/indian-express-malayalam/media/media_files/2025/09/04/bigg-boss-malayalam-season-7-noora-2025-09-04-15-47-04.jpg)
Source: Facebook
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7ൽ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന രണ്ട് മത്സരാർഥികളാണ് ആദിലയും നൂറയും. ആദില തന്റെ ലൈഫ് സ്റ്റോറിയും നൂറയുമായുള്ള പ്രണയം എങ്ങനെ ആരംഭിച്ചു എന്നതെല്ലാം പറഞ്ഞത് പ്രേക്ഷകർ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹൗസിനുള്ളിൽ ജീവിത കഥ പറയാനുള്ള നൂറയുടെ ഊഴം എത്തി. ഉപ്പയും ഉമ്മയും ഏറെ കാത്തിരുന്ന് ഉണ്ടായ കുഞ്ഞാണ് താനെന്നും ഉപ്പയോടാണ് കൂടുതൽ അടുപ്പം എന്നും നൂറ പറയുന്നു. ഇതിനൊപ്പം കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായതിനെ കുറിച്ചും ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് തുറന്ന് പറയുകയാണ് നൂറ.
രണ്ട് തവണ പീഡനത്തിന് ഇരയായി എന്ന നൂറയുടെ വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഏറെക്കാലം ആ ട്രോമയിലൂടെയാണ് ജീവിച്ചതെന്നും നൂറ പറഞ്ഞു. "തീരെ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് ഇത്. ഈ സംഭവം ആദിലയോടും രണ്ടാമത്തെ അനിയത്തിയോടും മാത്രമേ പറഞ്ഞിട്ടുള്ളു. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുമ്പോഴാണ് ഇങ്ങനെ ദുരനുഭവം നേരിടേണ്ടി വന്നത്. ഞാനും സഹോദരിയും ട്യൂഷന് പോയിരുന്നു. ഒരു ദിവസം ഒരാൾ എന്നോട് ഒരു കടയിലേക്ക് വഴി ചോദിച്ചു. ഞാൻ വഴി കാണിച്ച് കൊടുക്കാനായി അയാൾക്കൊപ്പം പോയി. പക്ഷേ അയാൾ തന്നെ അടുത്തുള്ള ഒരു ബിൽഡിങ്ങിന്റെ ടെറസിലേക്കാണ് കൊണ്ടുപോയത്," നൂറ പറഞ്ഞു.
Also Read: 'എന്നെ പുറത്തുവിടൂ ബിഗ് ബോസ്'; വീണ്ടും കരഞ്ഞ് രേണു സുധി ; Bigg Boss Malayalam Season 7
അയാളുടെ കയ്യിൽ കത്തി ഉണ്ടായിരുന്നു. എന്റെ കഴുത്തിൽ അയാൾ കത്തി വെച്ചു. രണ്ട് വട്ടം ഞാൻ അബ്യൂസ്ഡായിട്ടുണ്ട്. ഇതിന്റെ ട്രോമയെല്ലം ഉണ്ടായെങ്കിലും ഉപ്പയോടും ഉമ്മയോടും ഈ സംഭവം പറയാൻ സാധിച്ചില്ല. അവർ എന്താകും വിചാരിക്കുക എന്നാണ് താൻ ചിന്തിച്ചത് എന്നാണ് നൂറ പറയുന്നത്.
Also Read: 100 റൗണ്ട് ഓടണം; നെവിന് ഏഴിന്റെ പണി; കട്ട കലിപ്പിൽ ബിഗ് ബോസ് ; Bigg Boss Malayalam Season 7
ഉപ്പയ്ക്കും ഉമ്മയ്ക്കും ആറ്റുനോറ്റുണ്ടായ കുട്ടിയാണ് താനെന്നും നൂറ പറഞ്ഞു. മൂന്ന് അബോർഷൻ സംഭവിച്ചശേഷമാണ് താൻ ജനിച്ചത്. "സൗദിയിൽ ഉപ്പയ്ക്ക് സൂപ്പർ മാർക്കറ്റ് ഉണ്ട്. എന്റെ പേരാണ് സൂപ്പർ മാർക്കറ്റിന് ഇട്ടിരിക്കുന്നത്. നിലത്തും വയ്ക്കില്ല തലയിലും വയ്ക്കില്ലെന്ന് കണക്കെയാണ് അവർ എന്നെ വളർത്തിയത്. എല്ലാ കാര്യങ്ങളും ഞാൻ പങ്കുവയ്ക്കുന്നത് ഉപ്പയോടായിരുന്നു. ഞാൻ വലിയ നിലയിൽ എത്തണം, ജോലി കിട്ടണം എന്നൊക്കെ ആയിരുന്നു ഉപ്പയുടെ ആഗ്രഹം.
ഞാനും ആദിലയുമായുള്ള ബന്ധം അറിഞ്ഞപ്പോൾ ഉപ്പയ്ക്ക് പ്രയാസമായി. ഈ ഒരു ബന്ധം മനസിലാക്കാൻ അവർക്ക് ബുദ്ധിമുട്ടാണ്. അത് നമുക്ക് മനസിലാക്കാൻ പറ്റും. ഉപ്പയോട് ഇതിനെ കുറിച്ച് ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. എന്നാൽ അവൾ പറയുന്നത് അംഗീകരിക്കരുത്, വൃത്തികെട്ട ലൈഫാണ് എന്നൊക്കെ പറഞ്ഞ് ഉപ്പയെ പലരും സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആദ്യമായി ഉപ്പ വാങ്ങിത്തന്ന ഡയമണ്ട് നെക്ലെസ് ധരിച്ചാണ് ഞാൻ വീട് വിട്ടിറങ്ങിയത്. ആദിലയെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഇഷ്‌ടം ഉണ്ടാവില്ല. അപ്പോൾ ആ നെക്ലെസ് ഞാൻ അവൾക്ക് കൊടുത്തു.
Also Read: അനുമോളെ ശരത്തിൽ നിന്ന് രക്ഷിച്ച് അനീഷ്; മാസ് എന്ന് പ്രേക്ഷകർ ; Bigg Boss Malayalam Season 7
ഞങ്ങളുടെ രണ്ട് പേരുടേയും മാതാപിതാക്കളെല്ലാവരും ഇപ്പോഴും എതിർപ്പിലാണ്. അനിയനും അനിയത്തിമാർക്കും ഞങ്ങളുടെ റിലേഷൻ ഓക്കെയാണ്. എന്നാൽ ഉപ്പയും ഉമ്മയും എന്നോട് സംസാരിക്കരുത്, ഞാൻ കൊള്ളില്ല എന്നൊക്കെ അവരോട് പറഞ്ഞ് കൊടുത്തിട്ടുണ്ട് എന്നും നൂറ പറഞ്ഞു.
Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.