/indian-express-malayalam/media/media_files/2025/10/24/bigg-boss-malayalam-season-7-nevin-akhil-marar-2025-10-24-10-49-31.jpg)
വലിയ ഫാൻ ബേസ് ഒന്നുമില്ലാതെ ഹൗസിനകത്ത് എത്തിയ മത്സരാർത്ഥിയാണ് നെവിൻ. എന്നാൽ തമാശകളും മറ്റുമായി വളരെ പെട്ടെന്ന് തന്നെ നെവിൻ പ്രേക്ഷകപ്രീതി നേടി. ബിഗ് ബോസ് ഹൗസിലെ മികച്ച എന്റർടെയ്നർ എന്ന ടാഗും നെവിനു സ്വന്തമാണ്.
എന്നാൽ നെവിന്റെ കുട്ടിക്കളിയും തമാശകളും ഈയിടെയായി അതിരുവിടുന്നു എന്ന പരാതികൾ പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.
Also Read: എല്ലാം തമാശയല്ല, ഗൗരവം വേണ്ടിടത്ത് അതുണ്ടാവണം; നെവിനെ ശാസിച്ച് ബിഗ് ബോസ്, Bigg Bossmalayalam 7
കഴിഞ്ഞ ദിവസം, കിച്ചണിൽ വച്ച് ഷാനവാസും നെവിനും തമ്മിലുണ്ടായ തർക്കത്തിനിടയിൽ ഷാനവാസ് കുഴഞ്ഞുവീണിരുന്നു. ഷാനവാസ് ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഈ സംഭവത്തെ തുടർന്ന് നെവിന് ശക്തമായ താക്കീത് ആണ് ബിഗ് ബോസ് നൽകിയത്. ഇനി ഒരിക്കൽ കൂടി ഇങ്ങനെ സംഭവിച്ചാൽ നെവിനെ ഹൗസിൽ നിന്ന് പുറത്താക്കും എന്ന് ബിഗ് ബോസ് വ്യക്തമാക്കി.
Also Read: വീണ്ടും ഫയറായി നൂറ; അക്ബറിനെ തേച്ചൊട്ടിച്ചു; സ്കൂട്ടായി നെവിൻ; Bigg Boss Malayalam Season 7
"നിയമലംഘനങ്ങൾ ഇവിടെ വെച്ച് പുറപ്പിക്കില്ല. സ്വന്തം ഇഷ്ടപ്രകാരം ഇവിടെ പ്രവർത്തിക്കാനാവില്ല. ഇത് നെവിന് അവസാന വാണിങ് ആണ്. ഇനി ആർക്കെങ്കിലും നേരെ ശാരീരിക ആക്രമണം നെവിനിൽ നിന്ന് ഉണ്ടായാൽ നെവിനെ ഇവിടെ നിന്ന് പുറത്താക്കും. നെവിനെ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്, സ്വയം ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്നതും പുറത്താക്കുന്നതും വ്യത്യസ്തമാണ്."
ഇപ്പോഴിതാ, നെവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് അഞ്ചാം സീസണിന്റെ ടൈറ്റിൽ വിന്നറായ അഖിൽ മാരാർ.
"നെവിൻ വളരെ സ്വാർത്ഥനും സ്വന്തം കാര്യം നോക്കുന്നവനുമാണ്. നെവിനോടുള്ള വിയോജിപ്പ് ഞാൻ ആദ്യമേ പറഞ്ഞതാണ്. നെവിൻ കാട്ടിക്കൂട്ടുന്ന നെറിക്കേടുകൾ പറയാതെ വയ്യ. കഴിഞ്ഞ ദിവസം നെവിനും ഷാനവാസും തമ്മിൽ പ്രശ്നം നടന്നു. നെവിൻ ചെയ്തത് ഗുരുതരമായ തെറ്റോ ക്രൂരമായ അറ്റാക്കോ ഒന്നുമായിരിക്കില്ല. പക്ഷേ ഏതു മനുഷ്യന്റെയും ശരീരം പെട്ടെന്ന് കുഴഞ്ഞുവീഴും. അത് മനസ്സിലാക്കേണ്ടതുണ്ട്. ഷാനവാസിന്റേത് ഡ്രാമയാണ് എന്നാണ് അക്ബറും നെവിനും ആര്യനും കളിയാക്കി പറഞ്ഞത്."
"ഇനി ഷാനവാസ് ഡ്രാമ കളിച്ചതാണെങ്കിൽ പോലും അയാൾക്ക് ശാരീരിക ബുദ്ധിമുട്ടുള്ള ആളാണെന്ന പരിഗണനയെങ്കിലും കൊടുക്കണം. ഷാനവാസിന് എന്താണ് പറ്റിയതെന്ന് വ്യക്തമാക്കേണ്ടത് ഡോക്ടർമാരും ബിഗ് ബോസുമാണ്. അയാൾക്ക് ഗുരുതരമായി എന്തെങ്കിലും പറ്റിയാൽ ഇവരെങ്ങനെ അതിനെ അഭിമുഖീകരിക്കും. ഷാനവാസിന്റെ കുഞ്ഞിന് നെവിനെ ഭയങ്കര ഇഷ്ടമാണെന്ന് കേട്ടു. നെവിൻ എങ്ങനെ ഷാനവാസിന്റെ കുടുംബത്തെ ഫേസ് ചെയ്യും. മനസാക്ഷി ഇല്ലാത്ത മനുഷ്യരായി നെവിനും അക്ബറും മാറിയതാണോ? നെവിൻ കഴിഞ്ഞ ദിവസം നൽകിയതിന് മറുപടി നൽകേണ്ടത് പ്രേക്ഷകരാണ്," എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അഖിൽ മാരാർ പറയുന്നത്.
ബിഗ് ബോസ് വീടിനകത്ത് ഇപ്പോൾ ടിക്കറ്റ് റ്റു ഫിനാലെ ടാസ്ക് നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ടാസ്കിൽ നെവിൻ ആയിരുന്നു വിജയിയായത്. പൊതുവെ ടാസ്കുകളിൽ എല്ലാം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മത്സരാർത്ഥിയാണ് നെവിൻ. അതിനാൽ തന്നെ, നെവിൻ ടോപ്പ് ഫൈവിൽ എത്താനുള്ള സാധ്യതകൾ പ്രേക്ഷകരും തള്ളി കളയുന്നില്ല.
Also Read: ഫിനാലെയ്ക്ക് 19 ദിവസം മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ? ആരാധകർ ആശങ്കയിൽ: Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us