/indian-express-malayalam/media/media_files/2025/06/23/mohanlal-bigg-boss-malayalam-season-7-commoner-entry-2025-06-23-17-49-51.jpg)
Mohanlal Bigg Boss Malayalam Season 7
Bigg Boss malayalam Season 7 Updates: ബിഗ് ബോസ് മലയാളം സീസൺ ഏഴിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരുമൊക്കെ മത്സരാർത്ഥികളായി എത്തുന്ന ഷോയിൽ പങ്കെടുക്കാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ ഇതാ, പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. ബിഗ് ബോസ് മലയാളം സീസൺ 7ൽ പങ്കെടുക്കാൻ സാധാരണക്കാർക്ക് നേരിട്ട് അവസരമൊരുക്കുന്ന പദ്ധതിയാണ് 'മൈജി ബിഗ് എൻട്രി'.
Also Read: മമ്മൂട്ടിയുടെ മകളായും അനിയത്തിയായും ഭാര്യയായും അഭിനയിച്ച നടി; ആളെ മനസ്സിലായോ?
പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏറ്റവും അടുത്തുള്ള മൈജി ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുള്ള "മൈജി ബിഗ് എൻട്രി" ബൂത്തിൽ വച്ച് തങ്ങളേക്കുറിച്ചുള്ള മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ റെക്കോർഡ് ചെയ്യാം. ഈ വീഡിയോ 50 MBയിൽ കൂടാതെ bb7.jiostar.com എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
Also Read: Actor Srikanth: ലഹരി ഉപയോഗം; തമിഴ് നടൻ ശ്രീകാന്ത് അറസ്റ്റിൽ
Also Read: കാൽ ട്രേയിൽ ഇടിച്ചു വീണു, തോളെല്ല് തിരിഞ്ഞുപോയി; പരുക്കിനെ കുറിച്ച് കെ എസ് ചിത്ര
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 10 ആണ്.
പുതിയ പ്രതിഭകളെ കണ്ടെത്താനും ഇന്ത്യയിലെ ഏറ്റവും ചർച്ചാവിഷയമായ റിയാലിറ്റി ടെലിവിഷൻ ഷോയുടെ ഭാഗമാകാൻ അവർക്ക് ഒരു വേദി നൽകുക എന്നതുമാണ് ഈ മികച്ച അവസരത്തിലൂടെ ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും ലക്ഷ്യമിടുന്നത്. ഈ അസുലഭ അവസരം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അവരെ ബിഗ് ബോസ് എന്ന സ്വപ്നത്തിലേക്ക് കൈപിടിച്ച് നടത്താനും മൈജി ബിഗ് എൻട്രി സഹായിക്കും.
Also Read: ബിഗ് ബോസ് താരം സനയ്ക്ക് ലിവർ സിറോസിസ്; രോഗനിർണയം 32-ാം വയസ്സിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us