scorecardresearch

ആദിലയോടും നൂറയോടും മിണ്ടരുത് എന്ന് അക്ബറിന്റെ ഉമ്മ; കരച്ചിലടക്കാനാവാതെ 'പൂമ്പാറ്റകൾ': Bigg Boss Malayalam Seaso 7

Bigg Boss Malayalam Season 7: അക്ബറിന്റെ ദേഷ്യം കുറയ്ക്കണം, വീട്ടിലെ പോലെ കളിച്ച് ചിരിച്ച് ബിഗ് ബോസ് ഹൗസിലും നിൽക്കണം എന്നാണ് എപ്പിസോഡിൽ അക്ബറിനോട് ഉമ്മ പറയുന്നതായി കാണിച്ചത്.

Bigg Boss Malayalam Season 7: അക്ബറിന്റെ ദേഷ്യം കുറയ്ക്കണം, വീട്ടിലെ പോലെ കളിച്ച് ചിരിച്ച് ബിഗ് ബോസ് ഹൗസിലും നിൽക്കണം എന്നാണ് എപ്പിസോഡിൽ അക്ബറിനോട് ഉമ്മ പറയുന്നതായി കാണിച്ചത്.

author-image
Television Desk
New Update
Bigg Boss Malayalam Season 7 Akbar and Adhila and Noora

Bigg Boss Malayalam Season 7; Akbar and Adhila and Noora: (Source: Facebook)

Bigg Boss malayalam Season 7: ആദിലയും നൂറയും ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർഥികളായി എത്തിയപ്പോൾ തന്നെ മലയാളി സമൂഹം അവരെ എങ്ങനെയാവും ഏറ്റെടുക്കുക എന്നത് സംബന്ധിച്ച് ചോദ്യങ്ങൾ വന്നിരുന്നു. എന്നാൽ പൂമ്പാറ്റകൾ എന്ന് വിളിച്ച് മോഹൻലാലും പ്രേക്ഷകരിൽ വലിയൊരു വിഭാഗവും ഇരുവർക്കും ഒപ്പം നിൽക്കുന്നു. അതിനിടയിൽ അക്ബറിന്റെ ഉമ്മ പറഞ്ഞ വാക്കുകൾ ആദിലയുടേയും നൂറയുടേയും ഹൃദയത്തെ വേദനിപ്പിച്ചത് പ്രേക്ഷകരിലും നൊമ്പരമാവുകയാണ്. 

Advertisment

ഇതോടെ സമൂഹമാധ്യമങ്ങളിൽ ആദിലയ്ക്കും നൂറയ്ക്കും പിന്തുണയുമായി നിരവധി പേരാണ് പ്രതികരണവുമായി വരുന്നത്. വീക്കെൻഡ് എപ്പിസോഡിൽ ശനിയാഴ്ച അക്ബറിന് ഉമ്മയുമായി സംസാരിക്കാൻ ബിഗ് ബോസ് അവസരം നൽകിയിരുന്നു. അക്ബറിന്റെ ദേഷ്യം കുറയ്ക്കണം, വീട്ടിലെ പോലെ കളിച്ച് ചിരിച്ച് ബിഗ് ബോസ് ഹൗസിലും നിൽക്കണം എന്നാണ് എപ്പിസോഡിൽ അക്ബറിനോട് ഉമ്മ പറയുന്നതായി കാണിച്ചത്. 

Also Read: കളവ് പറഞ്ഞാണ് എന്നെ വിവാഹം കഴിച്ചത്; വെളിപ്പെടുത്തി രേണു സുധി : Bigg Boss Malayalam Season 7

എന്നാൽ ആദിലയോടും നൂറയോടും അധികം സംസാരിക്കരുത് എന്ന നിലയിൽ അമ്മ അക്ബറിനോട് സംസാരിച്ചു. ഇത് എപ്പിസോഡിൽ ഉൾപ്പെടുത്തിയില്ല എന്നാണ് സൂചന. അക്ബറിന്റെ ഉമ്മയുടെ വാക്കുകൾ ആദിലയേയും നൂറയേയും വലിയ സങ്കടത്തിലാക്കി. ബിഗ് ബോസ് ഹൗസിലുള്ളവരോട് ഇവർ സംസാരിക്കുന്നത് ആ മത്സരാർഥികളുടെ കുടുംബാംഗങ്ങളെ ബാധിക്കുന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് ഇരുവരും ഇപ്പോൾ. 

Advertisment

നമ്മൾ ഇവിടെ ഒരാളോട് സംസാരിക്കുന്നത്, തമാശ പറയുന്നത് അത് അവരുടെ കുടുംബത്തിന് പ്രശ്നം ഉണ്ടാക്കുന്നു എന്ന് അറിയുന്നത് വളരെ വേദനിപ്പിക്കുന്നതാണ് എന്നാണ് നൂറ പറയുന്നത്. ഇതിന് മറുപടിയായി ആദില പറയുന്നത് ഇങ്ങനെ, "സ്വന്തം വാപ്പയ്ക്കും ഉമ്മയ്ക്കും പോലും നമ്മളെ മനസ്സിലാക്കാൻ പറ്റുന്നില്ല പിന്നെ എങ്ങനെ മറ്റുള്ളവർക്ക് പറ്റും." കരഞ്ഞുകൊണ്ടാണ് ആദിലയുടേയും നൂറയുടേയും ഈ വാക്കുകളെല്ലാം. 

"എന്നാൽ കണ്ണടച്ച് ഇരുട്ടാക്കുന്നവരെ പറഞ്ഞ് മനസിലാക്കാൻ പ്രയാസമാണ്. നിങ്ങളെ മനസിലാക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട്. മാറ്റി നിർത്തുവർക്കും അധിക്ഷേപിക്കുന്നവർക്കും മുൻപിൽ തല ഉയർത്തി നിൽക്കുക. നിങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പോസിറ്റീവ് വൈബാണ്. ഒരുപാട് പേർക്ക് പ്രചോദനമാകാൻ നിങ്ങൾക്ക് സാധിക്കും," ഇങ്ങനെ നിരവധി കമന്റുകളാണ് ആദിലയേയും നൂറയേയും പിന്തുണച്ച് വരുന്നത്.  

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season 7

"ഒരു മത്സരാർഥിയുടെ ബന്ധു വിളിക്കുമ്പോൾ പ്രത്യേകിച്ച് അത് പഴകിയ ചിതാഗതിയുകള്ള ആളുകൾ ആവുമ്പോൾ ഒന്നുകിൽ അത് അവരും മത്സരാർഥിയും തമ്മിലുള്ള പേഴ്സണൽ ടോൽക്ക് ആയി മാത്രം കാണിക്കുക.  അല്ലാതെ അവരുടെ ബന്ധുവിന്റെ വാക്കുകൾ എല്ലാം എല്ലാ മത്സരാർഥിയേയും കേൾപ്പിക്കുകയും അത് ആ മത്സരാർഥിക്ക് നെഗറ്റീവ് ആവും എന്ന് വിചാരിച്ച് എപ്പിസോഡിൽ നിന്ന് മുക്കുന്നതും വളരെ മോശം ഏർപ്പാടാണ്. പ്രത്യേകിച്ച് ആ വാക്കുകൾ അതിൽ പറഞ്ഞിരിക്കുന്ന മത്സരാർഥികളെ മാനസികമായി തളർത്തുന്ന സാഹചര്യത്തിൽ," സമൂഹമാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങളിലൊന്ന് ഇങ്ങനെയാണ്.   

Also Read: ഇനി വയ്യ, എന്നെ പുറത്തുവിടണം; ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് രേണു സുധി: Bigg Boss Malayalam Season 7

എന്നാൽ ആദിലയോടും നൂറയോടും അധികം സംസാരിക്കണ്ട എന്ന് ഉമ്മ പറഞ്ഞത് അക്ബറിനേയും സങ്കടത്തിലാക്കി എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. കാരണം കഴിഞ്ഞ ദിവസം രാത്രി കൂടുതൽ സമയവും അക്ബർ സംസാരിച്ചത് ആദിലയോടും നൂറയോടുമാണ്. ആദിലയോടും നൂറയോടും ഒപ്പം പാട്ടും പാടി തമാശയും പറഞ്ഞ് ഇരിക്കുകയായിരുന്നു അക്ബർ. 

Also Read: എന്റെ മമ്മി ഗൾഫിൽ ഗദാമയായിരുന്നു, കഷ്ടപ്പെട്ടാണ് എന്നെ വളർത്തി ഡോക്ടറാക്കിയത്: ബിന്നി, Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: