/indian-express-malayalam/media/media_files/2025/06/18/Sajan Soorya-c10d95e2.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സാജൻ സൂര്യ. സ്ത്രീയിലെ ഗോപനും അമ്മതൊട്ടിലിലെ ശരത് ചന്ദ്രനും കുങ്കുമപൂവിലെ മഹേഷുമെല്ലാം സാജൻ സൂര്യയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. ഏഷ്യാനെറ്റിലെ ഗീതാ ഗോവിന്ദം എന്ന സീരിയലിലാണ് നിലവിൽ സാജൻ സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ മകൾ മാളവിക ഡിഗ്രി പൂര്‍ത്തിയാക്കിയ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സാജൻ. മകളുടെ അഭിമാനകരമായ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പും നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
Also Read: 'പ്രായം കുറയ്ക്കുന്ന മെഷീൻ കൈയ്യിലുണ്ടോ'; നവ്യയുടെ ലണ്ടൻ ചിത്രങ്ങൾക്ക് കമൻ്റുമായി ആരാധിക
'പ്ലേ സ്കൂളിൽ കൊണ്ടാക്കിയപ്പോൾ അമ്മ പോവല്ലേ എന്ന് കരഞ്ഞു വിളിച്ച മാളു, ഡിഗ്രി പാസായപ്പോൾ 'ബെസ്റ്റ് ടാലന്റഡ് സറ്റുഡന്റ് ഓഫ് ബിഎസ്‌സി സൈക്കോളജി, രാജഗിരി കോളേജ്' എന്ന അഭിമാനകരമായ നേട്ടം നേടി ഞങ്ങളെ പ്രൗഡ് അച്ഛനും അമ്മയും ആക്കി. മീനുവിന് റോൾ മോഡലും ആയി...' കുറിപ്പ് ഇങ്ങനെ.
Also Read: അതു കഴിവോ മിടുക്കോ അല്ല; ജഗതി ശ്രീകുമാറിന്റെ അഭിനയ ശൈലിക്കെതിരെ ലാൽ
സാജൻ സൂര്യയുടെ മൂത്ത മകളാണ് മാളവിക. മീനാക്ഷി ആണ് രണ്ടാമത്തെ മകൾ. തിരുവനന്തപുരം ഏണിക്കര സ്വദേശിയാണ് സാജൻ സൂര്യ. ജ്വാലയായ്, ഡിറ്റക്ടീവ് ആനന്ദ് തുടങ്ങിയ സീരിയലുകളാണ് സാജൻ സൂര്യയ്ക്ക് ജനശ്രദ്ധ നേടികൊടുത്തത്. 'ബംഗ്ലാവില്‍ ഔത' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഭാവനയുടെ ജോഡിയായിട്ടാണ് സാജൻ അഭിനയിച്ചത്. കുങ്കുമപ്പൂവ്, ഭാര്യ തുടങ്ങിയ സീരിയലുകളിലെയും കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
Read More: 'തഗ് ലൈഫ്' കർണാടകയിൽ റിലീസ് ചെയ്യില്ല; സുപ്രീം കോടതി ഉത്തരവിനു പിന്നാലെ വിതരണക്കാരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us