scorecardresearch

നെവിൻ ഷോ ക്വിറ്റ് ചെയ്തോ? അതോ അനുമോൾ പുറത്ത് പോയോ? ആകാംക്ഷയിൽ പ്രേക്ഷകർ ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: പാചകം ചെയ്യാൻ നെവിൻ തിരഞ്ഞെടുത്തത് റെനയെയാണ്. എന്നാൽ റെന പാചകം ചെയ്യുന്നതിനോട് താത്പര്യം ഇല്ലെന്ന് അനുമോൾ പറഞ്ഞതോടെ വഴക്കായി

Bigg Boss Malayalam Season 7: പാചകം ചെയ്യാൻ നെവിൻ തിരഞ്ഞെടുത്തത് റെനയെയാണ്. എന്നാൽ റെന പാചകം ചെയ്യുന്നതിനോട് താത്പര്യം ഇല്ലെന്ന് അനുമോൾ പറഞ്ഞതോടെ വഴക്കായി

author-image
Television Desk
New Update
Bigg Boss Malayalam Season 7 Anumol and Nevin

Bigg Boss Malayalam Season 7; Anumol and Nevin: (Screengrab)

Bigg Boss malayalam Season 7: ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു മത്സരാർഥി ക്വിറ്റ് ചെയ്തു എന്ന നിലയിലെ അഭ്യൂഹങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നെവിൻ, അനുമോൾ എന്നിവരിൽ ഒരാൾ ക്വിറ്റ് ചെയ്തതായുള്ള അഭ്യൂഹങ്ങൾ ആണ് ശക്തം. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അനുമോളും ജിസേലും തമ്മിലുള്ള തർക്കത്തിന് ഇടയിലാണ് നെവിൻ ഷോയിൽ നിന്ന് ക്വിറ്റ് ചെയ്തത് എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിന് പിന്നിൽ മറ്റ് ട്വിസ്റ്റുകൾ ഉണ്ടോ എന്നതുൾപ്പെടെ നാളത്തെ ലൈവ് എപ്പിസോഡിൽ മാത്രമാണ് വ്യക്തമാവുക. 

Advertisment

വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞതിന് പിന്നാലെ അനുമോളെ കേന്ദ്രീകരിച്ചായിരുന്നു ഹൗസിലെ കണ്ടന്റുകൾ കൂടുതലും വന്നിരുന്നത്. ജിസേലും അനുമോളും തമ്മിലെ തർക്കത്തിന് ഇടയിൽ നെവിൻ വരികയും നെവിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചതായുമാണ് റിപ്പോർട്ടുകൾ. ഇവിടെ നിന്ന് നെവിൻ പോയി എന്നാണ് പ്രചരിക്കുന്ന അഭ്യൂഹം. 

Also Read: 71 ക്യാമറയുണ്ട്; എന്നിട്ടും നിങ്ങൾ വാ തുറന്ന് സംസാരിക്കാത്തത് എന്താണ്?; ഹോട് സീറ്റിൽ ബിഗ് ബോസ് ; Bigg Boss Malayalam Season 7

നാലാമത്തെ ആഴ്ചയിലേക്ക് ബിഗ് ബോസ് കടക്കുമ്പോൾ ഹൗസിലെ എന്റർടെയ്നർ എന്ന ടാഗ് സ്വന്തമാക്കിയ ആളാണ് നെവിൻ. മാത്രമല്ല ടാസ്കുകളിൽ നെവിൻ മികവ് കാണിക്കുകയും ചെയ്തിരുന്നു. എല്ലാം നെവിൻ തമാശയായി എടുക്കുന്നു എന്ന അഭിപ്രായം മറ്റ് മത്സരാർഥികളിൽ ചിലർക്കുണ്ട്. നിലവിൽ സ്വേച്ഛാധിപതി ടാസ്ക് ആണ് ബിഗ് ബോസിൽ നടക്കുന്നത്. 

Advertisment

Also Read: ഇനിയവർ ഒന്നല്ല, രണ്ട്; വമ്പൻ ട്വിസ്റ്റുമായി ബിഗ് ബോസ്: Bigg Boss Malayalam Season 7

ജിസേൽ സ്വേച്ഛാധിയായതിന് പിന്നാലെ അനുമോളും തമ്മിൽ ഏറ്റുമുട്ടൽ ശക്തമായിരുന്നു. പാചകം ചെയ്യാൻ നെവിൻ തിരഞ്ഞെടുത്തത് റെനയെയാണ്. എന്നാൽ റെന പാചകം ചെയ്യുന്നതിനോട് താത്പര്യം ഇല്ലെന്ന് അനുമോൾ പറഞ്ഞതോടെ വഴക്കായി. ജിസേലും നെവിനും റെനയുമെല്ലാം ഗ്രൂപ്പിസം കളിക്കുകയാണ് എന്ന അഭിപ്രായം അനുമോൾക്കുണ്ട്. 

Also Read: ഹണിമൂണിനായി ഓസ്ട്രേലിയയിലേക്ക് പറന്ന് ആര്യയും സിബിനും, ചിത്രങ്ങൾ

ഇതിനിടയിൽ പണിപ്പുരയിൽ നിന്ന് എടുത്ത ഭക്ഷ്യവസ്തുക്കളിൽ പലതും എല്ലാവരുമായി പങ്കിടാൻ താത്പര്യം ഇല്ല എന്ന നിലയിൽ നെവിൻ പറയുന്നുമുണ്ടായിരുന്നു. സ്വേച്ഛാധിപതിയായത് കൊണ്ട് നെവിന്റെ വാക്കുകളെ മറ്റ് മത്സരാർഥികൾക്ക് എതിർക്കാനാവില്ല.

Also Read: അച്ഛനെ അപ്രതീക്ഷിതമായി സ്‌ക്രീനില്‍ കണ്ടപ്പോൾ കരച്ചിൽ അടക്കാനാവാതെ ആര്യ; വീഡിയോ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: