്കിന് ഇടയിൽ വഴക്കുണ്ടായത്. വീട്ടിൽ സാമ്പത്തിക പ്രയാസം നേരിട്ടതിനെ കുറിച്ചെല്ലാം ശൈത്യ പറയുന്നതിന് ഇടയിൽ ആര്യനും റെനയും ചിരിച്ചതാണ് അഭിലാഷിനെ പ്രകോപിപ്പിച്ചത്. വഴക്കിന് ഇടയിൽ ആര്യൻ അഭിലാഷിന് നേരെ ചെരുപ്പെറിയുകയായിരുന്നു.
കഴിഞ്ഞ ദിവസം പണിപ്പുര ടാസ്കിനായി പോകാനുള്ള മത്സരാർഥികളെ തിരഞ്ഞെടുക്കുന്ന സമയം അഭിലാഷ് മൂന്ന് പേരുടെ പേര് പറഞ്ഞപ്പോഴും ആര്യൻ ചിരിച്ചതായി പറഞ്ഞ് അഭിലാഷും ആര്യനും തമ്മിൽ കൊമ്പുകോർത്തിരുന്നു. ആര്യനെ ടാർഗറ്റ് ചെയ്ത് അഭിലാഷ് കളിക്കുന്നതായാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രേക്ഷകരിൽ നിന്ന് ഉയരുന്ന പ്രതികരണം.
Also Read: ഞാൻ ലവ് ട്രാക്ക് പിടിക്കാണേൽ പേളിയെ പോലെ കെട്ടും: അനുമോൾ, Bigg Boss Malayalam Season 7
മറ്റ് മത്സരാർഥികളോട് പുച്ഛ ഭാവമാണ് ആര്യന് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ എത്തുമ്പോൾ ആര്യന്റെ മനോഭാവം മോഹൻലാൽ ചോദ്യം ചെയ്യണം എന്ന ആവശ്യം ബിഗ് ബോസ് പ്രേക്ഷകരിൽ നിന്ന് ശക്തമാണ്. നോർത്ത് ഇന്ത്യയിൽ നിന്നുള്ള താരത്തിന്റെ മലയാളികളോടുള്ള പുച്ഛ മനോഭാവമാണ് ആര്യന്റേത് എന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി കമന്റുകളാണ് വരുന്നത്.
അഭിലാഷിന് നേർക്ക് ആര്യൻ ചെരുപ്പെറിഞ്ഞതിൽ നടപടി വേണം എന്ന ആവശ്യവും ശക്തമാണ്. ഒരു സീസണിൽ റംസാൻ ഇതുപോലെ ചെരുപ്പെറിഞ്ഞപ്പോൾ ബിഗ് ബോസ് നടപടി എടുത്തിരുന്നു. ഇതാണ് പല പ്രേക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.
Also Read: ബോസണ്ണന്റെ ആ സ്ട്രാറ്റജികൾ വെറുതെയായില്ല; റേറ്റിംഗിൽ ചരിത്രം തീർത്ത് ബിഗ് ബോസ്: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us