/indian-express-malayalam/media/media_files/2025/09/08/bigg-boss-malayalam-season-7-shanavas-and-anumol-2025-09-08-19-29-21.jpg)
Screengrab
Bigg Boss malayalam Season 7: ആര്യൻ ചവിട്ടിയെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയപ്പോൾ അനുമോൾ ഷാനവാസിനെയാണ് ഇതിനെ കുറിച്ച് ചോദിക്കാൻ വിളിച്ചുകൊണ്ടുവന്നത്. ഷാനവാസിന്റെ ആ വരവ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. അനുമോളും ആര്യനും തമ്മിൽ അവിടെയുണ്ടായ കലഹം പിന്നാലെ അക്ബറും ഷാനവാസും തമ്മിലുള്ള കൊമ്പുകോർക്കലായി മാറി. അനുമോൾക്കെതിരെ അക്ബർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ആക്രമണം ശക്തമായപ്പോൾ ഷാനവാസ് ഉൾപ്പെടെ അനുമോൾക്കൊപ്പം നിന്നു. എന്നാൽ അന്ന് ഒപ്പം നിന്നവർക്കൊന്നും അനുമോൾ ഒരു വിലയും നൽകുന്നില്ല എന്ന് പറയുകയാണ ഷാനവാസ്. എന്ത് കണ്ടിട്ടാണ് അനുമോളെ പുറത്തുള്ളവർ ഇങ്ങനെ പിന്തുണയ്ക്കുന്നത് എന്നും ഷാനവാസ് ചോദിക്കുന്നു.
ബിഗ് ബോസ് ഹൗസിൽ സാധനങ്ങൾ വയ്ക്കാനുള്ള സ്ഥലത്തെ ചൊല്ലിയായിരുന്നു ആര്യന്റേയും അനുമോളുടേയും തർക്കം ഉണ്ടായത്. ഇത് ഷാനവാസും അക്ബറും തമ്മിലുള്ള കൊമ്പുകോർക്കലായി മാറിയതോടെ ഇരുവരേയും ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. എന്നാൽ കൺഫെഷൻ റൂമിൽ നിന്ന് താൻ ഇറങ്ങി വന്നതിന് ശേഷം അനുമോൾ ഇതേകുറിച്ച് ഒരുവാക്ക് പോലും ചോദിച്ചില്ല എന്ന് ജിസേലിനോട് ഷാനവാസ് പറയുന്നു.
Also Read: ഇവരെ കൊണ്ട് ബിഗ് ബോസിന് മതിയായി; പൊരിഞ്ഞ അടി; പിന്നെ കെട്ടിപിടിച്ച് കരച്ചിലും; Bigg Boss Malayalam Season 7
കൺഫെഷൻ റൂമിൽ ഒരുപാട് സംഭവങ്ങളുണ്ടായതായും വീണ്ടും വാക്കുതർക്കും ഉണ്ടാവുകയും പിന്നാലെ സോറി പറയേണ്ട അവസ്ഥയിലെത്തുകയും ചെയ്തതായും ജിസേലിനോട് ഷാനവാസ് പറഞ്ഞു. "പക്ഷേ അത് കഴിഞ്ഞ് വന്നിട്ട് ഒരു മനുഷ്യൻ എന്താണ് ചെയ്യേണ്ടത്? അനുമോൾ എന്താണ് ചെയ്യേണ്ടത്? എന്റെ അടുത്ത് വരണ്ടേ? ഷാനവാസ് ഇക്കാ എന്തെങ്കിലും പ്രശ്നം ഉണ്ടായോ എന്ന് ചോദിക്കണ്ടേ?"ഇങ്ങനെയാണ് ഷാനവാസിന്റെ വാക്കുകൾ.
Also Read: ജിസേലിനെ യക്ഷിയാക്കി അനുമോൾ; ജയിലിലും പൊരിഞ്ഞ അടി ; Bigg Boss Malayalam Season 7
"അവൾ എന്നെ യൂസ് ചെയ്യുകയാണ് എന്ന് അറിഞ്ഞതോടെയാണ് ഞാൻ അവളിൽ നിന്ന് മാറിയത്. വളരെ മോശക്കാരനായി കൺഫെഷൻ റൂമിൽ പോയി ഇരിക്കേണ്ട അവസ്ഥ എനിക്ക് വന്നു. അവൾ എന്നെ വിളിച്ചുവരുത്തിയത് കൊണ്ടല്ലേ ഈ പ്രശ്നം ഉണ്ടായത്. ഞാൻ കാരണം ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായതിൽ സോറി എന്നെങ്കിലും പറയണ്ടേ. ഇവളെയൊക്കെ എന്ത് കണ്ടിട്ടാണ് ആളുകൾ സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസിലാവുന്നില്ല. ഈ കള്ളക്കരച്ചിലും അഭിനയവും കണ്ടിട്ട് ആളുകൾ സപ്പോർട്ട് ചെയ്യുന്നത് എന്തിനാണ്?" ജിസേലിനോട് ഷാനവാസ് പറഞ്ഞു.
അനുമോൾക്ക് ഒപ്പം നിന്ന ആദില ഉൾപ്പെടെയുള്ളവരും പിന്നാലെ അനുമോളിൽ നിന്ന് അകന്നിരുന്നു. അനുമോൾക്ക് ബിഗ് ബോസ് ഹൗസിൽ ശ്വസിക്കുന്ന വായു ഒഴിച്ച് ബാക്കിയെല്ലാം കണ്ടന്റ് ആണ് എന്നാണ് ആദില ഒരു ദിവസം പറഞ്ഞത്. നൂറയും ആദിലയും തമ്മിൽ അനുമോളുടെ ഈ ഗെയിമിനെ കുറിച്ച് സംസാരിച്ചിരുന്നു.
Also Read: ഞാനും സിംഗിൾ അവനും സിംഗിൾ, ഞങ്ങൾ എന്തിനു നുണ പറയണം: സദാചാര വിചാരണയ്ക്ക് എതിരെ ജിസേൽ- Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.