scorecardresearch

അനുമോളുടെ പല്ലിടിച്ച് കൊഴിക്കുമെന്ന് ശൈത്യ; മസ്താനി തൊടുത്ത് വിട്ട മാലപ്പടക്കം; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: അനുമോളുടെ ബിഗ് ബോസ് ഹൗസിന് പുറത്തുള്ള സ്വകാര്യ കാര്യങ്ങൾ ശൈത്യ ഹൗസിനുള്ളിൽ പറഞ്ഞെന്ന് പറഞ്ഞാണ് അനുമോൾ ശൈത്യക്കെതിരെ തിരിഞ്ഞത്

Bigg Boss Malayalam Season 7: അനുമോളുടെ ബിഗ് ബോസ് ഹൗസിന് പുറത്തുള്ള സ്വകാര്യ കാര്യങ്ങൾ ശൈത്യ ഹൗസിനുള്ളിൽ പറഞ്ഞെന്ന് പറഞ്ഞാണ് അനുമോൾ ശൈത്യക്കെതിരെ തിരിഞ്ഞത്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Anumol and Shaithya

Source: Facebook

ബിഗ് ബോസ് ആരംഭിച്ച ആദ്യ ദിവസങ്ങളിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ശൈത്യയും. എന്നാൽ ശൈത്യ 'കട്ടപ്പയായി' അനുവിനെ പിന്നിൽ നിന്ന് കുത്തിയെന്ന ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പിന്നെ നിറഞ്ഞത്. ശൈത്യ പിന്നിൽ നിന്ന് കുത്തികയാണെന്ന കാര്യം വൈൽഡ് കാർഡായ മസ്താനി അനുമോളോട് പറഞ്ഞതോടെയാണ് അനുമോളും ശൈത്യയും കൂടുതൽ അകന്നത്.

Advertisment

കഴിഞ്ഞ ദിവസം അനുമോളുടെ പല്ലിടിച്ച് കൊഴിക്കുമെന്ന് ശൈത്യ പറഞ്ഞിരുന്നു. അനുമോളുടെ ബിഗ് ബോസ് ഹൗസിന് പുറത്തുള്ള സ്വകാര്യ കാര്യങ്ങൾ ശൈത്യ ഹൗസിനുള്ളിൽ പറഞ്ഞെന്ന് പറഞ്ഞാണ് അനുമോൾ ശൈത്യക്കെതിരെ തിരിഞ്ഞത്. എന്നാൽ ആര്യനുമായി ഹൗസിനുള്ളിൽ കോംബോ കളിക്കാൻ അനുമോൾ ശ്രമിച്ചിരുന്നതായും ലവ് ട്രാക്കിനുള്ള ശ്രമം അനുമോളിൽ നിന്ന് ഉണ്ടായതായും ശൈത്യ ഹൗസിൽ പറഞ്ഞിരുന്നു.

Also Read: അനുമോളെ ശരത്തിൽ നിന്ന് രക്ഷിച്ച് അനീഷ്; മാസ് എന്ന് പ്രേക്ഷകർ ; Bigg Bossmalayalam Season 7

എന്നാൽ അനുമോളുടെ ബിഗ് ബോസ് ഹൗസിന് പുറത്തെ റിലേഷനെ കുറിച്ച് ശൈത്യ പറഞ്ഞിട്ടില്ല. ഇക്കാര്യം ആദില ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടും അനുമോൾ വിശ്വസിക്കാൻ തയ്യാറായില്ല. ഇനി അനുമോൾ തന്റെ ഫ്രണ്ട് അല്ല എന്ന് ശൈത്യ ഉറപ്പിച്ച് പറയുന്നു. തന്റെ എക്സിനെ കുറിച്ച് ശൈത്യ ഹൗസിൽ പറഞ്ഞു എന്ന ആരോപണമാണ് ശൈത്യക്കെതിരെ അനുമോൾ ഉന്നയിക്കുന്നത്.

Advertisment

Also Read: 100 റൗണ്ട് ഓടണം; നെവിന് ഏഴിന്റെ പണി; കട്ട കലിപ്പിൽ ബിഗ് ബോസ് ; Bigg Boss Malayalam Season 7

ഇത് പുറത്ത് നിന്ന് വന്ന മസ്താനിയാണ് പറഞ്ഞു പരത്തിയത് എന്ന് ശൈത്യ പറയുന്നു. ആദിലയും ഇക്കാര്യം അനുമോളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കോൾക്കാൻ അനുമോൾ തയ്യാറല്ല. എന്തായാലും പല്ലിടിച്ച് കൊഴിക്കും എന്നൊക്കെ പറയുകയാണോ വേണ്ടത് എന്ന് അനുമോൾ ചോദിക്കുന്നു.

Also Read: 'എന്നെ പുറത്തുവിടൂ ബിഗ് ബോസ്'; വീണ്ടും കരഞ്ഞ് രേണു സുധി ; Bigg Boss Malayalam Season 7

ആര്യനും അപ്പാനി ശരതും അനുമോൾ ഫേക്കാണെന്ന് മനസ്സിലായില്ലേ എന്ന് ശൈത്യയോട് ചോദിക്കുന്നുണ്ട്. ഫ്രണ്ട്ഷിപ്പിൻ്റെ പേരിൽ യൂസ് ചെയ്യുകയായിരുന്നു എന്ന് മനസ്സിലായി എന്നാണ് ശൈത്യ മറുപടി നൽകുന്നത്. 

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: