/indian-express-malayalam/media/media_files/z2ayAOBp9L5LvJsserMq.jpg)
നമ്മൾ ലൈലാ മജ്നു പോലെ പോലെ ആണോയെന്നും ജാസ്മിൻ ചോദിക്കുന്നുണ്ട്. അതേയെന്നാണ് ഗബ്രി നൽകിയ മറുപടി (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
Bigg Boss malayalam 6: ബിഗ് ബോസ് സീസൺ ആറിൽ വാശിയേറിയ മത്സരങ്ങളാണ് പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്റെ സൌന്ദര്യ വർണനയുമായി ഗബ്രി രംഗത്തെത്തിയത്. രാത്രി എന്റെ അടുത്ത് വന്നിരുന്ന് പാട്ട് പാടി തന്നാൽ ഉറങ്ങാമെന്നാണ് ഗബ്രി ആദ്യം ജാസ്മിനോട് പറഞ്ഞത്. ഞാൻ ഒരു പാവം പയ്യനല്ലേ എന്നും ഗബ്രി പറഞ്ഞു. പെട്ടിയിൽ രണ്ട് ചോക്ലേറ്റ് ഉണ്ടെന്നും നീ പുറത്തുപോകുന്ന ദിവസം അത് തന്നുവിടാമെന്നും ഗബ്രി ജാസ്മിനോട് പറയുമ്പോൾ, നീ ആദ്യം പുറത്തുപോയിട്ടേ ഞാൻ പുറത്തു പോകൂവെന്നാണ് ജാസ്മിൻ നൽകിയ മറുപടി.
ജാസ്മിനെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് ഗബ്രി പുകഴ്ത്തി. എന്നാൽ അത് വിശ്വാസം വരാതെ ശരിക്കും അങ്ങനെയാണോയെന്ന് ജാസ്മിൻ ചോദിച്ചു. നമ്മൾ ലൈലാ മജ്നു പോലെ പോലെ ആണോയെന്നും ജാസ്മിൻ ചോദിക്കുന്നുണ്ട്. അതേയെന്നാണ് ഗബ്രി നൽകിയ മറുപടി.
കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ പവർ റൂമിലേക്ക് ആളെ തിരഞ്ഞെടുത്തപ്പോൾ ജാസ്മിൻ പോകുന്നതിനോട് തനിക്ക് താൽപര്യം ഇല്ലെന്ന് ​ഗബ്രി പറഞ്ഞിരുന്നു. ഇതോടെ ഇരുവർക്കും ഇടയിൽ ചെറിയ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ​ഗബ്രി ഭക്ഷണം കഴിക്കാതെ കിടന്നതുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം വയ്യാതെ കിടന്ന ഗബ്രിയെ ഉണർത്തിയതിന് അവൻ ജാസ്മിനോട് വഴക്കിട്ടിരുന്നു. തുടർന്ന് ജാസ്മിൻ പൊട്ടിക്കരഞ്ഞിരുന്നു. പിന്നാലെ ഗബ്രി ജാസ്മിനെ സമാധാനിപ്പിക്കുന്നുണ്ട്. 'ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയില്ല. ഇത് നിനക്ക് സില്ലി ആയിരിക്കും. നമ്മുടെ ലൈഫിലോ റിലേഷനിലോ മറ്റുള്ളവർ ഇടപെടുന്നതിനോട് എനിക്ക് താല്പര്യം ഇല്ല. ഇത് പക്ഷേ റൊമാന്റിക് അല്ല. അതിലും വലുതാണ്', എന്നും ​ഗബ്രി പറയുന്നുണ്ട്.
അതേസമയം, അർജുൻ പവർ റൂമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം രാത്രി തന്റെ പഴയ ബെഡ് റൂമിലെ സഹമുറിയന്മാരായ റിഷിയേയും അൻസിബയേയും സീതുവിനേയും കാണാനെത്തിയിരുന്നു. കൂട്ടുകാർ ഉറങ്ങും വരെ അവർക്കൊപ്പം തമാശ പറഞ്ഞ് സമയം കളയുകയാണ് അർജുൻ ചെയ്തത്.
Read More Stories Here
- സത്യത്തിൽ നിങ്ങളാരാണ് ജിന്റോ, മണ്ടനോ അതിബുദ്ധിമാനോ? പ്രേക്ഷകർ ചോദിക്കുന്നു
- ജാസ്മിൻ നല്ല ഗെയിമാണോ കളിച്ചത്?; പൊട്ടിത്തെറിച്ച് മോഹൻലാൽ
- പ്രെഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം; രതീഷിനോട് പൊട്ടിത്തെറിച്ച് ലാലേട്ടൻ
- അർജുൻ അർഹതപ്പെടാത്ത ക്യാപ്റ്റൻസിയുമായാണ് നിൽക്കുന്നത്: ഫിറോസ് ഖാൻ
- ആദ്യം ചായ ഉണ്ടാക്കാൻ പഠിക്ക്, എന്നിട്ട് ഇണ്ടാക്ക് നിലയും വിലയും: ട്രോൾമഴയിൽ നനഞ്ഞ് ബിഗ് ബോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us