scorecardresearch

ബിഗ് ബോസ് വാഗ്ദാനം ചെയ്ത പേയ്‌മെൻ്റാണ് എന്നെ ഷോയിലേക്ക് ആകർഷിച്ചത്: ശ്രുതി ലക്ഷ്മി

ബിഗ് ബോസ് ഷോയിലേക്ക് ആകർഷിച്ചതെന്തെന്ന് തുറന്നു പറഞ്ഞ് ശ്രുതി ലക്ഷ്മി

ബിഗ് ബോസ് ഷോയിലേക്ക് ആകർഷിച്ചതെന്തെന്ന് തുറന്നു പറഞ്ഞ് ശ്രുതി ലക്ഷ്മി

author-image
Television Desk
New Update
Sruthi Lakshmi Bigg Boss

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥിയായിരുന്നു നടിയും നർത്തകിയുമായ ശ്രുതി ലക്ഷ്മി. ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതിനു ശേഷം വലിയ രീതിയിൽ സൈബർ അറ്റാക്കും ശ്രുതിയ്ക്ക് ഏൽക്കേണ്ടി വന്നിരുന്നു.

Advertisment

ബിഗ് ബോസ് ഷോയിലേക്ക് പോവാനുള്ള കാരണവും ഷോ മൂലം നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചുമൊക്കെ ശ്രുതി ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഓരോ സീസണിന് മുമ്പും എനിക്ക് കോളുകൾ വരുമായിരുന്നു, പക്ഷേ എനിക്ക് താൽപ്പര്യമില്ലായിരുന്നു. എന്നിരുന്നാലും, ഇത്തവണ, എന്തുകൊണ്ടാണ് ഒന്നു ട്രൈ ചെയ്തു നോക്കികൂടാ എന്നെനിക്കു തോന്നി. മറ്റു ഭാഷകളിലെ പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട് മലയാളത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായതിനാൽ അത് അനുയോജ്യമായ സമയമായിരുന്നു. മലയാളി പ്രേക്ഷകരുമായി ബന്ധം നിലനിർത്താനുള്ള മികച്ച അവസരമായി എനിക്ക് തോന്നി. സത്യസന്ധമായി പറഞ്ഞാൽ, വാഗ്ദാനം ചെയ്ത പേയ്‌മെൻ്റ് എന്നെ ശരിക്കും ആകർഷിക്കുന്നതായിരുന്നു," ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞു.

ഏറെ വിവാദങ്ങളും തർക്കങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും തങ്ങളുടെ സീസൺ ടോക്സിക് ആയിരുന്നില്ലെന്നും ശ്രുതി പറയുന്നു. "ഞങ്ങളുടെ സീസൺ ടോക്സിക്കായിരുന്നില്ല. വ്യക്തികൾ അവരുടെ നിലനിൽപ്പിനായി ചില നടപടികൾ സ്വീകരിച്ചെങ്കിലും, വീടിനുള്ളിലെ മൊത്തത്തിലുള്ള അന്തരീക്ഷം വിഷലിപ്തമായിരുന്നില്ല. നെഗറ്റിവിറ്റി കൂടുതലും പുറത്തായിരുന്നു. ഞങ്ങൾ പകപോക്കുകയോ ഈഗോ വഴക്കുകളിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല. ഞങ്ങൾ ഉണ്ടാക്കിയ ബന്ധങ്ങളെ ഞങ്ങൾ വിലമതിക്കുന്നു,”ശ്രുതി കൂട്ടിച്ചേർത്തു.

Read More Entertainment Stories Here

Advertisment

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: