scorecardresearch

ആര്യൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക്? Bigg Boss Malayalam 7

Bigg Boss Malayalam Season 7: മോഡലും നടനുമായ ആര്യൻ കതൂരിയ ആണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറയുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

Bigg Boss Malayalam Season 7: മോഡലും നടനുമായ ആര്യൻ കതൂരിയ ആണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറയുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Mohanlal Aryan

Bigg Boss Malayalam Season 7

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7, എട്ടാം ആഴ്ചയിലേക്ക് കടക്കുകയാണ്. വാരാന്ത്യ​ എപ്പിസോഡിനായി മോഹൻലാൽ ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയാണ് ഇന്ന്. ആരാണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുക എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Advertisment

Also Read: ക്ലൈമാക്സ് ശനിയാഴ്ച; ട്വിസ്റ്റ് ഉണ്ടാവുമെന്ന് ഷാനവാസ്; കാല് രണ്ടും അടിച്ചൊടിക്കുമെന്ന് അനീഷ് ; Bigg Boss Malayalam Season 7

മോഡലും നടനുമായ ആര്യൻ കതൂരിയ ആണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറയുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മികച്ച പ്ലെയർ ആയിരുന്നെങ്കിലും ആര്യന്റെ പെരുമാറ്റവും സംസാരവുമെല്ലാം  മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും ഒരുപോലെ അരോചകമായി മാറിയിട്ടുണ്ട്. അതിനാലാണ് ആര്യന് ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്നത് എന്നാണ് റിപ്പോർട്ട്. ആര്യൻ തന്നെയാണോ ഈ ആഴ്ച എവിക്റ്റ് ആവുന്നത് എന്നറിയാൻ ഞായറാഴ്ചത്തെ എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും. 

Also Read: കൂട്ടം ചേർന്ന് ആക്രമണം; പ്രകോപനം തുടർന്ന് ഷാനവാസിന്റെ ഗെയിം; Bigg Boss Malayalam Season 7

Advertisment

മോഡൽ, സിനിമാ നടൻ, സ്പോർട്സ്, ഡാൻസ് എന്നിവയിലെല്ലാം തിളങ്ങുന്ന യൂത്ത് ഐക്കൺ ആണ് ആര്യൻ കതൂരിയ.  ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് മലയാളിയായ ആര്യൻ കതൂരിയ.

Also Read: പൊട്ടിക്കരഞ്ഞ് നൂറ; ആദിലയെ പൊരിച്ച് അനുമോളും ബിന്നിയും ; Bigg Boss Malayalam Season 7

1983 എന്ന സിനിമയിലൂടെയാണ് ആര്യൻ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിക്കുന്നത്. എന്നാൽ അതിന് മുൻപ് തന്നെ നിരവധി പരസ്യ ചിത്രങ്ങളിൽ ആര്യൻ അഭിനയിച്ച് കഴിഞ്ഞിരുന്നു. ആമസോൺ പ്രൈം ഡേറ്റിങ് റിയാലിറ്റി ഷോയായ ഡേറ്റ് ബാസിലും മുൻപ് ആര്യൻ പങ്കെടുത്തിരുന്നു. ഫാലിമി, ഓർമ്മകളിൽ എന്നീ സിനിമകളിലും ആര്യൻ പ്രത്യക്ഷപ്പെട്ടിരുന്നു. 

Also Read: ചീപ്പ് സീരിയൽ എന്ന് പറയുന്നത് ഞങ്ങളുടെ ജോലിയെ അപമാനിക്കുന്നതിന് തുല്യം: റിയാസിനോട് ബിന്നി, Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: