/indian-express-malayalam/media/media_files/d8kZkKP2DTV1nc57rKzb.jpg)
വിവാഹ ജീവിതത്തിലേക്ക് കടക്കുന്നുവെന്ന വാർത്ത പങ്കിടുകയാണ് നടി
സീരിയൽ താരം ഹരിത നായർ വിവാഹിതയാകുന്നു. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലാണ് ഹരിത ഇപ്പോൾ അഭിനയിക്കുന്നത്. സുസ്മിത എന്ന വില്ലത്തിയുടെ വേഷം മിനിസ്ക്രീൻ ആരാധകർക്കിടയിൽ ഹരിതയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിലും ആക്ടീവായ താരമാണ് ഹരിത. വിവാഹ ജീവിതത്തിലേക്ക് കടക്കുന്നുവെന്ന വാർത്ത പങ്കിടുകയാണ് നടി. കുടുംബശ്രീ ശാരദ എന്ന സീരിയലിലെ മറ്റു അഭിനേതാക്കളായ മെർഷീന നീനു, കാജൽ ഗിരീഷ് എന്നിവർ ചേർന്ന് ഹരിതയ്ക്ക് ഒരുക്കിയർ പ്രീ എൻഗേജ്മെന്റ് പാർട്ടിയിൽനിന്നുള്ള ചിത്രങ്ങളും വീഡിയോയും പങ്കിട്ടാണ് താരം ഈ വിവരം അറിയിച്ചത്.
ഇങ്ങനെയൊരു പാർട്ടി ഒട്ടു പ്രതീക്ഷിച്ചില്ല. വിവാഹത്തിന് മുൻപ് എല്ലാവരും ബ്രൈഡ് ടു ബി ഒക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ നിങ്ങളൊരുക്കിയ ഈ പാർട്ടി ഒരുപാട് സന്തോഷം തരുന്നുണ്ട്. രണ്ടുപേരോടും ഒരുപാട് നന്ദിയുണ്ട്. ഞാൻ ഇൻഡസ്ട്രിയിൽ ആരോടും ഇത്രയധികം ആരുമായും അടുപ്പമായിട്ടില്ല. ഇവരോടുള്ളപോലെ ആരോടും ക്ലോസ് ആയിട്ടില്ല. രണ്ടുപേരും എനിക്ക് എന്റെ സഹോദരിമാരെ പോലെ തന്നെയാണ്. എന്റെ വീട്ടിലെ ഒറ്റക്കുട്ടിയാണ് ഞാൻ. അതുകൊണ്ട് ഞാൻ എപ്പോഴും ഞാൻ ഒറ്റയ്ക്കാണ് എന്നൊക്കെ ചിന്തിക്കും. പക്ഷെ ലൊക്കേഷനിൽ എനിക്ക് ഇതുവരെ ആ കുറവ് വന്നിട്ടില്ല. ഇവർ രണ്ടുപേരും എനിക്ക് ആ കുറവ് വരുത്തിയിട്ടില്ല. ഇവർ ശരിക്കും എന്റെ റിയൽ സിസ്റ്റേഴ്സ് ആണെന്നാണ് ഹരിത പാർട്ടിയിൽ സംസാരിച്ചത്.
ഈ മാസം 11-ാം തീയതി വിവാഹ നിശ്ചയം നടക്കുമെന്നാണ് ഇൻസ്റ്റഗ്രാമിൽ ഹരിത പങ്കുവച്ച പോസ്റ്റിൽ നിന്നും മനസിലാകുന്നത്. അതേസമയം, വരൻ ആരാണെന്ന കാര്യത്തിൽ ഒരു സൂചനയും നൽകിയിട്ടില്ല.
മോഡലിങ് രംഗത്തുനിന്നാണ് ഹരിത സീരിയൽ രംഗത്തേക്ക് എത്തുന്നത്. മുംബൈ മലയാളിയാണ് ഹരിത നായർ ആണ്. ജന്മനാട് പാലക്കാട് ആണെങ്കിലും വളർന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. മിസ് ചെന്നൈ, മിസ് കേരള വിജയി കൂടിയാണ്. കുടുംബശ്രീ ശാരദയ്ക്ക് മുൻപ് ചെമ്പരത്തി പരമ്പരയിലെ 'ഗംഗ' എന്ന കഥാപാത്രത്തെയാണ് ഹരിത അവതരിപ്പിച്ചത്. ഈ പരമ്പരയിലും താരത്തിന് നെഗറ്റീവ് റോളായിരുന്നു.
Read More
- പറ്റിയ ആൾ കൂടെയുണ്ടെങ്കിൽ സന്തോഷം കിട്ടാൻ കഷ്ടപ്പെടേണ്ടതില്ല; പോസ്റ്റ് പങ്കിട്ട് സാന്ത്വനത്തിലെ അപ്പു
- ഡാൻസും കളിചിരികളും നിറയെ സ്നേഹവും; പിരിയും മുൻപ് സ്നേഹനിമിഷങ്ങൾ പങ്കിട്ട് സാന്ത്വനം ടീം, വീഡിയോ
- ഇതാണ് ഞങ്ങളുടെ രാജകുമാരൻ; മകനെ പരിചയപ്പെടുത്തി അർച്ചന സുശീലൻ
- ആ സ്പെഷൽ വ്യക്തി ലെച്ചു; സർപ്രൈസ് പൊളിച്ച് റിനോഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.