scorecardresearch

ഫയറാണെന്ന് പറഞ്ഞിട്ട് പിന്നെ തീ കെട്ടുപോയോ?: മറുപടി പറഞ്ഞ് രേണു സുധി, Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: "മുടിയുടെ പ്രശ്നം വന്നപ്പോൾ  എങ്ങനേലും ഇവിടെ നിന്ന് ചാടിപ്പോയാൽ മതി നാണംകെട്ട് നാറിയല്ലോ എന്നു തോന്നി തുടങ്ങി. ഹൗസിൽ നിന്നും എങ്ങനേയും ഇറങ്ങിപ്പോയാൽ മതിയെന്ന് തോന്നിയിരുന്നു, അതോടെ മനസ് മടുത്തു"

Bigg Boss Malayalam Season 7: "മുടിയുടെ പ്രശ്നം വന്നപ്പോൾ  എങ്ങനേലും ഇവിടെ നിന്ന് ചാടിപ്പോയാൽ മതി നാണംകെട്ട് നാറിയല്ലോ എന്നു തോന്നി തുടങ്ങി. ഹൗസിൽ നിന്നും എങ്ങനേയും ഇറങ്ങിപ്പോയാൽ മതിയെന്ന് തോന്നിയിരുന്നു, അതോടെ മനസ് മടുത്തു"

author-image
Television Desk
New Update
Renu Sudhi Bigg Boss Malayalam Season 7

Bigg boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ ആദ്യ പ്രെഡിക്ഷൻ ലിസ്റ്റ് പുറത്തുവന്ന സമയം മുതൽ ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്നായിരുന്നു രേണു സുധി. വളരെ പ്രതീക്ഷയോടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ മത്സരാർത്ഥി. രേണു ഫ്ളവറല്ല, ഫയറാണ് എന്നൊക്കെ ഉറപ്പിച്ചു പറഞ്ഞ് വീടിനകത്തേക്ക് കയറിപോയ രേണു പക്ഷേ ബിഗ് ബോസ് വീട്ടിൽ സൈലന്റായി മാറുന്ന കാഴ്ചയാണ് പിന്നീട് ഏവരും കണ്ടത്. ഗെയിമിലോ വീടിനകത്തെ ആക്റ്റിവിറ്റികളിലോ ഒന്നും രേണു സുധി സജീവമായിരുന്നില്ല. പല തവണ പുറത്ത് വിടണമെന്ന് രേണു സുധി ബിഗ് ബോസിനോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. ഇപ്പോഴിതാ, രേണുവിന്റെ അഭ്യർത്ഥന മാനിച്ച് ബിഗ് ബോസ് രേണുവിനെ ഹൗസിൽ നിന്നും പുറത്താക്കുകയായിരുന്നു. 

Advertisment

Also Read: 'ഇന്ത്യക്കാരെ ഡേറ്റ് ചെയ്യാൻ പേടിയായി'; ആദ്യ പ്രണയത്തിലെ ദുരനുഭവം പറഞ്ഞ് ജിസേൽ; Bigg Boss Malayalam Season 7

ബിഗ് ബോസ് ഹൗസിൽ നിന്നും തിരിച്ച് എയർപോർട്ടിലെത്തിയ രേണുവിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഫയറാണെന്ന് പറഞ്ഞിട്ട് പിന്നെ തീ കെട്ടുപോയോ?" എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു രേണു. 

"ആ വീട്ടിൽ ഒരു ദിവസമെങ്കിലും നിൽക്കണം എന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്. 35 ദിവസം നിന്നില്ലേ.  ഇത് എല്ലാവർക്കും ഉള്ള മറുപടിയാണ്. നെഗറ്റീവ് പറഞ്ഞവർക്ക് മുൻപിൽ ഞാൻ ബിഗ് ബോസ്സിൽ ജയിച്ചാണ് വന്നത്. എനിക്ക് മൈൻഡ് ഓക്കെ അല്ലായിരുന്നു, ഞാൻ പോന്നു. സുധിച്ചേട്ടൻ മരിച്ച സമയത്തുള്ള ആ ട്രോമ പിന്നെയും വന്നു. അതാണ് അവിടെ വിട്ടുപോന്നത്," രേണുവിന്റെ വാക്കുകളിങ്ങനെ. 

