/indian-express-malayalam/media/media_files/2025/09/25/hridayapoorvam-ott-2025-09-25-20-37-24.jpg)
Hridayapoorvam Drops on OTT: തൊട്ടതെല്ലാം പൊന്നാക്കിയ മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് 'ഹൃദയപൂർവ്വം'. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ചിത്രം ഇപ്പോൾ ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. സംഗീത് പ്രതാപ്, മാളവിക മോഹനൻ, ലാലു അലക്സ്, സംഗീത വൻ താരനിരയാണ് മോഹൻലാലിനോപ്പം ഹൃദയപൂർവ്വത്തിൽ അഭിനയിക്കുന്നത്.
Also Read: കരീന കപൂറിനെ ചോദ്യം ചെയ്ത് പൃഥ്വിരാജ്; ബിടിഎസ് വീഡിയോ വൈറൽ
കൊച്ചിയിൽ ഒരു ക്ലൗഡ് കിച്ചൻ നടത്തുകയാണ് സന്ദീപ് ബാലകൃഷ്ണൻ (മോഹൻലാൽ). ഹൃദയത്തിനു ചില തകരാറുകളുള്ള സന്ദീപ് ഒരു ഹാർട്ട് ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്കു വിധേയനാവുന്നു. വിജയകരമായ ആ ശസ്ത്രക്രിയയ്ക്ക് ഒടുവിൽ, ഒരു പുതിയ ഹൃദയം അയാളിൽ മിടിച്ചു തുടങ്ങുന്നു. പുതിയ ഹൃദയതുടിപ്പുകൾ മാത്രമല്ല, അയാളിൽ മിടിക്കുന്ന ആ ഹൃദയത്തെ തേടി ചില പ്രിയപ്പെട്ടവർ കൂടി സന്ദീപിന്റെ ജീവിതത്തിലേക്ക് എത്തുകയാണ്. അതോടെ അയാളുടെ ജീവിതത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. പുതിയ ഹൃദയത്തിനു മുൻപും ശേഷവുമായി സന്ദീപിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.
Also Read: Karam Review: ത്രിൽ ഇല്ല, തിരക്കഥയ്ക്ക് കെട്ടുറപ്പും; ഒരു തണുപ്പൻ ചിത്രം, 'കരം' റിവ്യൂ
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സോനു ടി.പിയാണ്. അനൂപ് സത്യൻ അസോസിയേറ്റായും ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം.
Also Read: ശത്രുവിന് പോലും ഈ വേദന വരരുത്: രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് സൽമാൻ ഖാൻ
ജിയോ ഹോട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: ഇന്ന് അർദ്ധരാത്രിയോടെ ഈ മലയാള ചിത്രങ്ങൾ ഒടിടിയിലെത്തും: New malayalam OTT Releases
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.