/indian-express-malayalam/media/media_files/2025/09/05/bigg-boss-malayalam-season-7-anumol-and-appani-sarath-2025-09-05-15-30-28.jpg)
Screengrab
Bigg Boss malayalam Season 7: അനുമോൾക്ക് ബ്ലാക്ക് മാജിക് അറിയുമോ എന്നതിനെ കുറിച്ച് ശൈത്യയും അപ്പാനി ശരത്തും ചേർന്ന നടത്തിയ ചർച്ച മോഹൻലാൽ ഒരു വീക്കെൻഡ് എപ്പിസോഡിൽ ചോദിച്ചിരുന്നു. അപ്പാനി ശരത്തിന്റെ കാല് തൊട്ട് അനുമോൾ ക്ഷമ ചോദിച്ചിരുന്നു. ഇതായിരുന്നു അനുമോളെയും ബ്ലാക്ക് മാജിക്കിനേയും ബന്ധപ്പെടുത്തി ചർച്ചയ്ക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസം ഹൗസിൽ അപ്പാനി ശരത്തും അനുമോളും ചേർന്ന് പരസ്പരം കൂടോത്രം ചെയ്യുന്നത് പോലെ കാണിച്ചുള്ള വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
അനുമോൾ തന്റെ കാല് തൊട്ട് ക്ഷമ ചോദിച്ചതിന് ശേഷം വലിയ രീതിയിൽ ക്ഷീണമെല്ലാം അനുഭവപ്പെട്ടു എന്നാണ് അപ്പാനി ശരത് അന്ന് ശൈത്യയോട് പറഞ്ഞത്. അങ്ങനെ ഒരു നെഗറ്റീവ് ഫീലിങ് തനിക്കും കിട്ടിയിട്ടുണ്ടെന്ന് ശൈത്യയും അപ്പാനി ശരത്തിനോട് പറഞ്ഞു. എന്നാൽ മോഹൻലാൽ ചോദിച്ചപ്പോൾ ബ്ലാക്ക് മാജിക് ഒന്നുമല്ല, തങ്ങൾ വെറുതെ അങ്ങനെ സംസാരിച്ചതാണ് എന്നാണ് ശരത്തും ശൈത്യയും പറഞ്ഞു.
Also Read: അനുമോളെ ശരത്തിൽ നിന്ന് രക്ഷിച്ച് അനീഷ്; മാസ് എന്ന് പ്രേക്ഷകർ ; Bigg Boss Malayalam Season 7
കഴിഞ്ഞ ദിവസം അനുമോൾക്കും നെവിനും ബിഗ് ബോസ് ശിക്ഷ നൽകിയിരുന്നു. ഹൗസിനുള്ളിൽ ആംഗ്യ ഭാഷയിൽ മാത്രമേ ഇരുവർക്കും സംസാരിക്കാൻ പാടുള്ളു എന്നാണ് ബിഗ് ബോസ് പറഞ്ഞത്. അനുമോൾ തന്റെ പാവയേയും കൊണ്ട് ഹൗസിൽ നടക്കുന്നതിന് ഇടയിൽ അപ്പാനി ശരത്തും ഷാനവാസുമെല്ലാം അനുമോളെ പ്രകോപിപ്പിച്ച് എത്തിയിരുന്നു.
Also Read: 100 റൗണ്ട് ഓടണം; നെവിന് ഏഴിന്റെ പണി; കട്ട കലിപ്പിൽ ബിഗ് ബോസ് ; Bigg Boss Malayalam Season 7
ഇതിന് ഇടയിൽ മന്ത്രം ചൊല്ലി തലയിൽ ഉഴിയുന്നത് പോലെ അനുമോളും അപ്പാനി ശരത്തും ചെയ്യുന്ന വിഡിയോയാണ് ഏഷ്യാനെറ്റ് പങ്കുവെച്ചത്. ദിഗംബരനും ദിഗംബരിയും എന്ന ക്യാപ്ഷനോടെയാണ് വിഡിയോ ഷെയർ ചെയ്തത്. അപ്പാനി ഈ ആഴ്ചയിൽ ഹൗസിൽ നിന്ന് പുറത്തായാൽ അനുമോളെ ദിംഗബരിയായി പ്രഖ്യാപിക്കാം എന്നാണ് കമന്റുകൾ. അപ്പാനിക്ക് ശരിക്കും ഉള്ളിൽ പേടിയുണ്ട് എന്ന അഭിപ്രായങ്ങളും വരുന്നുണ്ട്.
Also Read: 'എന്നെ പുറത്തുവിടൂ ബിഗ് ബോസ്'; വീണ്ടും കരഞ്ഞ് രേണു സുധി ; Bigg Boss Malayalam Season 7
എന്നാൽ അനുമോൾക്ക് മിണ്ടാൻ സാധിക്കാത്ത സമയത്ത് വന്നും അനുവിന് ക്യാമറ സ്പേസ് നൽകുന്ന മണ്ടൻ നീക്കമാണ് അപ്പാനി ശരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന വിമർശനവും ശക്തമാണ്. അനുമോളിനെ ചുറ്റിപറ്റിയല്ലാതെ അവിടെ കണ്ടന്റ് സൃഷ്ടിക്കാൻ ഇവർക്ക് കഴിയുന്നില്ലേ എന്നാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്ന പ്രധാന ചോദ്യം.
Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.