scorecardresearch

ഒരുവട്ടം ഹൃദയാഘാതം; എപ്പോൾ വേണമെങ്കിലും കുഴഞ്ഞുവീഴാം​; റിസ്ക് എടുത്ത് ഷാനവാസ് ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ജിസേലും റെനയും ഷാനവാസും തമ്മിൽ സംസാരിക്കുന്നതിന് ഇടയിൽ ഇത്രയും ദേഷ്യപ്പെടരുത് എന്നും ദേഷ്യപ്പെടുന്ന സമയം ഇക്കയ്ക്ക് ഉത്കണ്ഠ കൂടുന്നത് പോലെ തോന്നുന്നു എന്നും റെന പറഞ്ഞിരുന്നു

Bigg Boss Malayalam Season 7: ജിസേലും റെനയും ഷാനവാസും തമ്മിൽ സംസാരിക്കുന്നതിന് ഇടയിൽ ഇത്രയും ദേഷ്യപ്പെടരുത് എന്നും ദേഷ്യപ്പെടുന്ന സമയം ഇക്കയ്ക്ക് ഉത്കണ്ഠ കൂടുന്നത് പോലെ തോന്നുന്നു എന്നും റെന പറഞ്ഞിരുന്നു

author-image
Television Desk
New Update
Bigg Boss Malayalam Season 7 Shanavas Crying

Photograph: (Screengrab)

Bigg Boss malayalam Season 7: ബിഗ് ബോസ് സീസൺ 7ലെ കരുത്തരായ മത്സരാർഥികളിൽ ഒരാളാണ് ഷാനവാസ്. എന്നാൽ താൻ നേരിടുന്ന ആരോഗ്യ പ്രശ്നത്തെ കുറിച്ച് ഷാനവാസ് ഹൗസിൽ ആരോടും പറഞ്ഞിരുന്നില്ല. ആദ്യത്തെ ആഴ്ചയിൽ ഷാനവാസിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്ന് പറഞ്ഞ് വീക്കെൻഡ് എപ്പിസോഡിൽ ഷാനവാസിന്റെ കുടുംബാംഗങ്ങൾക്ക് ഷാനവാസുമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. പിന്നാലെ അക്ബറുമായുള്ള മഞ്ഞുരുകൾ സംസാരത്തിന് ഇടയിലാണ് എപ്പോൾ വേണമെങ്കിലും വീണേക്കാവുന്ന ഒരാളാണ് താനെന്ന നിലയിൽ ഷാനവാസ് സംസാരിച്ചത്. 

Advertisment

നേരത്തെ ജിസേലും റെനയും ഷാനവാസും തമ്മിൽ സംസാരിക്കുന്നതിന് ഇടയിൽ ഇത്രയും ദേഷ്യപ്പെടരുത് എന്നും ദേഷ്യപ്പെടുന്ന സമയം ഇക്കയ്ക്ക് ഉത്കണ്ഠ കൂടുന്നത് പോലെ തോന്നുന്നു എന്നും റെന പറഞ്ഞിരുന്നു. ഈ സമയം തന്റെ വിഷമങ്ങൾ പറഞ്ഞ് ഷാനവാസ് കരഞ്ഞിരുന്നു.

Also Read: 'എന്നെ പുറത്തുവിടൂ ബിഗ് ബോസ്'; വീണ്ടും കരഞ്ഞ് രേണു സുധി ; Bigg Boss Malayalam Season 7

ഒരു വട്ടം ഹൃദയാഘാതം വന്നതാണെന്നും പത്തുമിനിറ്റ് വ്യത്യാസത്തിൽ ആണ് ജീവൻ രക്ഷപെട്ടത് എന്നും ഷാനവാസ് അക്ബറിനോട് സംസാരിക്കുമ്പോൾ പറഞ്ഞിരുന്നു. പക്ഷേ ബിഗ് ബോസ് പോലെ ഇത്രയും സമ്മർദം നിറഞ്ഞ, വലിയ ഫിസിക്കൽ ടാസ്കുകൾ വരുന്ന ഷോയിലേക്ക് വന്നത് തന്റെ മക്കൾക്കും കുടുംബത്തിനും വേണ്ടിയാണ്. ജീവനിൽ പേടി ഒന്നും ഉള്ള ആളല്ല ഞാൻ. ഉപ്പയുടെയും ഉമ്മയുടെയും മരണം തന്നെ ആകെ തളർത്തിയിട്ടുണ്ട്, അക്ബറിനോട് ഷാനവാസ് പറഞ്ഞിരുന്നു.

Advertisment

Also Read: 100 റൗണ്ട് ഓടണം; നെവിന് ഏഴിന്റെ പണി; കട്ട കലിപ്പിൽ ബിഗ് ബോസ് ; Bigg Boss Malayalam Season 7

പ്രവാസി ആയിരുന്നു ഷാനവാസിന്റെ ഉപ്പ. അവിടെ വച്ചാണ് ഉപ്പ മരിച്ചത്. മരിക്കുമ്പോൾ ഉപ്പയ്ക്ക് 45 വയസോളം മാത്രമായിരുന്നു പ്രായം. എന്റെ പ്രായം എത്തിയപ്പോൾ തന്റെ ഉപ്പ മരിച്ചു പോയി. ആ പ്രായത്തിൽ എത്തി നിൽക്കുന്ന തനിക്കും എപ്പോഴും എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന അർഥത്തിലാണ് ഷാനവാസ് അക്ബറിനോട് സംസാരിച്ചത്.

Also Read: അനുമോളെ ശരത്തിൽ നിന്ന് രക്ഷിച്ച് അനീഷ്; മാസ് എന്ന് പ്രേക്ഷകർ ; Bigg Boss Malayalam Season 7

എന്നാൽ അക്ബറിനോട് ഉൾപ്പെടെ കൊമ്പുകോർത്ത് കയ്യാങ്കളിയുടെ വക്കിൽ നിൽക്കുമ്പോഴും ടാസ്കുകൾ ചെയ്യുമ്പോഴും ആരോഗ്യ പ്രശ്നത്തെ കുറിച്ച് ഷാനവാസ് ചിന്തിക്കുന്നില്ല. കഴിഞ്ഞ ദിവസം നടന്ന തൊപ്പി ടാസ്കിൽ ഉൾപ്പെടെ മാക്സിമം എഫർട്ട് എടുത്തായിരുന്നു ഷാനവാസിന്റേയും പ്രകടനം. തന്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് പറഞ്ഞ് വോട്ട് പിടിക്കാൻ ഷാനവാസ് ശ്രമിച്ചിട്ടില്ല എന്നതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: