/indian-express-malayalam/media/media_files/2025/09/07/bigg-boss-malayalam-season-7-aneesh-and-gizele-2025-09-07-17-56-57.jpg)
Screengrab
ബിഗ് ബോസ് സീസൺ 7ലെ മത്സരാർഥിയായ അനീഷ് മറ്റ് മത്സരാർഥികളിൽ നിന്ന് അകലം പാലിച്ച് നിൽക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ്. ഹൗസിനുള്ളിൽ കീരിയും പാമ്പുമായ മത്സരാർഥികളിൽ പലരും ഹൗസിന് പുറത്തിറങ്ങിയാൽ സൗഹൃദം സൂക്ഷിക്കാറുണ്ട്. എന്നാൽ തന്നിൽ നിന്ന് അത് പ്രതീക്ഷിക്കേണ്ട എന്ന് വീണ്ടും വീണ്ടും വ്യക്തമാക്കുകയാണ് അനീഷ്. ഇത് ജിസേലിനോട് അനീഷ് പറയുന്ന വിഡിയോ ആരാധകർക്ക് കൗതുകമായിരുന്നു.
എന്റെ മനസിന്റെ കോണിൽ തീർച്ചയായും എല്ലാവരും ഉണ്ടാവും. ആ ഓർമകൾ മാത്രം മതി എന്നാണ് അനീഷ് പറയുന്നത്. എന്നാൽ, ഞാൻ നിന്നെ സുഹൃത്തായാണ് കാണുന്നത്, അതിനാൽ നിന്റെ വഴി വരും എന്ന് ജിസേൽ മറുപടി നൽകുന്നു. ഇതിന് വേണ്ട എന്നാണ് അനീഷിന്റെ മറുപടി. പിന്നാലെയാണ് ജിസേലിന്റെ പാട്ട് വരുന്നത്.
Also Read: അനുമോൾ, നാണമുണ്ടോ? തോന്ന്യാസം പറഞ്ഞിട്ട് അറിയില്ലെന്നു പറയുന്നോ? കട്ട കലിപ്പിൽ മോഹൻലാൽ: Bigg Bossmalayalam Season 7
കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ എന്ന് ഡാൻസ് കളിച്ചാണ് അനീഷിനെ നോക്കി ജിസേൽ പാടുന്നത്. കണ്ണാം തുമ്പി പോരില്ല, നിന്നോട് ഇഷ്ടം കൂടില്ല എന്നാണ് അനീഷ് തിരിച്ച് പാടുന്നത്. അനീഷിന്റേയും ജിസേലിന്റേയും ഈ സംസാരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു
ബിഗ് ബോസ് ഷോ കഴിഞ്ഞാൽ ഹൗസിലുണ്ടായിരുന്ന ആരുമായും ബന്ധം വയ്ക്കില്ല എന്ന് നേരത്തെ തന്നെ അനീഷ് പറഞ്ഞിട്ടുണ്ട്. ഈ ഹൗസിൽ വന്നിരിക്കുന്ന ആരും ജെനുവിൻ അല്ല എന്നാണ് അനീഷ് ഇതിന് കാരണമായി പറയുന്നത്. ഒരു വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യം അനീഷിനോട് ചോദിച്ചിരുന്നു.
Also Read: 'ഇന്ത്യക്കാരെ ഡേറ്റ് ചെയ്യാൻ പേടിയായി'; ആദ്യ പ്രണയത്തിലെ ദുരനുഭവം പറഞ്ഞ് ജിസേൽ; Bigg Boss Malayalam Season 7
അനീഷിനെ തന്റെ വീട്ടിൽ എന്തായാലും വരുത്തിക്കും എന്ന് അനുമോൾ എല്ലാവരും ലിവിങ്റൂമിലിരിക്കുമ്പോൾ പറഞ്ഞിരുന്നു. എന്നാൽ ഇവിടെയുള്ള ആരുടേയും വീട്ടിലേക്ക് താൻ വരില്ല എന്ന് ആവർത്തിക്കുകയാണ് അനീഷ് ചെയ്തത്. ബിഗ് ബോസ് സീസൺ 7 അഞ്ച് ആഴ്ച പിന്നിടുമ്പോൾ അനീഷിനെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും നിരവധിയാണ്.
Also Read: നീ എന്റെ മുത്തല്ലേ? എന്തിനാണ് കള്ളച്ചിരി? ആദിലയുടെ തന്ത്രം തകർത്ത് നൂറ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.