/indian-express-malayalam/media/media_files/2025/06/25/rafi-maheena-divorce-2025-06-25-13-22-28.jpg)
Rafi & Maheena
'ചക്കപ്പഴം' എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ് റാഫി. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ സോഷ്യൽ മീഡിയ താരം മഹീന മുന്നയായിരുന്നു റാഫിയുടെ ജീവിതപങ്കാളി. 2022 ഫെബ്രുവരിയിൽ ആയിരുന്നു റാഫി- മഹീന വിവാഹം. ഇപ്പോഴിതാ, പ്രണയിച്ച് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തയാണ് പുറത്തുവരുന്നത്. മഹീന തന്നെയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം വ്യക്തമാക്കികൊണ്ട് വീഡീയോ പങ്കുവച്ചത്.
ഒത്തുപോകാൻ പറ്റാതെ വന്നതോടെയാണ് വിവാഹമോചനം എന്ന തീരുമാനം എടുത്തതെന്നും എന്തുകൊണ്ട് വേർപിരിഞ്ഞുവെന്ന കാരണം വെളിപ്പെടുത്താൻ താൽപ്പര്യമില്ലെന്നും അതു തങ്ങളുടെ സ്വകാര്യതയായി സൂക്ഷിക്കാനാണ് ഇഷ്ടമെന്നും മഹീന പറയുന്നു.
"നാളുകളായി കേൾക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ. മോശമായ രീതിയിൽ ചില കമന്റുകളും എനിക്ക് ലഭിക്കുന്നുണ്ട്. ഞാൻ സോഷ്യൽ മീഡിയയിൽ നിൽക്കുന്ന വ്യക്തിയായതുകൊണ്ട് തന്നെ പലർക്കും എന്നെക്കുറിച്ച് ചില കാര്യങ്ങൾ അറിയാൻ താൽപ്പര്യമുണ്ടാകും. അതിൽ ഞാൻ തെറ്റ് പറയുന്നില്ല. കാരണം എന്റെ ലൈഫ് ഞാൻ സോഷ്യൽ മീഡിയയിലൂടെ കാണിച്ചിട്ടുള്ളതാണ്."
"ഞങ്ങൾ സെപ്പറേറ്റഡാണ്. എന്തുകൊണ്ട് വേർപിരിഞ്ഞുവെന്ന കാരണം വെളിപ്പെടുത്താൻ താൽപ്പര്യമില്ല," മഹീനയുടെ വാക്കുകളിങ്ങനെ.
Also Read: കാൽ ട്രേയിൽ ഇടിച്ചു വീണു, തോളെല്ല് തിരിഞ്ഞുപോയി; പരുക്കിനെ കുറിച്ച് കെ എസ് ചിത്ര
ഇപ്പോൾ ദുബായിലാണ് മഹീന താമസം. റാഫിയെ ഒഴിവാക്കി ദുബായിൽ വന്നതിനു ശേഷം ആളാകെ മാറിയെന്നുമുള്ള കമന്റുകളോടും മഹീന പ്രതികരിച്ചു.
"യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരാണോ? കരിയർ ഉണ്ടാക്കണം, സ്വന്തം കാലിൽ നിൽക്കണം, മാതാപിതാക്കളെ നോക്കണം എന്ന ഉദ്ദേശത്തോടെയാണ് ഞാൻ ഇവിടെ ജോലി ചെയ്യാൻ വന്നത്."
"ഞങ്ങൾ ഞങ്ങളുടെ സന്തോഷം മാത്രമാണ് നിങ്ങളെ കാണിച്ചിട്ടുള്ളത്. റീൽ ലൈഫും റിയൽ ലൈഫും വ്യത്യസ്തമാണ്. ഒരു നിമിഷം കൊണ്ട് സാഹചര്യം മാറും. ഫെയിം കണ്ടിട്ട് കല്യാണം കഴിച്ചതാണെന്നൊക്കെ എന്നെക്കുറിച്ച് പലരും പറയുന്നുണ്ട്. എന്താണ് ഫെയിം? അതിനു പിന്നിലും ജീവിതമുണ്ട്. ഫെയിം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. ഇഷ്ടപ്പെട്ടാണ് വിവാഹം കഴിച്ചത്. വേർപിരിയുന്നതാണ് ഞങ്ങൾ രണ്ടുപേരുടെയും കരിയറിന് നല്ലതെന്ന് തോന്നി. പറ്റാത്ത ഒരു കാര്യം ചെയ്താൽ അത് നമ്മളെ കൂടുതൽ വിഷമിപ്പിക്കും. ജീവൻ നഷ്ടപ്പെടുത്തുന്നതിനോട് താൽപ്പര്യമില്ല. ഞാൻ കഷ്ടപ്പെട്ടാലേ എനിക്ക് ജീവിക്കാൻ പറ്റൂ," മഹീന കൂട്ടിച്ചേർത്തു.
Also Read: വളർന്നത് ക്യാമറക്ക് മുന്നിലല്ലേ, എങ്ങനെ അമ്പരപ്പിക്കാതിരിക്കും; നാളത്തെ മഹാനടിയെന്ന് ആരാധകർ, കയ്യടി നേടി പാറുക്കുട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.