scorecardresearch

എന്റെ റോൾ മോഡൽ ഷാനവാസ്; നെവിന്റെ കരുനീക്കം വ്യക്തമായ ലക്ഷ്യത്തോടെ ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: കൂടുതൽ പേർ റോൾ മോഡലായി തിരഞ്ഞെടുത്തത് ബിന്നിയെയാണ്. ബിഗ് ബോസ് ആരംഭിച്ച സമയത്ത് നിന്നും ബിന്നിയുടെ ഗ്രാഫ് ഉയർന്ന് വന്നത് ചൂണ്ടിയായിരുന്നു ഇത്

Bigg Boss Malayalam Season 7: കൂടുതൽ പേർ റോൾ മോഡലായി തിരഞ്ഞെടുത്തത് ബിന്നിയെയാണ്. ബിഗ് ബോസ് ആരംഭിച്ച സമയത്ത് നിന്നും ബിന്നിയുടെ ഗ്രാഫ് ഉയർന്ന് വന്നത് ചൂണ്ടിയായിരുന്നു ഇത്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Nevin and Shanavas

Screengrab

Bigg Boss Malayalam Season 7: ഇന്ന് മോണിങ് ടാസ്ക് ആയി ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയത് ഹൗസിലെ നിങ്ങളുടെ റോൾ മോഡലായ ഒരാളുടെ പേരും, അയാളെ പോലെ ആവരുത് എന്ന് കരുതുന്ന ഒരാളുടെ പേരും പറയാനാണ്. ഇതിൽ നെവിൻ പറഞ്ഞ പേരാണ് ഹൗസിലുള്ളവരേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചത്. 

Advertisment

ഏറ്റവും കൂടുതൽ പേർ റോൾ മോഡലായി തിരഞ്ഞെടുത്തത് ബിന്നിയെയാണ്. ബിഗ് ബോസ് ആരംഭിച്ച സമയത്ത് നിന്നും ബിന്നിയുടെ ഗ്രാഫ് ഉയർന്ന് വന്നത് ചൂണ്ടിയായിരുന്നു ഇത്. ഈ സമയം എല്ലാവരേയും ഞെട്ടിച്ചാണ് തന്റെ റോൾ മോഡൽ ഷാനവാസ് ആണെന്ന് നെവിൻ പറഞ്ഞത്. 

Also Read: ബേബിയുടെ ദേഷ്യം എനിക്ക് സഹിക്കാൻ പറ്റില്ല; ആദിലയോട് കയർത്ത് നൂറ, ഇരുവരും  വഴിപിരിയുന്നോ? Bigg Boss Malayalam 7 

എന്തുകൊണ്ട് ഷാനവാസ് ഹൗസിലെ തന്റെ റോൾ മോഡൽ എന്ന് നെവിൻ പറഞ്ഞു എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിലും ഉയരുന്നത്. നെവിനും ഷാനവാസും തമ്മിലുണ്ടായ പ്രശ്നം ബിഗ് ബോസ് ഹൗസിൽ വലിയ കോളിളക്കമാണ് ഒരാഴ്ച സൃഷ്ടിച്ചത്. പിന്നാലെ ഷാനവാസും നെവിനും വീക്കെൻഡ് എപ്പിസോഡിൽ പരസ്പരം ക്ഷമ ചോദിച്ചിരുന്നു. 

Advertisment

Also Read: അനീഷിന്റെ മുതുകിൽ ഇടിച്ച് ആദില? നടപടി വേണമെന്ന ആവശ്യം ശക്തം ; Bigg Boss Malayalam Season 7

ഷാനവാസിന്റെ കുടുംബം ബിഗ് ബോസ് വീട്ടിലെത്തിയപ്പോൾ നെവിനെയാണ് തനിക്ക് ഹൗസിൽ ഏറ്റവും ഇഷ്ടം എന്ന് ഷാനവാസിന്റെ മകൾ പറഞ്ഞിരുന്നു. എന്നാൽ നെവിൻ ഇപ്പോൾ ഷാനവാസിനെ റോൾ മോഡൽ എന്ന് പറഞ്ഞിരിക്കുന്നത് പുറത്ത് ഷാനവാസിന് സപ്പോർട്ട് ഉണ്ടെന്ന് അറിഞ്ഞിട്ടാണെന്ന വിലയിരുത്തലാണ് ശക്തം. 

Also Read: താൻ ആരാടോ? നൂബിന്റെ മുൻപിൽ വെച്ച് ബിന്നിയുമായി അടികൂടി അനീഷ് ; Bigg Boss Malayalam Season 7

ഷാനവാസിന്റെ കുടുംബം വന്ന് പോയതിന് ശേഷം ഷാനവാസിന്റെ ഗെയിം മാറിയിട്ടുണ്ട്. കിച്ചൻ ക്യാപ്റ്റനായ അനീഷിനെ പ്രകോപിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക, അനുമോളെ നോമിനേറ്റ് ചെയ്യുക, ആദില, നൂറ എന്നിവരുമായി അകലം പാലിക്കുക എന്നിവ ഷാനവാസിൽ നിന്ന് വന്നിരുന്നു.

തനിക്ക് വെല്ലുവിളിയായി നിൽക്കുന്ന അനുമോളേയും അനീഷിനേയും നെഗറ്റീവാക്കുക എന്നതായിരിക്കാം ഇനിയുള്ള ഷാനവാസിന്റെ ഗെയിം സ്ട്രാറ്റജി. ഷാനവാസിന്റെ ഗെയിം ചെയിഞ്ച് ചെയ്തത് കൃത്യമായി മനസിലാക്കിയിട്ടാവണം നെവിൻ കളം മാറി ചവിട്ടിയിരിക്കുന്നത്. 

Also Read:  പിന്നിൽ നിന്ന് ഒനീലിന്റെ കുത്ത്; ടാസ്കിൽ നിന്ന് ഇറങ്ങിപ്പോയി നെവിൻ ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: