/indian-express-malayalam/media/media_files/uploads/2021/01/chakkapazham-shruthi.jpg)
Chakkappazham serial fame Sruthi Rajinikanth: ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന 'ചക്കപ്പഴം' എന്ന ഹാസ്യ കുടുംബ പരമ്പരയിൽ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. സീരിയലിൽ ശ്രുതിയുടെ മകൻ കണ്ണനെന്ന കഥാപാത്രത്തെ അഭിനയിക്കുന്നത് റെയ്ഹു ആണ്. റെയ്ഹുവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ശ്രുതിയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
"നീ എന്റെ ജീവിതത്തിൽ വ്യത്യസ്തമായൊരു അനുഭവം തന്നു. പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലോട്ട് കടന്ന് വന്ന എന്റെ വളർത്തു പുത്രന്, അമ്മേടെ സ്വർണ ഉണ്ടയ്ക്ക് ഒരായിരം പിറന്നാൾ ഉമ്മകൾ," എന്നാണ് ശ്രുതി കുറിച്ചത്.
Read more: ‘നാഗകന്യക’യ്ക്ക് വിവാഹം; വരൻ മലയാളി
Read more: വേദിയിൽ ഒന്നിച്ചെത്തി പാട്ടുപാടി ചുവടുവെച്ച് മൃദുലയും യുവയും; വീഡിയോ
നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ 'എട്ടു സുന്ദരികളും ഞാനും' എന്ന പരമ്പരയിൽ മണിയൻപിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു.
മോഡേൺ വസ്ത്രങ്ങളും നാടൻ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന ശ്രുതി ഇടയ്ക്ക് തന്റെ മോഡലിങ് ചിത്രങ്ങളും ഫോട്ടോഷൂട്ട് പടങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
View this post on Instagramജോസഫേ.. ബ്രാണ്ടി ഇല്ല നല്ല ചെത്തു കള്ള് വേണോ #mariyamishtam @jithinbabu_jb
A post shared by a> (@shruthi_rajanikanth) on
View this post on Instagramകരളു പങ്കിടാൻ വൈയെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ @jithinbabu_jb
A post shared by (@shruthi_rajanikanth) on
View this post on Instagramഎല്ലാരും ഒലക്കുട ഇട്ടു ഫോട്ടോ ഇടുന്നു അപ്പൊ പിന്നെ ഞാനും... Happyy onam@rejithakrishnadas
A post shared by (@shruthi_rajanikanth) on
പ്രസാദ് നൂറനാട് സംവിധാനം ചെയ്ത 'ചിലപ്പോൾ പെൺകുട്ടി'എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.
Read more: കണ്ണകിയായി ഉമാ നായർ; എന്നും ഈ മാസ്സ് ലേഡിയോട് ആരാധനയെന്ന് താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us