/indian-express-malayalam/media/media_files/2025/09/08/bigg-boss-malayalam-season-7-aneesh-2025-09-08-15-25-09.jpg)
Source: Facebook
Bigg Boss malayalam Season 7: വൈൽഡ് കാർഡുകൾ കൊടുത്ത പണിയെ തുടർന്ന് അനീഷിന് ഈ സീസണിൽ ഇനി ആരേയും എവിക്ഷൻ പ്രക്രീയയിലേക്ക് നോമിനേറ്റ് ചെയ്യാനാവില്ല. എന്നാൽ കൺഫെഷൻ റൂമിൽ പോയി ആരേയും നോമിനേറ്റ് ചെയ്യാൻ സാധിക്കില്ലെങ്കിലും താൻ ഓപ്പൺ നോമിനേഷൻ ചെയ്യുകയാണ് എന്ന് പറഞ്ഞ് രണ്ട് പേരുകളും ഇതിനുള്ള കാരണങ്ങളും അനീഷ് പറഞ്ഞതോടെ ഹൗസിൽ ബഹളമായി.
അനീഷ് ബിഗ് ബോസ് നിയമം തെറ്റിച്ചതായാണ് മറ്റ് മത്സരാർഥികൾ പറയുന്നത്. റൂൾ തെറ്റിച്ചതിന് അനീഷിന് എതിരെ നടപടി എടുക്കണം എന്ന് ഭൂരിഭാഗം മത്സരാർഥികളും ആവശ്യപ്പെട്ടു. ബിഗ് ബോസ് നിയമം അനുസരിച്ച് നോമിനേഷനെ കുറിച്ച് മത്സരാർഥികൾ പരസ്പരം സംസാരിക്കാൻ പാടില്ല. അനീഷ് ലിവിങ് റൂമിൽ നിന്ന് ഓപ്പൺ നോമിനേഷൻ നടത്തി അവരെ നോമിനേറ്റ് ചെയ്യാനുള്ള കാരണങ്ങളും പറഞ്ഞു.
Also Read: 100 റൗണ്ട് ഓടണം; നെവിന് ഏഴിന്റെ പണി; കട്ട കലിപ്പിൽ ബിഗ് ബോസ് ; Bigg Boss Malayalam Season 7
വൈൽഡ് കാർഡുകൾ നൽകിയ പണിയുടെ ഭാഗമായി വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലിനെ കാണാൻ സാധിക്കാതെ ഷാനവാസും റെനയും മാറി നിന്നിരുന്നു. അനീഷിന് ഇങ്ങനെ റൂൾ ലംഘിക്കാം എങ്കിൽ ഷാനവാസും റെനയും എന്തിന് വീക്കെൻഡ് എപ്പിസോഡിൽ നിന്ന് മാറി നിൽക്കണമായിരുന്നു എന്നും മത്സരാർഥികൾ ചോദിക്കുന്നു.
Also Read: അനുമോൾ, നാണമുണ്ടോ? തോന്ന്യാസം പറഞ്ഞിട്ട് അറിയില്ലെന്നു പറയുന്നോ? കട്ട കലിപ്പിൽ മോഹൻലാൽ: Bigg Boss Malayalam Season 7
കൺഫെഷൻ റൂമിലേക്ക് പോയി എനിക്ക് നോമിനേറ്റ് ചെയ്യാൻ പറ്റില്ല. പക്ഷേ ഞാൻ ഓപ്പൺ നോമിനേഷൻ ചെയ്യും എന്ന് പറഞ്ഞ് അനീഷ് നെവിന്റേയും അനുമോളുടേയും പേര് പറഞ്ഞു. ക്യാപ്റ്റനായിട്ട് ഒന്നും ചെയ്തില്ല എന്ന കാരണം പറഞ്ഞാണ് നെവിനെ അനീഷ് നോമിനേറ്റ് ചെയ്തത്. എല്ലാവരേയും കോർഡിനേറ്റ് ചെയ്ത് കൊണ്ടുപോകാൻ നെവിന് ആയില്ല എന്നും അനീഷ് ലിവിങ്റൂമിൽ നിന്ന് പറഞ്ഞു.
അനീഷ് രണ്ടാമതായി നോമിനേറ്റ് ചെയ്തത് അനുമോളെയാണ്. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലെ കാര്യങ്ങളാണ് അനുമോൾ പറഞ്ഞത്. ഭാവിയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഞാൻ അനുമോളെ നോമിനേറ്റ് ചെയ്യുന്നത് എന്നും അനീഷ് പറഞ്ഞു. ഇതിനൊപ്പം ഹൗസ്മേറ്റ്സിന് മുൻപിൽ മറ്റൊരു വെല്ലുവിളിയും അനീഷ് നടത്തി. ആരൊക്കെ വെട്ടിവീഴ്ത്താൻ ശ്രമിച്ചാലും താൻ മുൻപോട്ട് തന്നെ പോകും എന്നും അനീഷ് പറഞ്ഞു.
അടുത്ത ആഴ്ചയിലെ എവിക്ഷൻ പ്രക്രീയയിലേക്ക് തന്റെ സൂപ്പർ പവർ ഉപയോഗിച്ച് നൂറ നോമിനേറ്റ് ചെയ്തത് ആര്യനെയാണ്. വൈൽഡ് കാർഡുകളായ പ്രവീൺ, ലക്ഷ്മി, മസ്താനി, സാബുമാൻ എന്നിവരും നോമിനേഷനിൽ വന്നു. നോമിനേഷനിൽ വന്ന അക്ബറിനും നെവിനും അനീഷിനും അഭിലാഷിനും രണ്ട് വോട്ട് വീതമാണ് ലഭിച്ചത്.
അനുമോൾക്കും റെനയ്ക്കും നാല് വോട്ട് വീതമാണ് കിട്ടിയത്. അഞ്ച് പേരാണ് ബിന്നിയുടെ പേര് പറഞ്ഞത്. ഏറ്റവും കൂടുതൽ പേർ നോമിനേറ്റ് ചെയ്തത് ആദിലയ്ക്കാണ്. ഏഴ് വോട്ടുകളോടെയാണ് ആദില എവിക്ഷൻ നോമിനേഷൻ ലിസ്റ്റിലേക്ക് എത്തിയത്.
Also Read: നീ എന്റെ മുത്തല്ലേ? എന്തിനാണ് കള്ളച്ചിരി? ആദിലയുടെ തന്ത്രം തകർത്ത് നൂറ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.