/indian-express-malayalam/media/media_files/2025/08/20/renu-sudhi-lice-issue-bigg-boss-malayalam-season-7-2025-08-20-22-18-57.jpg)
Renu Sudhi
Bigg Boss malayalam Season 7: "എനിക്ക് വയ്യേ, വീട്ടിൽ പോയാൽ മതിയേ..." രേണു സുധി ഹൗസിനുള്ളിൽ ഭൂരിഭാഗം സമയത്തും ഇങ്ങനെ പറഞ്ഞാണ് ഇരിക്കുന്നതെന്നാണ് ബിഗ് ബോസിൽ നിന്ന് പുറത്തായി വന്നതിന് ശേഷം കലാഭവൻ സരിഗ പറഞ്ഞത്. ഇപ്പോഴിതാ നാലാമത്തെ ആഴ്ചയിലേക്ക് ബിഗ് ബോസ് കടക്കുമ്പോഴും രേണുവിന്റെ കാര്യത്തിൽ മാറ്റമൊന്നുമില്ല. ഒടുവിൽ കൺഫഷൻ റൂമിലേക്ക് വിളിച്ച് ബിഗ് ബോസും രേണുവിന് കഴിഞ്ഞ ദിവസം മനസിന് ശക്തി പകരാൻ ശ്രമിച്ചു.
രേണുവിന് ​ഗെയിം എന്താണെന്ന് അറിയില്ല എന്ന പ്രക്ഷകരുടെ അഭിപ്രായം ശക്തമാണ്.എന്നാൽ ഇത് രേണുവിന്റെ ഗെയിം ആണെന്ന് പറയുന്നവരും ഉണ്ട്.കഴിഞ്ഞ ദിവസം നൂറയോട് സംസാരിക്കുമ്പോഴാണ് രേണു എനിക്ക് എത്ര ശ്രമിച്ചിട്ടും ഇവിടെ നിൽക്കാൻ പറ്റില്ലെന്ന് പറയുന്നത്. രേണുവിന്റെ വാക്കുകൾ ഇങ്ങനെ, "എനിക്ക് പറ്റുന്നില്ലെടി. എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. മാനസികമായി ഓക്കെ അല്ല. എന്റെ തലപോലും നേരെ നിൽക്കുന്നില്ല. എനിക്ക് വീട്ടിൽ പോകണം. വീട്ടുകാരോട് ഒന്ന് സംസാരിച്ചാൽ മതി. അവര് പറയുന്നത് ഞാൻ കേട്ടോളാം."
Also Read: ഹണിമൂണിനായി ഓസ്ട്രേലിയയിലേക്ക് പറന്ന് ആര്യയും സിബിനും, ചിത്രങ്ങൾ
"നൂറ, ഞാൻ കള്ളം പറയുന്നതല്ല. എന്റെമനസ് ശരിയല്ല. വോട്ട് കിട്ടാൻവേണ്ടിയാണ് ഇതൊക്കെപറയുന്നത് എന്ന് തോന്നുന്നുണ്ടോ? എന്റെ മക്കളാണ് എനിക്ക് വലുത്. മാനസികമായി ബുദ്ധിമുട്ടാണ് നൂറ", രേണു സുധി പറഞ്ഞു. നൂറയോടുള്ള ഈ സംസാരത്തിന് പിന്നാലെ ബി​ഗ് ബോസ് കൺഫഷൻ റൂമിലേക്ക് രേണു സുധിയെ വിളിച്ച് സംസാരിച്ചു.
Also Read: ഇനിയവർ ഒന്നല്ല, രണ്ട്; വമ്പൻ ട്വിസ്റ്റുമായി ബിഗ് ബോസ്: Bigg Boss Malayalam Season 7
ഇതൊരു മൈൻഡ് ​ഗെയിം ആണെന്ന് എനിക്ക് അറിയാം. പക്ഷേ എനിക്ക് പറ്റുന്നില്ല ബിഗ് ബോസ് എന്നായിരുന്നു കൺഫെഷൻ റൂമിലിരുന്ന് രേണു പറഞ്ഞത്." പിന്നാലെ ബിഗ് ബോസ് രേണുവിനോട് പറഞ്ഞത് ഇങ്ങനെ, "മാനസികമായി രേണു സ്ട്രോങ് ആണല്ലോ. പിന്നെ എന്തുപറ്റി ? ജീവിതത്തിലും ഒരുപാട് പ്രതിസന്ധികൾ നേരിട്ട വ്യക്തിയല്ലേ? പിന്നെ എന്താണ്? നിങ്ങളെ ഉറ്റുനോക്കുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. അവരോട് നീതി പുലർത്തണ്ടേ? മനസിനെ ശക്തിപ്പെടുത്തു", ബി​ഗ് ബോസ് പറഞ്ഞു.
Also Read: 71 ക്യാമറയുണ്ട്; എന്നിട്ടും നിങ്ങൾ വാ തുറന്ന് സംസാരിക്കാത്തത് എന്താണ്?; ഹോട് സീറ്റിൽ ബിഗ് ബോസ് ; Bigg Boss Malayalam Season 7
"കിച്ചു, റിഥപ്പാ.. അമ്മയ്ക്ക് നിങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ എന്തും. ബി​ഗ് ബോസിനോട് സംസാരിച്ചപ്പോൾ മൈൻഡ് അല്പം സ്ട്രോങ് ആയി. എത്രത്തോളം പ്രേക്ഷകരെന്നെ ഇവിടെ നിർത്തുന്നുവോ അത്രത്തോളം രേണു സുധി ഇവിടെ നിൽക്കും," രേണു സുധി പറഞ്ഞു.
Also Read: അച്ഛനെ അപ്രതീക്ഷിതമായി സ്‌ക്രീനില്‍ കണ്ടപ്പോൾ കരച്ചിൽ അടക്കാനാവാതെ ആര്യ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.