/indian-express-malayalam/media/media_files/2025/06/23/tamannaah-bhatia-childhood-photo-with-brother-2025-06-23-12-10-40.jpg)
Throwback Thursday: Guess Who
/indian-express-malayalam/media/media_files/2025/06/23/tamannaah-bhatia-childhood-photo-with-brother-1-2025-06-23-12-11-54.jpg)
Throwback Thursday: ചേട്ടന്റെ കൈകളിൽ ചിരിയോടെയിരിക്കുന്ന ഈ പെൺകുട്ടി ഇന്ന് ലക്ഷകണക്കിനു ആരാധകരുള്ള താരമാണ്. സിനിമയിൽ 20 വർഷങ്ങൾ പൂർത്തിയാക്കിയ താരം. ആളെ മനസ്സിലായോ?
/indian-express-malayalam/media/media_files/2025/06/23/tamannaah-bhatia-childhood-photo-with-brother-1-2025-06-23-12-10-40.jpg)
മറ്റാരുമല്ല, തമന്നയുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സഹോദരൻ ആനന്ദ് ഭാട്ടിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് തമന്ന പങ്കുവച്ചതാണ് ഈ കുട്ടിക്കാലചിത്രം. കൗമാരക്കാലത്ത് നിന്നുള്ള, സഹോദരനൊപ്പമുള്ള മറ്റൊരു ചിത്രവും തമന്ന പങ്കിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/06/23/tamannaah-bhatia-childhood-photo-with-brother-2-2025-06-23-12-10-40.jpg)
മഹാരാഷ്ട്ര സ്വദേശിയും വജ്ര വ്യാപാരിയുമായ സന്തോഷിന്റേയും രജനി ഭാട്ടിയായുടേയും മകളായ തമന്ന 2015ല്‍ 'ചാന്ദ് സ റോഷൻ ചേഹ്ര' എന്ന ഹിന്ദി സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
/indian-express-malayalam/media/media_files/2025/06/23/tamannaah-bhatia-ng-3456-2025-06-23-12-10-40.jpg)
2015ല്‍ തന്നെ, ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം നടത്തി. വിജയ്, മഹേഷ് ബാബു, അജിത്ത്, ചിരഞ്ജീവി തുടങ്ങിയ മുൻനിര നായകൻമാരുടെയെല്ലാം നായികയായി തമന്ന അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/6WWFZVDJQAmsrZZtU3FF.jpg)
ഇന്ന്, തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. തമിഴിലും തെലുങ്കിലും ബോളിവുഡിലടക്കം കൈനിറയെ ചിത്രങ്ങളാണ് താരത്തിന്.
അഭിനയപ്രാധാന്യമുള്ള റോളുകളും ഗ്ലാമർ റോളുകളും അനായാസേന കൈകാര്യം ചെയ്യുന്ന ഈ താര സുന്ദരിക്ക് കേരളത്തിലും ആരാധകർ ഏറെയാണ്.
/indian-express-malayalam/media/media_files/wvuczqpIIxOT9glGvhBj.jpg)
2017ൽ രാജമൗലിയുടെ ബാഹുബലി 2: ദി കൺക്ലൂഷൻ എന്ന ചിത്രത്തിനു ശേഷം അധികം പ്രൊജക്റ്റുകളൊന്നും ചെയ്തില്ലെങ്കിലും പിന്നീട് 'ലസ്റ്റ് സ്റ്റോറീസ് 2' എന്ന ഹിന്ദി ആന്തോളജി ചിത്രത്തിലൂടെ തമന്ന ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയിരുന്നു.
/indian-express-malayalam/media/media_files/dDjI1NcqVSScULLp0ESi.jpg)
2024 ൽ സിക്കന്ദർ കാ മുഖദ്ദർ, ആഖ്രി സച്ച് തുടങ്ങിയ ഹിറ്റുകളിലൂടെ തമന്നയുടെ ജനപ്രീതി കുതിച്ചുയരുകയായിരുന്നു.
/indian-express-malayalam/media/media_files/ViUKZt2MuHr4HsoClwrj.jpg)
ഏതാനും വർഷങ്ങളായി നടൻ വിജയ് വര്‍മയുമായി റിലേഷനിലായിരുന്നു തമന്ന. ആ പ്രണയം വിവാഹത്തിലെത്തുമെന്ന് ആരാധകരെല്ലാം പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി ഇരുവരും ബ്രേക്കപ്പ് ആവുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us