Advertisment

Also Read: വീട്ടിൽ പോവണമെന്ന് ഇനി പറയില്ല, ബിഗ് ബോസിൽ നിന്നും വാക്ക് ഔട്ട് നടത്തി രേണു സുധി:  Bigg Boss Malayalam Season 7

അതേസമയം, താൻ എന്തുകൊണ്ട് വാക്ക് ഔട്ട് നടത്തിയെന്ന് ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ രേണു വെളിപ്പെടുത്തിയിട്ടുണ്ട്. "സുധി ചേട്ടൻ മരിച്ചപ്പോൾ ഞാൻ ട്രോമയിലായിരുന്നു. കുടുംബവും യാത്രകളുമൊക്കെയാണ് അതിൽ നിന്നും പുറത്തുകടക്കാൻ എന്നെ സഹായിച്ചത്. ബിഗ് ബോസിൽ വന്നപ്പോൾ ഞാൻ വീണ്ടും പഴയ അവസ്ഥയിലേക്ക് പോയി. ബിഗ് ബോസ് തുടർച്ചയായി കാണുന്ന ആളല്ല ഞാൻ. ഹൗസിൽ വരുമ്പോഴാണ് അവിടുത്തെ അവസ്ഥ മനസിലാകുന്നത്. ഹൗസിലെത്തി ആദ്യ ആഴ്ചയിൽ ആ വീഡിയോയെ കുറിച്ച് ലാലേട്ടൻ പറഞ്ഞപ്പോൾ തന്നെ ഞാൻ തകർന്നു.  അങ്ങനെ വീഡിയോ ചെയ്തുവെക്കാമോ എന്നൊന്നും അറീലായിരുന്നു.  എന്റെ മുടിയെ കുറിച്ചൊക്കെ ആരോപണങ്ങൾ കൂടി ആയപ്പോൾ പൂർണമായും തളർന്നു. ആരോഗ്യപ്രശ്നം ഉള്ളതുകൊണ്ട് ഫിസിക്കൽ ടാസ്കിലൊന്നും ആക്ടീവാകാൻ പറ്റില്ലായിരുന്നു. എന്നെ സംബന്ധിക്കാത്ത കാര്യങ്ങളിൽ തലയിടാത്ത വ്യക്തിയാണ് ഞാൻ. ക്വിറ്റ് ചെയ്തതിൽ യാതൊരു കുറ്റബോധവും അല്ല." 

Also Read: അനുമോൾ, നാണമുണ്ടോ? തോന്ന്യാസം പറഞ്ഞിട്ട് അറിയില്ലെന്നു പറയുന്നോ? കട്ട കലിപ്പിൽ മോഹൻലാൽ: Bigg Boss Malayalam Season 7

വൈൽഡ് കാർഡുകൾ വന്നപ്പോൾ പൊടിപ്പും തൊങ്ങലും ചേർത്ത് പുറത്തു നടക്കുന്ന പല കാര്യങ്ങളും പറഞ്ഞെന്നും രേണു പറഞ്ഞു. "മസ്താനിയാണ് പുറത്തെ കാര്യങ്ങൾ എന്നോട് പറഞ്ഞത്. സുധിച്ചേട്ടന്റെ കാര്യങ്ങൾ പറഞ്ഞു, നെഗറ്റീവ് കമന്റുകൾ വന്നതൊക്കെ പറഞ്ഞിരുന്നു. മുടിയുടെ പ്രശ്നം വന്നപ്പോൾ  എങ്ങനേലും ഇവിടെ നിന്ന് ചാടിപ്പോയാൽ മതി നാണംകെട്ട് നാറിയല്ലോ എന്നു തോന്നി തുടങ്ങി. ഹൗസിൽ നിന്നും എങ്ങനേയും ഇറങ്ങിപ്പോയാൽ മതിയെന്ന് തോന്നിയിരുന്നു, അതോടെ മനസ് മടുത്തു," രേണുവിന്റെ വാക്കുകളിങ്ങനെ. 

Also Read: നീ എന്റെ മുത്തല്ലേ? എന്തിനാണ് കള്ളച്ചിരി? ആദിലയുടെ തന്ത്രം തകർത്ത് നൂറ ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: