scorecardresearch

അച്ഛനെ അപ്രതീക്ഷിതമായി സ്‌ക്രീനില്‍ കണ്ടപ്പോൾ കരച്ചിൽ അടക്കാനാവാതെ ആര്യ; വീഡിയോ

2018 നവംബറിൽ ആയിരുന്നു ആര്യയുടെ അച്ഛൻ സതീഷ് ബാബുവിന്റെ മരണം. അച്ഛനെ കുറിച്ച് പലപ്പോഴും വൈകാരികമായി സംസാരിക്കാറുള്ള ആര്യ, തീർത്തും അപ്രതീക്ഷിതമായി അച്ഛന്റെ രൂപം സ്ക്രീനിൽ കണ്ടപ്പോൾ ഇമോഷണലാവുകയായിരുന്നു

2018 നവംബറിൽ ആയിരുന്നു ആര്യയുടെ അച്ഛൻ സതീഷ് ബാബുവിന്റെ മരണം. അച്ഛനെ കുറിച്ച് പലപ്പോഴും വൈകാരികമായി സംസാരിക്കാറുള്ള ആര്യ, തീർത്തും അപ്രതീക്ഷിതമായി അച്ഛന്റെ രൂപം സ്ക്രീനിൽ കണ്ടപ്പോൾ ഇമോഷണലാവുകയായിരുന്നു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Arya Babu Sibin Wedding emotional moment

ആഗസ്റ്റ് 20നായിരുന്നു നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. രാവിലെ ഹിന്ദു ആചാരപ്രകാരവും വൈകിട്ട് ക്രിസ്റ്റ്യൻ ആചാരപ്രകാരവുമുള്ള വിവാഹ ചടങ്ങുകൾ നടന്നു. 

Advertisment

Also Read:  ശ്രീ മോഹൻലാലിന്റെ ശിക്ഷാ നിയമം ഇല്ലേയെന്ന് ആര്യൻ; ലാലേട്ടനേം പിള്ളേരേം ചൊറിയാൻ നിൽക്കേണ്ടന്ന് അപ്പാനി : Bigg Bossmalayalam Season 7

ഇരുവരുടെയും വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആര്യയുടെ സംഗീത് ചടങ്ങിൽ നിന്നുള്ളൊരു ദൃശ്യമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ കവരുന്നത്.

ഡാൻസും പാട്ടുമൊക്കെയായി സംഗീത് നിശ തകർക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ക്രീനിൽ ആര്യയുടെ അച്ഛന്റെ രൂപവും ശബ്ദവും തെളിഞ്ഞത്. 2018 നവംബറിൽ ആയിരുന്നു ആര്യയുടെ അച്ഛൻ സതീഷ് ബാബുവിന്റെ മരണം. അച്ഛനെ കുറിച്ച് പലപ്പോഴും വൈകാരികമായി സംസാരിക്കാറുള്ള ആര്യ, തീർത്തും അപ്രതീക്ഷിതമായി അച്ഛന്റെ രൂപം സ്ക്രീനിൽ കണ്ടപ്പോൾ ഇമോഷണലായി. കരച്ചിലടക്കാൻ പാടുപെടുന്ന ആര്യയെ ആശ്വസിപ്പിക്കുന്ന സിബിനെയും വീഡിയോയിൽ കാണാം.

Advertisment

ആര്യയുടെയും സിബിന്റെയും രണ്ടാം വിവാഹമാണിത്. ആദ്യവിവാഹത്തിൽ ഖുഷി എന്നൊരു മകളാണ് ആര്യയ്ക്ക് ഉള്ളത്. സിബിനും ആദ്യവിവാഹത്തിൽ ഔരു മകനുണ്ട്. ഏറെ നാളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിൻ. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 

Also Read:  71 ക്യാമറയുണ്ട്; എന്നിട്ടും നിങ്ങൾ വാ തുറന്ന് സംസാരിക്കാത്തത് എന്താണ്?; ഹോട് സീറ്റിൽ ബിഗ് ബോസ് ; Bigg Boss Malayalam Season 7

Also Read: ഇനിയവർ ഒന്നല്ല, രണ്ട്; വമ്പൻ ട്വിസ്റ്റുമായി ബിഗ് ബോസ്: Bigg Boss Malayalam Season 7

മുൻപ് അച്ഛന്റെ ചരമവാർഷികത്തിൽ ആര്യ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പും ഏറെ ശ്രദ്ധ നേടിയരുന്നു. "ഒരു വ്യക്തിയെന്ന രീതിയിൽ ഞാനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ ദിവസമാണിത്. എന്റെ ഏറ്റവും വലിയ ഭീതിയെ ഞാൻ അഭിമുഖീകരിച്ച ദിവസം. കഴിഞ്ഞ വർഷം ഈ ദിവസം തന്നെയാണ്, എനിക്കെന്റെ അച്ഛനെ എന്നേക്കുമായി നഷ്ടപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസം ഏതാണ്ട് ഈ സമയത്ത് ഒരു നേഴ്സ് വാതിൽ തുറന്നുവന്നിട്ട് പറഞ്ഞു, അച്ഛനെ ഒന്നു പോയി കണ്ടോളൂ... കണ്ണുകൾ അടച്ച്, ഐസുപോലെ തണുത്തുറച്ച്, ചലനമറ്റു കിടക്കുന്ന അദ്ദേഹത്തെ കാണാനായി ഞാൻ പോയി. ഉണ്ടായിരുന്ന ധൈര്യമെല്ലാം സംഭരിച്ച് ഞാനദ്ദേഹത്തെ ഒരുപാട് തവണ വിളിച്ചു, ഉണർത്താനായി.. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനായി, കാരണം അച്ഛനെ വിട്ടുകൊടുക്കാൻ ഞാനൊരുക്കമല്ലായിരുന്നു. ആ ദിവസമെനിക്ക് സംഭവിച്ചതിനെ ഒന്നും നേിടാൻ ഞാൻ തയ്യാറല്ലായിരുന്നു.... പക്ഷേ നമുക്ക് വിധിയെ തടുക്കാൻ ആവില്ലല്ലോ... അച്ഛൻ പോയി, എന്റെ കാലിനടിയിലെ മണ്ണും ഒലിച്ചുപോയി... അച്ഛാ.. ഞങ്ങളുടെ ജീവിതത്തിലെ ഓരോ സെക്കന്റിലും ഞങ്ങൾക്ക് നിങ്ങളെ മിസ്സ് ചെയ്യുന്നു.... " തകർന്നുപോയ മനസ്സിനെ കൂട്ടിച്ചേർക്കാനും പതിയെ മുന്നോട്ടു നടക്കാനും സഹായിച്ചതിനു നന്ദി... എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും എന്റെ കൈപിടിച്ച് മുന്നോട്ട നടത്തിയതിന് നന്ദി... അദൃശ്യമായൊരു ശക്തിയായി ധൈര്യമേകുന്നതിനു നന്ദി... ഏറ്റവും നല്ലൊരു അച്ഛനായതിനു നന്ദി... ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അച്ഛാ.... നിങ്ങളാണെന്റെ ലോകം," എന്നായിരുന്നു അച്ഛന്റെ ആദ്യ ചരമവാർഷികത്തിൽ ആര്യ കുറിച്ചത്.

Also Read: ഖുഷിയുടെ കൈപ്പിടിച്ച് ആര്യ വിവാഹവേദിയിലേക്ക്; മിന്നുകെട്ടി സിബിൻ, ചിത്രങ്ങൾ

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: