/indian-express-malayalam/media/media_files/2025/09/10/bigg-boss-malayalam-ahil-marar-ved-lakshmi-1-2025-09-10-17-18-21.jpg)
Bigg Boss malayalam Season 7: ലെസ്ബിയൻ കപ്പിൾസായ ആദിലയെയും നൂറയെയും അധിക്ഷേപിച്ച് ബിഗ് ബോസ് വീട്ടിൽ ലക്ഷ്മി നടത്തിയ പ്രസ്താവന വലിയ രീതിയിൽ ചർച്ചയാവുകയാണ്.
Also Read: ഈ സീസണിലെ ഇണക്കുരുവികൾ ഇവരോ? അനുമോൾ- പ്രവീൺ കോമ്പോ ചർച്ചയാവുന്നു: Bigg Boss Malayalam Season 7
വീക്ക്‌ലി ടാസ്കിനിടെ അക്ബറുമായി കയർത്തു സംസാരിക്കുന്നതിനിടെയാണ് ലക്ഷ്മി ആദിലയുടെയും നൂറയുടെയും സെക്ഷ്വാലിറ്റിയെ അധിക്ഷേപിച്ചുള്ള പരമാർശം നടത്തിയത്. ആദിലയുടെയും നൂറയുടെയും സപ്പോർട്ട് വാങ്ങികൊണ്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ തക്കവണ്ണം ഉളുപ്പില്ലായ്മ തനിക്ക് ഇല്ല എന്നാണ് ലക്ഷ്മി അക്ബറിനോട് പറഞ്ഞത്.
Also Read: ആ മാസ് വരവ്; ഞാൻ മോശക്കാരനായി; പുറത്തുള്ളവർ എന്തിനാണ് അനുമോളെ പിന്തുണയ്ക്കുന്നത്?; Bigg Boss Malayalam Season 7
"ഇവിടെ സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല, അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കാൻ എനിക്കത്ര ഉളുപ്പില്ലായ്മയില്ല. ജോലി ചെയ്ത് തന്നതാനെ നിൽക്കുന്ന രണ്ട് പേരായിരുന്നേൽ റെസ്‌പെക്ട് ചെയ്തേനെ, അങ്ങനെയൊന്നും നിൽക്കുന്നവരല്ല, നിന്റെയൊന്നും വീട്ടിലേക്ക് പോലും കേറ്റാത്തവൾമാരാ, എന്നിട്ട് അവരുടെ സപ്പോർട്ട് വേണ്ടി നടക്കുന്നു..." എന്നായിരുന്നു ലക്ഷ്മിയുടെ വിദ്വേഷപരമായ പരാമർശം.
Also Read: കെട്ടിച്ചുവിട്ടില്ലെങ്കിൽ ഇവളെന്റെ തലയിലാവുമോ എന്ന് ലക്ഷ്മിയോട് പറഞ്ഞു: സെറീനയെ ട്രോളി അഖിൽ മാരാർ
ലക്ഷ്മിയെ വിമർശിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അഖിൽ മാരാർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് സീസൺ സീസൺ അഞ്ചിന്റെ വിജയിയായ അഖിൽ മാരാർ കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ അതിഥിയായി എത്തിയിരുന്നു. 'മിഡ്നൈറ്റ് ഇൻ മുള്ളൻക്കൊല്ലി' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ബിഗ് ബോസ് താരങ്ങളായ അഖിൽ മാരാർ, സെറീന, അഭിഷേക് എന്നിവർ ഹൗസിലെത്തിയത്. ഈ ചിത്രത്തിൽ ലക്ഷ്മിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് ബിഗ് ബോസും അഖിലും കൂട്ടരും വെളിപ്പെടുത്തിയിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/09/10/1-2025-09-10-17-16-36.jpg)
"ആദില നൂറ എന്നിവരെ കുറിച്ച് ലക്ഷ്മി നടത്തിയ പ്രസ്താവനയോട് ഞാൻ ഒരിക്കലും യോജിക്കുകയില്ലെന്ന് മാത്രമല്ല, പൂർണ്ണമായും തള്ളിക്കളയുകയും ചെയ്യുന്നു. ആദില നൂറ സ്വീകരിച്ച മാർഗ്ഗം ശരിയല്ല, അവരുടെ മാർഗ്ഗം ശരിയല്ല എന്ന് ലക്ഷ്മിക്ക് പറയാം. സ്വന്തം ആശയം സമൂഹത്തോട് പറയാം. സമൂഹം ആശയങ്ങൾ സ്വീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യട്ടെ." അഖിലിന്റെ വാക്കുകളിങ്ങനെ.
Also Read: ഓപ്പൺ നോമിനേഷൻ; അനീഷിന്റെ ഓവർസ്മാർട്ട് കളി പൂട്ടി മത്സരാർഥികൾ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us