/indian-express-malayalam/media/media_files/2025/08/21/bigg-boss-malayalam-season-7-abhilash-against-aryan-2025-08-21-21-40-49.jpg)
Bigg Boss Malayalam Season 7; Aryan: (Screengrab)
Bigg Boss malayalam Season 7: മോഹൻലാലിന് എതിരായ പരാമർശങ്ങൾ ആര്യനിൽ നിന്ന് വരുന്നുണ്ടെന്ന ആരോപണങ്ങൾക്കിടയിൽ ആര്യനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്. ആര്യൻ ഓക്കെയാണോ? എന്താണ് പ്രശ്നം എന്ന് ബിഗ് ബോസ് കൺഫെഷൻ റൂമിൽ വെച്ച് ആര്യനോട് ചോദിച്ചു. എന്നാൽ ഒന്നുമില്ലെന്നായിരുന്നു ആര്യന്റെ മറുപടി. പക്ഷേ ഇത് കണക്കിലെടുക്കാൻ ബിഗ് ബോസ് തയ്യാറായില്ല.
ആര്യന്റെ ഗെയിമിലും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം വ്യത്യാസം ഉണ്ടെന്ന് ബിഗ് ബോസ് പറഞ്ഞു. എന്നാൽ അങ്ങനെയൊന്നുമില്ല, ചിലപ്പോൾ ഞാൻ കുറച്ച് ഓവർ സ്മാർട്ട് ആയതായിരിക്കും. പിന്നെ റിവേഴ്സ് സൈക്കോളജി ചെയ്യുന്നുണ്ട് എന്നെല്ലാമാണ് ആര്യൻ കൺഫെഷൻ റൂമിലിരുന്ന് ബിഗ് ബോസിനോട് പറഞ്ഞത്.
Also Read: ഇനി വയ്യ, എന്നെ പുറത്തുവിടണം; ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് രേണു സുധി: Bigg Boss Malayalam Season 7
ആര്യന്റെ പെരുമാറ്റം ഓവർ ആവുന്നുണ്ടെന്ന അഭിപ്രായം പ്രേക്ഷകർക്കിടയിൽ ശക്തമാണ്. കഴിഞ്ഞ ദിവസം വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലിനോട് ചോദിച്ച അനാവശ്യ ചോദ്യങ്ങൾ മുതൽ തൊട്ടടുത്ത എപ്പിസോഡിൽ നടത്തിയ പരാമർശങ്ങളും ആര്യന് തിരിച്ചടിയാവാനാണ് സാധ്യത. ഡയറക്ട് എവിക്ഷനിൽ ഇട്ട സംഭവം, പവർ ബാഡ്ജ് നഷ്ടമായത് എന്നിങ്ങനെയെല്ലാമുള്ള സംഭവങ്ങളോടെ മോഹൻലാലിനെതിരെ ഒന്നിലധികം തവണ ആര്യൻ സംസാരിച്ചു. ഇതോടെ വീക്കെൻഡ് എപ്പിസോഡിലും മനപൂർവം മോഹൻലാലിനെ അപമാനിക്കാനായാണ് ആര്യന്റെ ചോദ്യങ്ങൾ വന്നത് എന്ന പ്രതികരണങ്ങൾ ശക്തമാണ്.
Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season 7
നോമിനേഷൻ കഴിയുന്നതോടെ ആര്യന്റെ ബാഗ് തിരികെ കൊണ്ടുപോയി വയ്ക്കണം എന്ന് ബിഗ് ബോസ് പറഞ്ഞു. ഇതിനിടയിൽ ഷാനവാസിന്റെ ബാഡ്ജും കാണാതെ പോയി. ആര്യൻ അതെടുത്തു എന്നാണ് ഷാനവാസിന്റെ സംശയം. എന്റെ ബാഡ്ജ് പോയി എന്ന് ഷാനവാസ് പറയുന്ന സമയം ആര്യന്റെ പ്രതികരണം ഇങ്ങനെ, "അപ്പോൾ ശ്രീ മോഹൻലാലിന്റെ ശിക്ഷാ നിയമം ഇല്ലേ?" ഇത് മോഹൻലാലിനെ ചോദ്യം ചെയ്ത രീതിയിലാണെന്ന കമന്റുകൾ ശക്തമായി കഴിഞ്ഞു.
Also Read: കളവ് പറഞ്ഞാണ് എന്നെ വിവാഹം കഴിച്ചത്; വെളിപ്പെടുത്തി രേണു സുധി : Bigg Boss Malayalam Season 7
അപ്പാനി ശരത്തിന്റെ കൂടി ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ വീണ്ടും മോഹൻലാലിന് എതിരെ ആര്യന്റെ വാക്കുകൾ ഇങ്ങനെ, "എന്ത് പരിപാടിയാണ് ലാലേട്ടൻ കാണിച്ചത്. ലാലേട്ടന് പക്ഷപാതമാണ്. എന്നെ ഡയറക്ട് എവിക്ഷനിൽ ഇട്ടു. ഏത് എവിക്ഷനിൽ വേണമെങ്കിലും ഇട്ടോട്ടെ. കൊല്ലാനൊന്നും പോവുന്നില്ലല്ലോ. കൂടി വന്നാൽ പുറത്താക്കുകയല്ലേ ഉള്ളു. ഈ സമയം അപ്പാനി ശരത്തിന്റെ മറുപടി, 'നീ വെറുതെ ലാലേട്ടനേയും ലാലേട്ടന്റെ പിള്ളേരയും കയറി ചൊറിയാൻ നിൽക്കണ്ട.'
Also Read: എന്റെ മമ്മി ഗൾഫിൽ ഗദാമയായിരുന്നു, കഷ്ടപ്പെട്ടാണ് എന്നെ വളർത്തി ഡോക്ടറാക്കിയത്: ബിന്നി, Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.