/indian-express-malayalam/media/media_files/2025/08/14/bigg-boss-malayalam-season-7-adhila-and-noora-2025-08-14-15-59-38.jpg)
Bigg Boss Malayalam Season 7; Adhila and Noora Photograph: (Source: Facebook)
Bigg Boss malayalam Season 7: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്. 19 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ഇനി ശേഷിക്കുന്നത് 15 പേരാണ്. മുൻഷി രഞ്ജിത്, ആർ ജെ ബിൻസി, കലാഭവൻ സരിക, അവതാരകയായ ശാരിക എന്നിവർ ഇതിനകം തന്നെ ഔട്ടായി കഴിഞ്ഞു. ഇപ്പോഴിതാ, മറ്റൊരു ഗംഭീര ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ് ബിഗ് ബോസ്.
Also Read: ശ്രീ മോഹൻലാലിന്റെ ശിക്ഷാ നിയമം ഇല്ലേയെന്ന് ആര്യൻ; ലാലേട്ടനേം പിള്ളേരേം ചൊറിയാൻ നിൽക്കേണ്ടന്ന് അപ്പാനി : Bigg Boss Malayalam Season 7
ബിഗ് ബോസ് വീട്ടിൽ ഒറ്റ മത്സരാർത്ഥിയായി മത്സരിക്കാൻ എത്തിയവരായിരുന്നു ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും. ഇതുവരെ ഒരുമിച്ച് മത്സരിച്ചിരുന്ന ആദിലയും നൂറയും ഇനി മുതൽ രണ്ട് വ്യത്യസ്ത മത്സരാർത്ഥികൾ ആയിരിക്കുമെന്നാണ് ബിഗ് ബോസിന്റെ പുതിയ അറിയിപ്പ്. ഇത് ആദിലയേയും നൂറയേയും എങ്ങനെ ബാധിക്കുമെന്നും വീടിനകത്തെ അന്തരീക്ഷത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുമെന്നും കണ്ടറിയണം.
Also Read: ആദിലയും നൂറയും; പ്രണയത്തിനായി ലോകത്തോട് യുദ്ധം ചെയ്ത പൂമ്പാറ്റകൾ- Bigg Boss Malayalam Season 7
ഒരുപാട് പീഡനങ്ങളും ഭീഷണികളും വെല്ലുവിളികളും നേരിട്ട് ഹൈക്കോടതി ഉത്തരവിന്റെ തണലിൽ ഒരുമിച്ച് ജീവിതം തുടങ്ങിയവരാണ് ആദില നസ്രിനും നൂറ ഫാത്തിമയും. ‘വീ ആർ ലെസ്ബിയൻ കപ്പിൾ’ എന്ന് നെഞ്ചുറപ്പോടെ പ്രഖ്യാപിച്ച ആദിലയും നൂറയും ബിഗ് ബോസ് പ്ലാറ്റ്‌ഫോമിൽ എത്തിയതു തന്നെ ഒരു ചരിത്ര മുഹൂർത്തമാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ലെസ്ബിയൻ കപ്പിൾ ഷോയിൽ എത്തുന്നത്. ആദ്യം നൂറയേയും ആദിലയേയും നെറ്റിചുളിച്ചു നോക്കിയ പ്രേക്ഷകരെല്ലാം ഇന്ന് ഇരുവരെയും ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇനി ഇരു മത്സരാർത്ഥികളായി മത്സരിക്കേണ്ടി വരുമ്പോൾ എങ്ങനെയാവും പ്രതിസന്ധികളെ ഇരുവരും തരണം ചെയ്യുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സൗദിയിൽ 12–ാം ക്ലാസിൽ പഠിക്കുമ്പോളാണ് ആദിലയ്ക്കും നൂറയ്ക്കും ഉള്ളിൽ പ്രണയം മൊട്ടിട്ടത്. ഇരുവരുടെയും ബിരുദ പഠനം നാട്ടിലായിരുന്നു. കോവിഡ് കാലത്ത് നൂറയെ മാതാപിതാക്കൾ സൗദിയിലേക്കു കൊണ്ടുപോയി. അപ്പോഴാണ് ഇരുവരുടെയും മാതാപിതാക്കൾ ഈ ബന്ധത്തെക്കുറിച്ച് അറിയുന്നത്. ഇരുകുടുംബവും ബന്ധത്തെ എതിർത്തു. ഇരുവരെയും അകറ്റി നിർത്തി. അപ്പോഴാണ് തന്റെ പ്രണയിനിയായ ഫാത്തിമ നൂറയെ ഹാജരാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ആദില ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തത്. ഒടുവിൽ കോടതി ഇരുവർക്കും ആശ്വാസമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
Also Read: ബിന്നി കുത്തിത്തിരിപ്പിന്റെ രാജകുമാരിയല്ലേ; കുറുക്കനും പേടിച്ച് പോകുന്ന കൗശലക്കാരിയല്ലേ! Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.