/indian-express-malayalam/media/media_files/2025/09/04/bigg-boss-malayalam-season-7-nevin-strategy-2025-09-04-21-09-32.jpg)
Source: Facebook
Bigg Boss malayalam Season 7: അനുമോൾക്കും അനീഷിനും പിന്നാലെ ബിഗ് ബോസ് സീസൺ 7ൽ ഒറ്റപ്പെടൽ സ്ട്രാറ്റജിയുമായി നെവിനും. അനുമോളെ ഒറ്റപ്പെട്ട് ഒന്നാമതെത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് നെവിൻ തന്റെ പുതിയ സ്ട്രാറ്റജിയുമായി വരുന്നത്. ഞാൻ ഇനി ഒറ്റയ്ക്കേ കളിക്കുകയുള്ളു എന്നാണ് നെവിൻ പറയുന്നത്. മൂന്ന് പവറുകൾ ലഭിക്കുന്ന ടാസ്കിന് ഇടയിലും എന്നെ ആരും സഹായിക്കാൻ ഉണ്ടായില്ല എന്ന് പറഞ്ഞ് നെവിൻ തന്റെ പുതിയ തന്ത്രം പുറത്തെടുത്തു.
ഒനീലും നൂറയും ടാസ്ക് ചെയ്യുന്നതിന് ഇടയിൽ ഇവരെ സഹായിക്കാൻ പലപ്പോഴും നെവിൻ എത്തിയിരുന്നു. ഇതോടെ ബിഗ് ബോസ് നെവിന് വാണിങ് നൽകി. ഷാനവാസും നെവിനോട് ഇതിന്റെ പേരിൽ കയർത്തു. എന്നാൽ നെവിൻ ടാസ്ക് ചെയ്യുന്ന സമയം നെവിന്റെ ടീം പോലും സഹായിക്കാൻ വന്നില്ല എന്നാണ് നെവിൻ പറയുന്നത്.
Also Read: 'എന്നെ പുറത്തുവിടൂ ബിഗ് ബോസ്'; വീണ്ടും കരഞ്ഞ് രേണു സുധി ; Bigg Boss Malayalam Season 7
മറുഭാഗത്തെ വലിയ ഗ്രൂപ്പ് വിട്ട് നെവിൻ ഇനി ഒറ്റയ്ക്ക് കളിക്കുമോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. പണിപ്പുര ടാസ്കിന് ഇടയിൽ വൈൽഡ് കാർഡുകൾ സമയം അവസാനിക്കുന്നതിന് മുൻപ് പുറത്തിറങ്ങിയോ എന്ന ബിഗ് ബോസിന്റെ ചോദ്യത്തിന് അതേ എന്ന് ക്യാപ്റ്റനായ നെവിൻ മറുപടി നൽകിയതോടെ ഹൗസ്മേറ്റുകൾ നെവിനെതിരെ തിരിഞ്ഞിരുന്നു.
Also Read: 100 റൗണ്ട് ഓടണം; നെവിന് ഏഴിന്റെ പണി; കട്ട കലിപ്പിൽ ബിഗ് ബോസ് ; Bigg Boss Malayalam Season 7
നെവിൻ കാലുമാറി എന്നാണ് ഹൗസിലെ ഭൂരിഭാഗം പേരും പറഞ്ഞത്. എന്നാൽ തനിക്ക് ഗ്രൂപ്പ് ഇല്ല എന്ന് നെവിൻ പറഞ്ഞു. എന്നെ ആർക്കും സ്വാധീനിക്കാൻ പറ്റില്ല എന്നാണ് നെവിൻ പറഞ്ഞത്. എന്നാൽ അനുമോൾക്കാണ് പുറത്ത് സപ്പോർട്ട് എന്ന ചിന്തയിൽ നെവിൻ കാലുമാറുകയാണ് ചെയ്തിരിക്കുന്നത് എന്ന പ്രേക്ഷകരുടെ അഭിപ്രായം ഉയരുന്നുണ്ട്.
Also Read: അനുമോളെ ശരത്തിൽ നിന്ന് രക്ഷിച്ച് അനീഷ്; മാസ് എന്ന് പ്രേക്ഷകർ ; Bigg Boss Malayalam Season 7
അതിനിടയിൽ ടാസ്ക് ചെയ്യുന്ന സമയം നൂറയുടെ ശ്രദ്ധ കളയാൻ ഒനീലിന്റെ ടീമിലുണ്ടായിരുന്ന ആദില പരമാവധി ശ്രമിക്കുന്നത് കൗതുകമായിരുന്നു. എന്നാൽ നൂറയ്ക്ക് നന്നായി കളിക്കാനായി. നൂറയുടേയും ആദിലയുടേയും രണ്ട് ടീമുകളാണ് ടാസ്കിന്റെ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്.
Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.