/indian-express-malayalam/media/media_files/2025/09/26/ghaati-ott-release-platform-amazon-prime-video-2025-09-26-11-56-32.jpg)
Ghaati OTT release
Ghaati OTT Release & Platform: അനുഷ്ക ഷെട്ടി, വിക്രം പ്രഭു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൃഷ് ജഗർലമൂടി സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ 'ഘാട്ടി' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: ഒടിടിയിൽ ഇപ്പോൾ കാണാം 4 പുതിയ മലയാള ചിത്രങ്ങൾ: New malayalam OTT Releases
ഒഡീഷ-ആന്ധ്ര അതിർത്തിയിലെ കിഴക്കൻ പ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണിത്. ക്രൂരന്മാരായ നായിഡു സഹോദരന്മാർ സംഘടിപ്പിക്കുന്ന നിയമവിരുദ്ധ വ്യാപാര - കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാകാൻ ഘാട്ടികളും നിർബന്ധിതരാവുന്നു.
Also Read: വർഷത്തിൽ 125 ദിവസം അവധിയെടുക്കും: അക്ഷയ് കുമാർ
കുന്ദുൽ നായിഡു (ചൈതന്യ റാവു), കാസ്തല നായിഡു (രവീന്ദ്ര വിജയ്) എന്നിവരുടെ നിയന്ത്രണത്തിലുള്ള കഞ്ചാവ് മാഫിയയുടെ ഇരുണ്ട സാമ്രാജ്യം പര്യവേക്ഷണം ചെയ്യുകയാണ് ചിത്രം. ശീലാവതി (അനുഷ്ക ഷെട്ടി), ദേശി രാജു (വിക്രം പ്രഭു) എന്നിവർ തങ്ങളുടെ നാട്ടുകാരെ ഈ ചൂഷണത്തിൽ നിന്നും മോചിപ്പിക്കുന്നത് സ്വപ്നം കാണുന്നു. തുടർന്നുണ്ടാവുന്ന സംഘർഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.
ശീലാവതിയായി ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന അനുഷ്ക ഷെട്ടിയാണ് 'ഘാട്ടി'യുടെ നട്ടെല്ല്. വൈകാരിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും മികച്ച പ്രകടനമാണ് അനുഷ്ക കാഴ്ച വയ്ക്കുന്നത്. ജഗപതി ബാബു, ജോൺ വിജയ്, രവീന്ദ്ര വിജയ്, രാജു സുന്ദരം എന്നിവരും ചിത്രത്തിലുണ്ട്.
യുവി ക്രിയേഷൻസും ഫസ്റ്റ് ഫ്രെയിം എന്റർടൈൻമെന്റ്സും ചേർന്ന് നിർമ്മിച്ച 'ഘാട്ടി'ക്ക് നാഗവല്ലി വിദ്യാ സാഗർ സംഗീതം നൽകി. ഛായാഗ്രഹണം മനോജ് റെഡ്ഡി കടസാനിയും കലാസംവിധാനം തോട്ട തരണിയും എഡിറ്റിംഗ് ചാണക്യ റെഡ്ഡിയും നിർവ്വഹിച്ചിരിക്കുന്നു.
ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാണ്.
Also Read: ശത്രുവിന് പോലും ഈ വേദന വരരുത്: രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് സൽമാൻ ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.