/indian-express-malayalam/media/media_files/2025/06/23/srikanth-actor-srikanth-2025-06-23-17-19-57.jpg)
ചിത്രം: എക്സ്
ലഹരി കേസിൽ തമിഴ് നടൻ ശ്രീകാന്ത് അറസ്റ്റിൽ. ചെന്നൈയിലെ മദ്രാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതോടെ നടന്റെ അറസ്റ്റു രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നേരത്തെ ചെന്നൈ പൊലീസിന്റെ ആന്റി-നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടനെ ചോദ്യം ചെയ്തിരുന്നു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട് പ്രകാരമാണ് നടനെ അറസ്റ്റു ചെയ്തതെന്നാണ് റിപ്പോർട്ട്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മുൻ എഐഎഡിഎംകെ നേതാവായ പ്രസാദ് എന്നയാളുടെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സ്വദേശിയാണ് മയക്കുമരുന്ന് നല്‍കിയതെന്നാണ് വിവരം.
Also Read:എന്നുമീ ഏട്ടന്റെ ചിങ്കാരി; ഈ പെൺകുട്ടി ഇന്ന് ആരാധകരുടെ സ്വപ്നറാണി
2002 ൽ ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'റോജ കൂട്ടം' എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 'ഏപ്രിൽ മാദത്തില്‍, ജൂഡ്, പോസ്, വർണജാലം, പൂ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ, 'രുകം, കൊഞ്ച കാതൽ, കൊഞ്ച കോട്ഷാഖർ' എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
Also Read:കാൽ ട്രേയിൽ ഇടിച്ചു വീണു, തോളെല്ല് തിരിഞ്ഞുപോയി; പരുക്കിനെ കുറിച്ച് കെ എസ് ചിത്ര
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ വലിയ ഞെട്ടലാണ് തമിഴ് സിനിമ ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ നടന്ന വിവിധ പരിശോധനകളിലായി മലയാളം സിനിമ സംവിധായകരും നടന്മാരും അറസ്റ്റിലായിരുന്നു.
Read More:ഹോട്ടാണ്, സ്റ്റൈലിഷും; മാലിദ്വീപിൽ പിറന്നാളാഘോഷിച്ച് കാജൽ അഗർവാൾ, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.