scorecardresearch

കെട്ടിച്ചുവിട്ടില്ലെങ്കിൽ ഇവളെന്റെ തലയിലാവുമോ എന്ന് ലക്ഷ്മിയോട് പറഞ്ഞു: സെറീനയെ ട്രോളി അഖിൽ മാരാർ

Akhil Marar | അഖിലിന്റെ ഭാര്യ രാജലക്ഷ്മിയുടെ അടുത്ത ചങ്ങാതി കൂടിയാണ് സെറീന. അതിനാൽ തന്നെ, അഖിലിന്റെയും രാജലക്ഷ്മിയുടെയും കൂടെ മിക്കപ്പോഴും സെറീനയെ കാണാം

Akhil Marar | അഖിലിന്റെ ഭാര്യ രാജലക്ഷ്മിയുടെ അടുത്ത ചങ്ങാതി കൂടിയാണ് സെറീന. അതിനാൽ തന്നെ, അഖിലിന്റെയും രാജലക്ഷ്മിയുടെയും കൂടെ മിക്കപ്പോഴും സെറീനയെ കാണാം

author-image
Television Desk
New Update
Akhil Marar Cerena friendship

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ വിന്നറും സംവിധായകനുമായ അഖിൽ മാരാറും സെറീന ആൻ ജോൺസണുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. ബിഗ് ബോസ് വീട്ടിൽ വച്ച് പരിചയപ്പെട്ട അഖിലും സെറീനയും ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണ്.

Also Read: അഖിൽ മാരാർ വീണ്ടും ബിഗ് ബോസിൽ: Bigg Bossmalayalam Season 7

Advertisment

അഖിലിന്റെ ഭാര്യ രാജലക്ഷ്മിയുടെ അടുത്ത ചങ്ങാതി കൂടിയാണ് സെറീന ഇപ്പോൾ. അതിനാൽ തന്നെ, അഖിലിന്റെയും രാജലക്ഷ്മിയുടെയും കൂടെ മിക്കപ്പോഴും സെറീനയെ കാണാം.  

Also Read: New Malayalam OTT Release: മനോരമ മാക്സിൽ കാണാം 10 പുതിയ മലയാളചിത്രങ്ങൾ

Advertisment

ഇപ്പോഴിതാ, സെറീന ട്രോളി കൊണ്ട് അഖിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. "കഴിഞ്ഞ ദിവസം ഞാൻ ലക്ഷ്മിയോട് പറഞ്ഞു, ഇവളെ കെട്ടിച്ചുവിട്ടില്ലെങ്കിൽ ഇവളെന്റെ തലയിൽ ആവുമോ എന്ന്," എന്നായിരുന്നു സെറീനയ്ക്കും അഭിഷേകിനുമൊപ്പമുള്ള അഭിമുഖത്തിനിടെ അഖിൽ പറഞ്ഞത്. 

അഖിലും സെറീനയും അഭിഷേകും ഒന്നിച്ച് അഭിനയിക്കുന്ന മിഡ്നൈറ്റ് ഇൻ  മുള്ളൻകൊല്ലി റിലീസിനൊരുങ്ങുകയാണ്.  സെപ്റ്റംബർ 12നാണ് ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവരും ബിഗ് ബോസ് വീട്ടിൽ അതിഥികളായും എത്തിയിരുന്നു. 

Also Read: എന്റെ ഹൃദയം പറിച്ചുകൊണ്ട് പൊന്നുമോൾ പോയി, ഒരിക്കലും തകരില്ലെന്നു കരുതിയ ഞാൻ ഒന്നുമല്ലാതായി: അഖിൽ മാരാർ

കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ അഖിൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍'  എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിലെത്തിയത്. 2021ല്‍ 'ഒരു താത്വിക അവലോകനം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം  ഒരുക്കിയതും അഖിലായിരുന്നു. ജോജു ജോര്‍ജ്, നിരരഞ്ജ്, ഷമ്മി തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 

ലിഫ്റ്റ്, ബിസൈഡ്‌സ് എന്നിങ്ങനെ രണ്ട് ഷോര്‍ട്ട് ഫിലിമികളും അഖിൽ സംവിധാനം ചെയ്തിട്ടുണ്ട്. അവശേഷിപ്പുകള്‍ എന്നൊരു പുസ്തകവും അഖിലിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മിഡ്നൈറ്റ് ഇൻ  മുള്ളൻകൊല്ലി 

ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന മിഡ്നൈറ്റ് ഇൻ  മുള്ളൻകൊല്ലി നിർമിക്കുന്നത്  സ്റ്റാർ ഗേറ്റിന്റെ ബാനറിൽ പ്രസിജ് കൃഷ്ണയാണ്.  ഉദയകുമാർ, സരിത സുരേഷ്, ഷൈൻ ദാസ് എന്നിവരാണ്  ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.  മുള്ളൻകൊല്ലി എന്ന അതിർത്തി മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു ത്രില്ലർ ചിത്രമാണിത്. അഞ്ചു ചെറുപ്പക്കാരുടെ യാത്രയിൽ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. 

നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്,കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ, ജാഫർ ഇടുക്കി,ജോയ് മാത്യു, കോട്ടയം നസീർ, കോട്ടയം രമേശ്, ദിനേശ് ആലപ്പി, ശ്രീജിത്ത് കൈവേലി, പ്രസീജ് കുമാർ, ഉദയ കുമാർ, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, സുധി കൃഷ്,  നസീർ ഷൊർണുർ, അർസിൻ സെബിൻ ആസാദ്, അശോകൻ മണത്തല ശ്രീഷ്‌മ ഷൈൻ ദാസ്,വീണ (അമ്മു )സുമയ്യ സലാം, ശ്രീഷ സുബ്രമണ്യൻ ,ബിന്ദു ബാല, പ്രിയ ബിജു ഐഷ ബിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.  

സംഗീതം - ജെനീഷ് ജോൺ, സാജൻ കെ. റാം എന്നിവർ നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം  എൽബൻ കൃഷ്ണയും എഡിറ്റിംഗ്  രജീഷ് ഗോപിയും നിർവ്വഹിച്ചു.

Also Read: നടി ഗ്രേസ് ആന്റണി വിവാഹിതയായി; അതിരഹസ്യമായി പോയല്ലോ എന്ന് ആരാധകർ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: