scorecardresearch

'അനുമോളെ പുറത്താക്കണം; ഇല്ലെങ്കിൽ കോടതിയെ സമീപിക്കും'; ലാലേട്ടനൊരു തുറന്ന കത്ത് ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ബിഗ് ബോസിന്റെ ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യം ആണ് അനുമോളും മസ്താനിയും ചേർന്ന് അവിടെ ചെയ്തത് എന്നും ലാലേട്ടനുള്ള തുറന്ന കത്തിൽ പറയുന്നു

Bigg Boss Malayalam Season 7: ബിഗ് ബോസിന്റെ ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യം ആണ് അനുമോളും മസ്താനിയും ചേർന്ന് അവിടെ ചെയ്തത് എന്നും ലാലേട്ടനുള്ള തുറന്ന കത്തിൽ പറയുന്നു

author-image
Television Desk
New Update
Bigg Boss Malayalam Season Aryan and Anumol clash

Screengrab

Bigg Boss malayalam Season 7: ബിഗ് ബോസ് ഹൗസിൽ അനുമോളെ ചുറ്റിപറ്റി മാത്രമാണ് കണ്ടന്റുകൾവരുന്നത് എന്ന പ്രേക്ഷകരുടെ അഭിപ്രായം ശക്തമാണ്. മറ്റ് മത്സരാർഥികൾക്ക് കണ്ടന്റുകളുണ്ടാക്കാൻ സാധിക്കുന്നില്ലെന്നും ലൈവ് കാണുന്നത് വലിയ ബോറടി ആണെന്നും പറയുന്നവർ നിരവധിയാണ്. അനുമോളുടെ കണ്ടന്റ് ആണെങ്കിൽ അത് മറ്റ് മത്സരാർഥികളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്ന് ചെന്ന് ഉള്ളതാണെന്ന വിമർശനം പല കോണിൽ നിന്ന് വരുന്നുണ്ട്. അനുമോൾക്കെതിരെ മോഹൻലാലിന് ഒരു തുറന്ന കത്തുമായി സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുകയാണ് ഒരു ബിഗ് ബോസ് ഫാൻ. 

Advertisment

മറ്റ് മത്സരാർഥികളെ അപകീർത്തിപ്പെടുത്തും വിധം സംസാരിക്കുന്ന അനുമോളെ ബിഗ് ബോസിൽ നിന്ന് പുറത്താക്കണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. ബിഗ് ബോസിൽ നിന്ന് അനുമോളെ പുറത്താക്കിയില്ലെങ്കിൽ നിയമനടപടിയുമായി കോടതിയെ സമീപിക്കും എന്നും കത്തിൽ പറയുന്നുണ്ട്. ബിഗ് ബോസ് മലയാളം ഒഫീഷ്യൽ ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Also Read: 'എന്നെ പുറത്തുവിടൂ ബിഗ് ബോസ്'; വീണ്ടും കരഞ്ഞ് രേണു സുധി ; Bigg Boss Malayalam Season 7

ഈ സീസണിലെ വൈൽഡ് കാർഡ് ഉൾപ്പെടെയുള്ള കണ്ടസ്റ്റന്റുകൾ വളരെ മോശമാണ് എന്നും ഈ പോസ്റ്റിൽ പറയുന്നുണ്ട്. അനുമോളെ പോലെയുള്ളവർ ഷോയുടെ നിലവാരം താഴ്ത്തുന്നു. ബിഗ് ബോസിന്റെ ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യം ആണ് അനുമോളും മസ്താനിയും ചേർന്ന് അവിടെ ചെയ്തത് എന്നും ലാലേട്ടനുള്ള തുറന്ന കത്തിൽ പറയുന്നു.

Advertisment

Also Read: 100 റൗണ്ട് ഓടണം; നെവിന് ഏഴിന്റെ പണി; കട്ട കലിപ്പിൽ ബിഗ് ബോസ് ; Bigg Boss Malayalam Season 7

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പ്രിയപ്പെട്ട ലാലേട്ടാ, ഞാൻ അങ്ങയുടെയും ബിഗ് ബോസ് എന്ന ഷോയുടെയും ആരാധകനാണ്. പക്ഷെ പറയാതിരിക്കാൻ സാധിക്കുന്നില്ല. ഈ വർഷത്തെ വൈൽഡ് കാർഡ്അടക്കമുള്ള മത്സരാർഥികൾ മോശമാണ്. ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോ ഒരു മണിക്കൂർ നല്ല ഗെയിംസും അതിനോടൊപ്പം ആളുകളുടെ സ്വഭാവവും അവരുടെ വ്യക്തിപരമായ സ്ട്രാറ്റജികളും ഒക്കെ കാണാനാണ് Big Boss ഷോ കാണുന്നത്. ഒരു Social Experiment ആയത് കൊണ്ട് ഷോയിൽ പല തരത്തിലുള്ള ആളുകൾ വരുമെന്നറിയാം. പക്ഷെ അനുമോളെ പോലുള്ളവർ ഈ ഷോയുടെ നിലവാരം വളരെയധികം താഴ്ത്തുന്നുണ്ട്.

Also Read: അനുമോളെ ശരത്തിൽ നിന്ന് രക്ഷിച്ച് അനീഷ്; മാസ് എന്ന് പ്രേക്ഷകർ ; Bigg Boss Malayalam Season 7

ബിഗ് ബോസിന്റെ ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു Act ആണ് അനുമോളും മസ്താനിയും കൂടെ അവിടെ ചെയ്തത്. ഈ ഷോയുടെ ആരാധകൻ എന്ന നിലയ്ക്ക് ഇത്രയും മോശം ഒരു കണ്ടന്റ്കഴിഞ്ഞ സീസണുകളിൽ സംഭവിച്ചിട്ടില്ലെന്ന് എനിക്ക് പറയാൻ സാധിക്കും. അനുമോൾ ആദ്യത്തെ ആഴ്ച മുതൽ അവിടെയുള്ള ഓരോ മത്സരാർഥിയേയും പുറത്തെ കാര്യങ്ങൾ എടുത്തിട്ടും അല്ലാതെയും Defame ചെയ്യുകയാണ്. നിലവിലിത് പരിധിയ്ക്കപ്പുറമാണ്. ഒന്നുകിൽ എനിക്കിതിൽ Legal action എടുക്കാൻ കോടതിയെ സമീപിക്കേണ്ടി വരും. അല്ലെങ്കിൽ അനുമോളെ പുറത്താക്കുകയോ കൃത്യമായ നടപടി താങ്കളുടെയും Big Boss ന്റെയും ഭാഗത്ത് നിന്നും ഉണ്ടാവുകയോ വേണം.

Letter to Mohanlal
Screengrab

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: